Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

2024 ല്‍ കേരളത്തിലെത്തിയത് രണ്ടേകാല്‍ കോടി സഞ്ചാരികള്‍; കെ-ഹോംസ് ആദ്യഘട്ടത്തില്‍ കോവളം, കുമരകം, മൂന്നാര്‍, ഫോര്‍ട്ട്‌കൊച്ചി എന്നീ നാല് കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കെ-ഹോംസ് പദ്ധതി ആദ്യ ഘട്ടത്തില്‍ കോവളം, കുമരകം, മൂന്നാര്‍, ഫോര്‍ട്ട്‌കൊച്ചി എന്നീ ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 2024 ല്‍ 2,22,46,989 സഞ്ചാരികള്‍ കേരളത്തിലെത്തിയതായും അദ്ദേഹം നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി. ആതിഥേയ ശൃംഖലയുടെ വിപുലീകരണത്തിലൂടെ കേരള ടൂറിസത്തിന് പുതിയ മാനങ്ങള്‍ കൈവരിക്കാനാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റില്‍ കെ-ഹോംസ് പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ ഭാഗമായി നാല് […]
Read more

വന്യജീവി ആക്രമണം: ഇവിടെ സർക്കാർ ഉണ്ടോ?; വനം മന്ത്രി രാജി വെയ്ക്കണമെന്ന് ബിഷപ്പുമാർ

കാഞ്ഞിരപ്പള്ളി: വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നത് പതിവാകുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി കാഞ്ഞിരപ്പള്ളി, താമരശ്ശേരി രൂപത ബിഷപ്പുമാര്‍. സർക്കാരും വനം വകുപ്പും നോക്കുകുത്തികളാണെന്നും ജീവൻ നഷ്ടപ്പെടുന്നത് നോക്കി നിൽക്കുകയാണെന്നുമായായിരുന്നു വിമർശനം. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ സംസാരിക്കവെയാണ് ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കന്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവരുടെ വിമര്‍ശനം. കർഷകരായതുകൊണ്ട് കാർഷികമേഖലയിലെ ആളുകൾക്ക് ഇവിടെ ജീവിക്കാൻ അവകാശമില്ലേ എന്ന ചോദ്യമാണ് താമരശ്ശേരി ബിഷപ്പ് ഉന്നയിച്ചത്. ഇവിടെ എവിടെയാണ് ഭരണം നടക്കുന്നതെന്നും വന്യജീവി […]
Read more

‘കുടുംബ പാരമ്പര്യം നിലനിർത്താൻ ആൺകുട്ടിവേണം’; വിവാദമായി ചിരഞ്ജീവിയുടെ പരാമർശം

ഹൈദരാബാദ്: കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താൻ ആൺകുട്ടി വേണമെന്ന തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ പരാമർശം വിവാദമാകുന്നു. ചുറ്റും സ്ത്രീകളാണെന്നും ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് താന്‍ ജീവിക്കുന്നതും ചിരഞ്ജീവി. കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനുണ്ടായെങ്കിലെന്ന് താനാഗ്രഹിക്കുന്നു. വീട്ടിലിരിക്കുമ്പോള്‍ എന്റെ ചെറുമക്കളുടെ കൂടെ കഴിയുന്നത് പോലെയല്ല, ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് എനിക്ക് തോന്നുന്നത്. ഞാനെപ്പോഴും ആഗ്രഹിക്കുകയും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട്. ഇത്തവണയെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം തുടരാന്‍ ഒരു ആണ്‍കുട്ടിയുണ്ടാകാന്‍. പക്ഷേ […]
Read more

പ്രണയബന്ധത്തെ എതിര്‍ത്തു; യുവാവ് കാമുകിയുടെ അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ചെന്നൈ: പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് കൊലപ്പെടുത്തി. ഗപ്പെയര്‍ ഈസ്റ്റില്‍ താമസിച്ചിരുന്ന മുന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകന്‍ ശ്യാം കണ്ണന്‍ (22) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മൈഥിലിയുടെ ഭര്‍ത്താവ് ജയകുമാര്‍ പിരിഞ്ഞു താമസിക്കുകയാണ്. മുഗപ്പെയറിലെ വീട്ടില്‍ മൈഥിലിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകളുമാണ് താമസിച്ചിരുന്നത്. മകളുമായി പ്രണയത്തിലായിരുന്ന ശ്യാം നിരന്തരം ഇവരുടെ വീട്ടിൽ എത്താറുണ്ടായിരുന്നെങ്കിലും മൈഥിലി ഈ ബന്ധത്തെ എതിർത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ഇതേചൊല്ലി മൈഥിലി മകളുമായി […]
Read more

അഴിമതി കുറഞ്ഞ രാജ്യം ഡെൻമാർക്ക്‌; ഇന്ത്യയ്ക്ക് 96-ാം സ്ഥാനം

ബെര്‍ലിന്‍: അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 96-ാം സ്ഥാനം. ബെര്‍ലിന്‍ ആസ്ഥാനമായുള്ള ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലാണ് അഴിമതി സൂചിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഡെന്‍മാര്‍ക്കിനേയാണ്. ഡെന്‍മാര്‍ക്കിന് 90 പോയിന്റാണുള്ളത്. ഫിന്‍ലന്‍ഡ് (88), സിങ്കപുര്‍ (84), ലക്‌സംബെര്‍ഗ് (81) എന്നീ രാജ്യങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ഇന്ത്യ കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങൾ താഴ്ന്നു. 100-ല്‍ 38 സ്‌കോറോടെയാണ് ഇന്ത്യ ഈ റാങ്കില്‍ എത്തിയത്. 2023-ല്‍ 39 പോയിന്റുമായി 93-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2022-ല്‍ […]
Read more

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് നൽകി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് നൽകിയത്. പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്ത സാഹചര്യത്തിലാണ് രാജി. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. കഴിഞ്ഞ ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ എ കെ ശശീന്ദ്രൻ വിഭാഗം വിട്ടുനിന്നിരുന്നു.
Read more

മദ്യപാനത്തിനിടെ തർക്കം; ഒരാൾ കൊല്ലപ്പെട്ടു

കൊച്ചി: എരൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എരൂർ പെരിയക്കാട് സ്വദേശി സനൽ ആണ് മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം. എരൂരിൽ കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലപ്പെട്ട സനലിന്റെ സുഹൃത്ത് അശോകനെ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു സുഹൃത്തിനായി പൊലീസ് അന്വേഷണം തുടരുകയാണ്. സനലിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
Read more

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് ( 85 )അന്തരിച്ചു. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഫെബ്രുവരി മൂന്ന് മുതൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇരുപതാം വയസ്സിൽ സന്യാസം സ്വീകരിച്ച സത്യേന്ദ്ര ദാസ് നിർവാണി അഖാര വിഭാഗത്തിലെ സന്യാസിയായിരുന്നു. 1992 മുതൽ രാമക്ഷേത്രത്തിലെ പുരോഹിതനായിരുന്നു. ഇന്ന് പുലർച്ചെയാണ് ആരോഗ്യനില ഗുരുതരമായി മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ […]
Read more

വന്യജീവി ആക്രമണം: കാത്തിരപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്

മലപ്പുറം: വന്യജീവി ആക്രമണം തുടർക്കഥയാകുന്നു സാഹചര്യത്തില്‍ വനം ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി മലപ്പുറം ഡി.സി.സി പ്രസിഡണ്ട് അഡ്വ.വി.എസ് ജോയ്. മലയോര ജനത ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു. ഇനി തിരിച്ചടിക്കുകയും വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. കൊടിയുമായാണ് ഇത്തവണ വന്നതെങ്കിൽ നാളെ ചൂട്ടുകറ്റയുമായാണ് വനം വകുപ്പ് ഓഫീസുകളിലേക്ക് വരിക മാത്രമല്ല ഓഫീസ് ചുട്ടുകരിക്കുമെന്നും ജോയ് പറഞ്ഞു. വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മലപ്പുറം പോത്തുകല്ല് കാത്തിരപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ് […]
Read more

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5.04 കോടി രൂപയും 2 കിലോ സ്വർണവും

തൃശൂർ: 2025 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം. ലഭിച്ചത് 5,04,30,585 രൂപയും 2.016 കിലോ സ്വർണവും 11 കിലോഗ്രാം വെള്ളിയും. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ എട്ടും നിരോധിച്ച 1000 രൂപയുടെ നാലും അഞ്ഞൂറിന്‍റെ 52ഉം നോട്ടുകൾ ലഭിച്ചു. എസ്ബിഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപയും ലഭിച്ചു. കിഴക്കേനട എസ്ബിഐ ഇ ഭണ്ഡാരം വഴി 2,32,150 രൂപയും കിഴക്കേനട പഞ്ചാബ് നാഷണൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix