Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

കസ്റ്റഡി മർദനക്കേസ്; വനം വകുപ്പിലെ ഉന്നതരെ വിചാരണ ചെയ്യാൻ കോടതി അനുമതി

തിരുവനന്തപുരം: കസ്റ്റഡി മർദനക്കേസിൽ വനംവകുപ്പിലെ മൂന്ന് ഉന്നത ഐഎഫ്എസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ കോടതി അനുമതി നൽകി. പറമ്പിക്കുളം വന്യജീവി സങ്കേതം ഫീൽഡ് ഡയറക്ടർ ടി. ഉമ, ഈസ്റ്റേൺ സർക്കിൾ മേധാവി ആർ. കമലഹാർ, നോർത്ത് സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) വിജയാനന്ദ് എന്നിവർക്കെതിരെയാണ് തിരുവനന്തപുരം സിജിഎം കോടതി ഉത്തരവ്. 2015ൽ രജിസ്റ്റർ ചെയ്ത മലയാറ്റൂർ ആനവേട്ടക്കേസിലെ പ്രതികളെ വനംവകുപ്പ് ആസ്ഥാനത്ത് കസ്റ്റഡിയിലെടുത്ത് മർദിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. ആനവേട്ടക്കേസിലെ […]
Read more

സ്കൂളുകളിൽ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കാൻ നടപടി ശക്തമാക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ആലപ്പുഴ കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. നിലവിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ സ്വഭാവപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അക്രമവാസന നിയന്ത്രിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കരുവാറ്റയിലെ സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, വി.ഡി. സവർക്കർ ക്വിസ് വിവാദത്തിൽ സർക്കാരിന് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. […]
Read more

എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണമില്ല; ആവശ്യം തള്ളി സര്‍ക്കാര്‍

കൊച്ചി: മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നതടക്കമുള്ള പരാതികളിൽ ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണമില്ല. അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകി. എന്നാൽ അന്വേഷണം ആവശ്യമില്ലെന്ന് ഇപ്പോൾ അറിയിച്ചാൽ പിന്നെ എപ്പോഴാണ് വിജിലൻസ് അന്വേഷണം നടത്തുകയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ എന്തുകൊണ്ട് ഉറച്ച തീരുമാനം എടുക്കുന്നില്ലെന്നും കോടതി ചോദ്യം ചെയ്തു. വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിക്കെതിരെ ഹൈക്കോടതി […]
Read more

അപകീര്‍ത്തികരമായ വ്യാജ പ്രചാരണം; പരാതി നൽകി റാപ്പർ വേടൻ

കൊച്ചി: തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ റാപ്പർ വേടൻ പരാതി നൽകി. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന ഹോട്ടൽ തുടങ്ങാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയ്‌ക്കെതിരെയാണ് സംസ്ഥാന പൊലീസ് മേധാവിക്കും ആലുവ റൂറൽ പൊലീസിനും വേടൻ പരാതി നൽകിയത്. തനിക്കെതിരെ ബോധപൂർവം തെറ്റായ പ്രചാരണം നടത്തുകയാണെന്നും പരിപാടികൾ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ള സമയങ്ങളിൽ ചിലർ ഗൂഢാലോചന നടത്തി അപവാദ പ്രചാരണം നടത്തുകയാണെന്നും വേടൻ ആരോപിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ […]
Read more

പൗരത്വ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി; ജില്ലാ കളക്ടർമാർക്ക് പ്രത്യേക അധികാരം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (CAA) പ്രകാരമുള്ള പൗരത്വ നടപടികൾ ലഘൂകരിച്ച് കേന്ദ്രസർക്കാർ. 2026ലെ പൗരത്വ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതോടെയാണ് അതിർത്തി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകിയത്. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം, ത്രിപുരയിലെ ഗോത്രമേഖലകൾ ഒഴികെയുള്ള പ്രദേശങ്ങൾ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ജില്ലാ കളക്ടർമാർക്ക് സാധാരണയായി താമസിക്കുന്ന യോഗ്യരായ അപേക്ഷകർക്ക് പൗരത്വം അനുവദിക്കുന്നതിനുള്ള നടപടികൾ നേരിട്ട് കൈകാര്യം ചെയ്യാം. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള […]
Read more

പൊലീസുകാർക്ക് ‘ഓണസമ്മാനം’; ഓണം ഡ്യൂട്ടി ചെയ്യുന്നവരുടെ അലവന്‍സ് ഇരട്ടിയാക്കി

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കുള്ള അലവൻസ് ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. നിലവിലുണ്ടായിരുന്ന 500 രൂപയുടെ അലവൻസാണ് ഒറ്റയടിക്ക് 1,000 രൂപയായി ഉയർത്തിയത്. ഓണദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കാണ് പുതുക്കിയ അലവൻസ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. അതേസമയം, ഓണം പ്രമാണിച്ച് ബെവ്‌കോ ജീവനക്കാർക്കുള്ള ബോണസ് തുകയും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ അധികമാണ് ഇത്തവണ നൽകുക. പരമാവധി ബോണസ് തുക 1.05 ലക്ഷം രൂപയായി ഉയർത്തി. ജീവനക്കാർക്ക് 50,000 രൂപ വരെ ബോണസ് […]
Read more

ആകാശത്ത് മാത്രമല്ല, ഇനി റോഡിലും പറക്കാം; സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം–എറണാകുളം റൂട്ടിൽ കെഎസ്ആർടിസിയുടെ പുതിയ എസി എക്സിക്യൂട്ടീവ് വോൾവോ സർവീസ് ആരംഭിച്ചു. രാവിലെ 5.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് കൊല്ലം, ആലപ്പുഴ, ഹൈക്കോടതി വഴി രാവിലെ 9.45ഓടെ എറണാകുളത്ത് എത്തും. വൈകിട്ട് 5.30ന് എറണാകുളത്ത് നിന്ന് മടങ്ങുന്ന ബസ് രാത്രി 9.45ഓടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. തിങ്കൾ മുതൽ വെള്ളി വരെയാണ് നിലവിൽ സർവീസ്. വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. 39 റിക്ലൈനർ സീറ്റുകളുള്ള ബസിൽ കാലുകൾ നീട്ടിവെക്കാനുള്ള സൗകര്യവുമുണ്ട്. ഓരോ സീറ്റിനും […]
Read more

ജി. സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമൂഹത്തിന്റെ ഐക്യവും മതേതരത്വവും നിലനിർത്താൻ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് ജി. സുകുമാരൻ നായരെന്ന് തിരുവഞ്ചൂർ പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ വേണ്ടി അദ്ദേഹം ഒരിക്കലും പദവി ഉപയോഗിച്ചിട്ടില്ലെന്നും സമുദായ താൽപര്യം മുൻനിർത്തിയാണ് പ്രവർത്തിച്ചതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. സുകുമാരൻ നായർ ജനറൽ സെക്രട്ടറിയായ കാലയളവിൽ എൻഎസ്എസിന്റെ ആസ്തിവകകൾ പലമടങ്ങ് വർധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻഎസ്എസ് സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിലും സുകുമാരൻ നായർ ശ്രദ്ധ […]
Read more

ഓണത്തിന് സംസ്ഥാനത്ത് 2000 ഓണച്ചന്തകൾ; വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടും

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിനുമായി സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ധിഖ് അറിയിച്ചു. ഹോർട്ടികോർപ്പിന്റെയും വി.എഫ്.പി.സി.കെയുടെയും നേതൃത്വത്തിലാണ് ഓണച്ചന്തകൾ ഒരുക്കുന്നത്. വിപണി ഇടപെടലുകൾക്കായി സംസ്ഥാന സർക്കാർ 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര പച്ചക്കറി, പുഷ്പ ഉത്പാദന യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഓണത്തിനൊരുക്കാം, വിളവിന്റെ വിസ്മയം’ പച്ചക്കറി വിളവെടുപ്പ് സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പഴം, പച്ചക്കറി, […]
Read more

ഓണക്കാല അവധി; കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ആഗസ്റ്റ് 21 മുതൽ 25 വരെയും ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 3 വരെയുമുള്ള ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്താണ് കൂടുതൽ സർവീസുകൾ നടത്തുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix