Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

കൊച്ചി മെട്രോ പേര് മാറ്റം; തീരുമാനമെടുക്കേണ്ടത് സർക്കാരെന്ന് കെഎംആർഎൽ എംഡി

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്‌റ. പേര് മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎംആർഎൽ സർക്കാരിന് സമർപ്പിച്ചത് ഒരു പ്രൊപ്പോസൽ മാത്രമാണെന്നും തീരുമാനാധികാരം സർക്കാരിനാണെന്ന് പ്രൊപ്പോസലിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്‌റ പറഞ്ഞു. നിലവിലെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) എന്ന പേര് കേരള മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കി മാറ്റണമെന്ന കെഎംആർഎല്ലിന്റെ ശുപാർശയാണ് വിവാദമായത്. കൊച്ചിക്ക് പുറമെ സംസ്ഥാനത്തെ […]
Read more

അമേരിക്കയിൽ ചാർട്ടർ വിമാനം തകർന്നുവീണു; ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു

അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാരടക്കം എട്ടുപേർ മരിച്ചു. സെക്യൂരിറ്റി ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ഇരട്ട എൻജിൻ സെസ്ന 441 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്. ആങ്കറേജിൽനിന്ന് കേപ് ന്യൂവൻഹാം ലക്ഷ്യമാക്കി പറന്ന വിമാനമാണ് വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15ഓടെ അപകടത്തിൽപ്പെട്ടത്. കേപ് ന്യൂവൻഹാം വിമാനത്താവളത്തിന് സമീപമുള്ള പടിഞ്ഞാറൻ അലാസ്കയിലെ വിദൂര മേഖലയിലാണ് വിമാനം തകർന്നുവീണത്. അപകട വിവരം അലാസ്കൻ കമാൻഡ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നാഷണൽ ട്രാൻസ്പോർട്ടേഷൻ […]
Read more

സച്ചിന്റെ റെക്കോർഡിനൊപ്പമെത്തി ജോ റൂട്ട്; ടെസ്റ്റിൽ 68 അർധസെഞ്ചുറികൾ

ഹെഡിങ്‌ലി: പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ അർധസെഞ്ചുറി നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡിനൊപ്പമെത്തി. മത്സരത്തിൽ 66 റൺസ് നേടിയ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ സച്ചിനൊപ്പമെത്തുകയായിരുന്നു. ഇരുവർക്കും ഇപ്പോൾ 68 അർധസെഞ്ചുറികൾ വീതമുണ്ട്. സച്ചിൻ 200 ടെസ്റ്റുകളിലെ 329 ഇന്നിംഗ്സുകളിൽ നിന്നാണ് 68 അർധസെഞ്ചുറികൾ നേടിയത്. റൂട്ട് 167 ടെസ്റ്റുകളിലെ 305 ഇന്നിംഗ്സുകളിൽ നിന്നാണ് ഇതേ നേട്ടത്തിലെത്തിയത്. സച്ചിനെക്കാൾ 33 ഇന്നിംഗ്സുകൾ […]
Read more

ട്രാന്‍സ്‌ജെന്‍ഡറെന്ന വ്യാജേന വീട്ടില്‍ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മുംബൈ: ട്രാൻസ്ജെൻഡറാണെന്ന് വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അനിൽ ശേഷ്‌റാവു ഷിൻഡെ (28) ആണ് മുംബൈയിലെ പൊവയ് മേഖലയിൽ അറസ്റ്റിലായത്. കുട്ടിയുണ്ടാകാനുള്ള പ്രത്യേക പൂജ നടത്താമെന്ന് പറഞ്ഞാണ് പ്രതി യുവതിയുടെ വീട്ടിൽ പ്രവേശിച്ചതെന്ന് പൊലീസ് അറിയിച്ചു. ദോഷം മാറ്റാമെന്ന് പറഞ്ഞ് കിടപ്പുമുറിയിലേക്ക് പോയ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് 2,000 രൂപയുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവസമയത്ത് യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഭർത്താവിനും പ്രായമായ ബന്ധുവിനുമൊപ്പമാണ് […]
Read more

ഒടുവില്‍ മുഖ്യമന്ത്രി വഴങ്ങി; മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രൻ

തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസത്തിന് ശേഷമാണ് മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയെ ലഭിക്കുന്നത്. മന്ത്രി നേരത്തെ നിർദ്ദേശിച്ച ശരത് ചന്ദ്രനെ തന്നെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്. ശരത് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചതായാണ് വിവരം. ഉത്തരവ് ഉടൻ പുറത്തിറങ്ങും. സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രൻ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തന്നെ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന ആവശ്യം മന്ത്രി […]
Read more

MBBS വിദ്യാർത്ഥികൾക്ക് ആശ്വാസം; കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ പ്രവേശന നടപടികൾക്കുള്ള സമയപരിധി നീട്ടി. ആദ്യ അലോട്ട്‌മെന്റ് പ്രകാരം ഓഗസ്റ്റ് 23 മുതൽ 28 വരെ പ്രവേശനം നേടേണ്ടിയിരുന്ന വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 5 വരെ പ്രവേശനം പൂർത്തിയാക്കാൻ അവസരം ലഭിക്കും. പ്രവേശന നടപടികൾക്കായി ലഭിച്ചിരുന്ന ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിച്ചിരുന്നത് രണ്ട് ദിവസം മാത്രമായത് വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ച് സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് നേരിട്ടത്. ഫീസ് അടയ്ക്കുന്നതിനും ചെല്ലാൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്നതിനും ബാങ്ക് […]
Read more

സുഗതന്റെ അവധി അപേക്ഷ; തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിയുടെ സസ്പെൻഷന് സ്റ്റേ ഇല്ല

തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട വീഴ്ചയിൽ സസ്പെൻഡ് ചെയ്ത തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്ക്ക് തിരിച്ചടി. സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. ഇതോടെ അരുണിമയെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി തുടരും. കേസിൽ വിശദമായ മറുപടി സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി. സർക്കാർ ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചതോടെ കേസ് സെപ്റ്റംബറിൽ വീണ്ടും പരിഗണിക്കും. സുഗതന്റെ അവധി അപേക്ഷയിൽ ഡോ. […]
Read more

ഓണവിപണിയിൽ ആശങ്ക വേണ്ട; സപ്ലൈകോ ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി അനൂപ് ജേക്കബ്

കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയും സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ഓണവിപണിയെക്കുറിച്ച് പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് വൈറ്റില ഹബ്ബിൽ നിന്ന് സർവീസ് നടത്തുന്ന രണ്ട് കെഎസ്ആർടിസി ലോഫ്ലോർ എസി ബസുകളുടെ ഫ്ലാഗ് ഓഫ് […]
Read more

പുലികളി പരാമർശം; ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ

കൊച്ചി: പുലികളിയുമായി ബന്ധപ്പെട്ട പരാമർശം വിവാദമായതിനെ തുടർന്ന് ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. തന്റെ അഭിപ്രായപ്രകടനവും ഉപയോഗിച്ച അനുചിതമായ പദപ്രയോഗങ്ങളും പുലിക്കളി കലാകാരന്മാർക്കും ഇതുമായി ബന്ധപ്പെട്ടവർക്കും മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതിൽ ഖേദിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. പുലികളിയെക്കുറിച്ചുള്ള മുൻ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിൽ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം കൂടി പങ്കുവെച്ചുകൊണ്ടാണ് വി കെ ശ്രീരാമൻ തന്റെ നിലപാട് തിരുത്തിയത്. തൃശൂരിലെ പുലിക്കളി […]
Read more

കേരളം ഉൾപ്പെടെയുള്ള തീരങ്ങളിൽ കള്ളക്കടൽ ജാഗ്രത; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സോമാലിയ, ഒമാൻ തീരങ്ങൾ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ, വടക്ക്-പടിഞ്ഞാറൻ അറബിക്കടൽ തുടങ്ങിയ സമുദ്രമേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix