Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

വീണ വിജയനെതിരായ ഇഡി അന്വേഷണം; താനും കുടുംബവും ഹവാല നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: മകൾ വീണ വിജയനെതിരായ ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാടുകൾ നടത്തിയിട്ടില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇഡി അന്വേഷണവുമായി വീണ വിജയൻ സഹകരിച്ചിട്ടുണ്ടെന്നും തുടർന്നും സഹകരിക്കുമെന്നും പിണറായി വ്യക്തമാക്കി. മകൾ എന്ന നിലയിലാണ് വീണക്കെതിരെ ഇത്തരം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതെന്നും അവർ വലിയ സ്വത്തുക്കളുടെ ഉടമയല്ലെന്നും പിണറായി പറഞ്ഞു. ഇഡി സാധാരണയായി ഇത്തരം വിഷയങ്ങളിൽ വാർത്താക്കുറിപ്പ് പുറത്തിറക്കാറില്ലെന്നും വെബ്സൈറ്റിലാണ് വിവരങ്ങൾ നൽകാറുള്ളതെന്നും ചൂണ്ടിക്കാട്ടിയ […]
Read more

വിധി പറയാനിരിക്കെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയായ കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചൻ (65) ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ ഈയാഴ്ച അന്തിമവിധി പറയാനിരിക്കെയാണ് സംഭവം. തങ്കച്ചൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് തങ്കച്ചനെതിരായ കേസ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണവുമായി ബന്ധപ്പെട്ട കൂടുതൽ […]
Read more

ശബരിമല സ്വർണക്കൊള്ള; എ. അജികുമാറിന് ജാമ്യം; പി.എസ്. പ്രശാന്തിന്റെ ഹർജി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അജികുമാറിന് ജാമ്യം അനുവദിച്ചത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ അന്വേഷണ ഏജൻസി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിലാണ് കോടതി നടപടി. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ ഇടപാടുകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലും അന്വേഷണ നടപടികളും തുടരുകയാണ്.
Read more

10 ഇഞ്ച് പിസ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് 7 ഇഞ്ച്; 10,520 രൂപ നഷ്ടപരിഹാരം നൽകാന്‍ വിധി

ഡെറാഡൂൺ: 10 ഇഞ്ച് നീളമുള്ള പിസ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് ഏഴ് ഇഞ്ച് മാത്രം നീളമുള്ള പിസ. സംഭവത്തിൽ ഫുഡ് ഡെലിവറി ആപ്പിനും കഫേയ്ക്കുമെതിരെ ഉപഭോക്തൃ കമ്മീഷൻ പിഴ വിധിച്ചു. ഹരിദ്വാർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് ആകെ 10,520 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ജവാൽപൂർ സ്വദേശിയായ രാജ് ട്രെഹാനാണ് പരാതിക്കാരൻ. 2020 മാർച്ചിൽ തപോവനിലെ കഫേ ഫോസ്റ്റ് ഫാക്ടറിയിൽ നിന്ന് 505 രൂപയ്ക്ക് 10 ഇഞ്ച് പിസ ഓർഡർ ചെയ്യുകയായിരുന്നു. […]
Read more

നാല് വയസ്സുകാരിക്ക് മുന്നിൽ ലൈംഗിക വൈകൃതം; പിതാവിനെതിരെ പോക്സോ കേസ്

കൊല്ലം: നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിൽ പിതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പരാതിയിൽ പോക്സോ വകുപ്പ് ഉൾപ്പെടുത്താത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് തെളിവുകളും നൽകിയിട്ടും പൊലീസ് പോക്സോ വകുപ്പ് ചുമത്താൻ തയ്യാറായില്ലെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയെയും സമീപിച്ചിരുന്നു. കുട്ടിയുടെ കൗൺസിലിംഗ് പൂർത്തിയാക്കി മൊഴി വീണ്ടും രേഖപ്പെടുത്തിയതിന് […]
Read more

ഓണക്കാലത്ത് പൂവില കുതിക്കുന്നു; മുല്ലപ്പൂവിന് പൊന്നുംവില

കോട്ടയം: ഓണക്കാലം എത്തിയതോടെ സംസ്ഥാനത്ത് പൂക്കളുടെ വില കുതിച്ചുയരുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതാണ് വില വർധനയ്ക്ക് പ്രധാന കാരണം. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മുല്ലപ്പൂവിനാണ് ഇത്തവണ പൊന്നുംവില. കേരളത്തിൽ ഒരു മുഴം മുല്ലപ്പൂവിന് നിലവിൽ 70 മുതൽ 80 രൂപ വരെയാണ് വില. വരും ദിവസങ്ങളിൽ ഓണവിപണി സജീവമാകുന്നതോടെ വില ഇനിയും ഉയരാനാണ് സാധ്യത. തമിഴ്നാട്ടിൽ മുല്ലപ്പൂവിന്റെ വില കിലോഗ്രാമിന് 4,000 മുതൽ 6,000 രൂപ വരെയെത്തിയിട്ടുണ്ട്. അരളി, വെള്ള ജമന്തി, […]
Read more

പുന്നമടയില്‍ ട്രാക്കൊരുങ്ങി; ഇന്ന് ആവേശ പോരാട്ടം, 71 വള്ളങ്ങൾ മാറ്റുരയ്ക്കും

ആലപ്പുഴ: ഓളപ്പരപ്പിലെ ആവേശപ്പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം. പുന്നമടയിൽ ട്രാക്കൊരുങ്ങി. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങൾ മാറ്റുരയ്ക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമട കായലിൽ നടക്കും. രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ചുണ്ടൻ […]
Read more

കൊച്ചി മെട്രോയുടെ പേര് മാറ്റം; കേന്ദ്ര നിർദേശമെന്ന് കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് കേരള മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കാനുള്ള ശുപാർശ കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെഎംആർഎൽ. ഒരു സംസ്ഥാനത്ത് ഒന്നിലധികം മെട്രോ പദ്ധതികൾ നടപ്പാക്കുന്ന സാഹചര്യത്തിൽ കമ്പനിക്ക് സംസ്ഥാനത്തിന്റെ പേര് നൽകണമെന്നതാണ് കേന്ദ്ര നിർദേശമെന്നാണ് കെഎംആർഎൽ വ്യക്തമാക്കുന്നത്. നിലവിൽ കൊച്ചി മെട്രോ എന്ന പേര് മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാരിന്റെ പൂർണ സമ്മതത്തോടെയേ പേരുമാറ്റം നടപ്പാക്കുകയുള്ളൂവെന്നും കെഎംആർഎൽ അറിയിച്ചു. പേരുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ തെറ്റിദ്ധാരണയുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി. കൊച്ചി […]
Read more

മലപ്പുറത്ത് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം

മലപ്പുറം: പുറത്തൂർ പടിഞ്ഞാറേക്കര തിരൂർ പുഴയിൽ ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധനത്തിന് പോകാനിരുന്ന ‘സമർഖന്ദ്’ ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി നങ്കൂരം ഉയർത്തുന്നതിനിടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം നങ്കൂരത്തിൽ കുടുങ്ങിയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പടിഞ്ഞാറേക്കരയിൽ നിന്ന് കാണാതായ ദമ്പതികളിൽ യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുത്ത് തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Read more

അവസാനം മുട്ടുമടക്കി ഡൽഹി പൊലീസ്; പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ FIR ഇട്ടു

ന്യൂഡൽഹി: ജന്തർ മന്തറിൽ പെല്ലറ്റ് ഗൺ ആക്രമണത്തിനിരയായെന്ന് ആരോപിക്കുന്ന വിദ്യാർഥി സാഹിൽ ലോച്ചാബിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. പ്രതികളുടെ പേര് ഉൾപ്പെടുത്താതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചു. സാഹിൽ ലോച്ചാബിനെയും മാതാവിനെയും ഒപ്പം കൂട്ടിയാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix