ഡെറാഡൂൺ: 10 ഇഞ്ച് നീളമുള്ള പിസ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് ഏഴ് ഇഞ്ച് മാത്രം നീളമുള്ള പിസ. സംഭവത്തിൽ ഫുഡ് ഡെലിവറി ആപ്പിനും കഫേയ്ക്കുമെതിരെ ഉപഭോക്തൃ കമ്മീഷൻ പിഴ വിധിച്ചു. ഹരിദ്വാർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് ആകെ 10,520 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
ജവാൽപൂർ സ്വദേശിയായ രാജ് ട്രെഹാനാണ് പരാതിക്കാരൻ. 2020 മാർച്ചിൽ തപോവനിലെ കഫേ ഫോസ്റ്റ് ഫാക്ടറിയിൽ നിന്ന് 505 രൂപയ്ക്ക് 10 ഇഞ്ച് പിസ ഓർഡർ ചെയ്യുകയായിരുന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ എം/എസ് ബണ്ടിൽ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (സ്വിഗ്ഗി) വഴിയായിരുന്നു ഓർഡർ.
ഡെലിവറി ലഭിച്ചപ്പോഴാണ് ഓർഡർ ചെയ്തതിനെക്കാൾ മൂന്ന് ഇഞ്ച് കുറഞ്ഞ പിസയാണ് ലഭിച്ചതെന്ന് കണ്ടെത്തിയത്. പിഴവ് ചൂണ്ടിക്കാട്ടിയിട്ടും റീഫണ്ട് നൽകാൻ എതിർകക്ഷികൾ തയ്യാറാകാത്തതിനെ തുടർന്ന് രാജ് നാഷണൽ കൺസ്യൂമർ ഹെൽപ് ലൈനിൽ പരാതി നൽകുകയായിരുന്നു.
പരാതിക്കാരന് നേരിടേണ്ടിവന്നത് അനീതിപരമായ വ്യാപാര രീതിയും മോശം സേവനവുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഫുഡ് ഡെലിവറി ആപ്പ് തങ്ങൾ കഫേയ്ക്കും ഉപയോക്താവിനുമിടയിലെ ഇടനിലക്കാരൻ മാത്രമാണെന്ന് വാദിച്ചെങ്കിലും കമ്മീഷൻ ഈ വാദം തള്ളി.
നഷ്ടപരിഹാരത്തുകയായ 10,520 രൂപയിൽ പിസയുടെ വിലയായ 505 രൂപയും ഡെലിവറി ചാർജായ 15 രൂപയും ഉൾപ്പെടുന്നു. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് 5,000 രൂപയും നിയമനടപടികൾക്കുണ്ടായ ചെലവായി 5,000 രൂപയും നൽകണം.
വിധി പുറപ്പെടുവിച്ച തീയതി മുതൽ 45 ദിവസത്തിനുള്ളിൽ തുക പരാതിക്കാരന് നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ നഷ്ടപരിഹാരം നൽകാത്ത പക്ഷം പ്രതിവർഷം 10 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി.





[3080]talabate login করুন | বিকাশ দিয়ে সেরা স্লট গেম খেলুন,talabate login করুন এবং বিকাশ দিয়ে অনলাইন ক্যাসিনো গেম উপভোগ করুন। সহজে talabate app download করে বোনাস পাওয়ার নিয়ম জানুন ও আজই শুরু করুন। visit: talabate