Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Compensation

10 ഇഞ്ച് പിസ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് 7 ഇഞ്ച്; 10,520 രൂപ നഷ്ടപരിഹാരം നൽകാന്‍ വിധി

ഡെറാഡൂൺ: 10 ഇഞ്ച് നീളമുള്ള പിസ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് ഏഴ് ഇഞ്ച് മാത്രം നീളമുള്ള പിസ. സംഭവത്തിൽ ഫുഡ് ഡെലിവറി ആപ്പിനും കഫേയ്ക്കുമെതിരെ ഉപഭോക്തൃ കമ്മീഷൻ പിഴ വിധിച്ചു. ഹരിദ്വാർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് ആകെ 10,520 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ജവാൽപൂർ സ്വദേശിയായ രാജ് ട്രെഹാനാണ് പരാതിക്കാരൻ. 2020 മാർച്ചിൽ തപോവനിലെ കഫേ ഫോസ്റ്റ് ഫാക്ടറിയിൽ നിന്ന് 505 രൂപയ്ക്ക് 10 ഇഞ്ച് പിസ ഓർഡർ ചെയ്യുകയായിരുന്നു. […]
Read more

തെരുവുനായ ആക്രമണം; പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് ഹൈക്കോടതി

കൊച്ചി: തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതി ലഭിച്ചില്ലെന്ന കാരണത്താൽ പഞ്ചായത്തുകൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. തെരുവുനായ നിയന്ത്രണത്തിനായി നിയമപരമായി നിർബന്ധമായ നടപടികൾ സ്വീകരിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് ഹൈക്കോടതി പറഞ്ഞു. സാമ്പത്തിക പരിമിതി ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങൾക്ക് തങ്ങളുടെ നിയമപരമായ ബാധ്യത ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഗ്രാമപഞ്ചായത്തുകൾ നിയമപരമായ കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടോർട്ട് നിയമപ്രകാരം നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു. പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം […]
Read more

കലൂര്‍ സ്‌റ്റേഡിയം ദുരന്തം: 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ്; ജിസിഡിഎും മൃദംഗവിഷനും എതിര്‍കക്ഷികള്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചു. ഗിന്നസ് റെക്കോഡിടാന്‍ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാണ് വക്കീല്‍ നോട്ടീസ്. ജിസിഡിഎ, സംഘാടകരായ മൃദംഗവിഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ താല്‍കാലിക സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ 46 ദിവസം നീണ്ട ചികിത്സക്കുശേഷമായിരുന്നു ആശുപത്രി വിട്ടത്. കഴിഞ്ഞ ഡിസംബര്‍ 29 നാണ് 12,000 പേര്‍ […]
Read more

ഭീകരൻ മസൂദ് അസറിന് 14 കോടി നഷ്ടപരിഹാരം നൽകാൻ പാക് സർക്കാർ

ഡൽഹി: ഭീകരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിന് പാകിസ്ഥാൻ സർക്കാരിൽ നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ […]
Read more

മണക്കര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കോഴിക്കോട്: കൊയിലാണ്ടി മണക്കര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും യോജിച്ചുള്ള തീരുമാന പ്രകാരംഅഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റവര്‍ക്കു ധനസഹായം നല്‍കുന്നതിനൊപ്പം പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു കൊയിലാണ്ടിയില്‍ മണക്കുളങ്ങര ക്ഷേത്രത്തിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix