Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

ഓണപ്പാട്ടിൽ ലോക റെക്കോർഡ്; കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്കൂളിന് അപൂർവ നേട്ടം

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പാട്ട് ആലപിച്ച് ലോക റെക്കോർഡ് സ്വന്തമാക്കി കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്കൂൾ. വിദ്യാർഥികളും രക്ഷിതാക്കളും ഒരുമിച്ചണിനിരന്ന് നടത്തിയ ഏറ്റവും വലിയ ഓണപ്പാട്ട് ആലാപനത്തിലൂടെയാണ് സ്കൂൾ റെക്കോർഡ് നേട്ടം കൈവരിച്ചത്. Best of India Recordsന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ പരിപാടിയിൽ 1,500ലധികം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. കേരളത്തിന്റെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന 11 ഓളം ഓണപ്പാട്ടുകൾ 20 മിനിറ്റോളം ഒരേ സ്വരത്തിൽ ആലപിച്ചാണ് റെക്കോർഡ് സ്വന്തമാക്കിയത്. കേരളീയ വേഷത്തിൽ 1,200 വിദ്യാർഥികളും […]
Read more

പുന്നമടയിൽ ആര്? 72-ാമത് നെഹ്റു ട്രോഫി ജലോത്സവം നാളെ

ആലപ്പുഴ: ആവേശം നിറച്ച് 72-ാമത് നെഹ്റു ട്രോഫി ജലോത്സവം ശനിയാഴ്ച പുന്നമടക്കായലിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങളാണ് ഇക്കുറി മത്സരിക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മാത്രം 22 വള്ളങ്ങൾ മാറ്റുരയ്ക്കും. ചുരുളൻ വിഭാഗത്തിൽ രണ്ട് വള്ളങ്ങളും ഇരുട്ടുകുത്തി എ വിഭാഗത്തിൽ മൂന്ന്, ബി വിഭാഗത്തിൽ 16, സി വിഭാഗത്തിൽ 14 വള്ളങ്ങളും മത്സരിക്കും. വെപ്പ് എ വിഭാഗത്തിൽ അഞ്ച്, വെപ്പ് ബി വിഭാഗത്തിൽ നാല് വള്ളങ്ങളും തെക്കനോടി തറ വിഭാഗത്തിൽ ഒരു വള്ളവും തെക്കനോടി കെട്ട് […]
Read more

പ്രതിഷേധങ്ങളിൽ AK-47 ഉപയോഗിക്കരുത്; ബിഹാർ പൊലീസിന് പുതിയ നിർദേശം

പാറ്റ്‌ന: എകെ 47 ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ബിഹാര്‍ പൊലീസ്. പ്രതിഷേധങ്ങളും ജനക്കൂട്ട നിയന്ത്രണ നടപടികളും കൈകാര്യം ചെയ്യുന്നതിനിടെ എകെ-47 ഉൾപ്പെടെയുള്ള അതിശക്തമായ ആയുധങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. എകെ-47, INSAS റൈഫിൾ, സെൽഫ് ലോഡിങ് റൈഫിൾ തുടങ്ങിയ ആയുധങ്ങൾ സാധാരണ സാഹചര്യങ്ങളിൽ ഉപയോഗിക്കരുതെന്നാണ് പുതിയ പൊലീസ് നിർദേശം. അതീവ ഗുരുതരമായ സാഹചര്യങ്ങളിലും പൊലീസുകാരുടെ ജീവന് നേരിട്ട് ഭീഷണിയുള്ള ഘട്ടങ്ങളിലും മാത്രമേ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാവൂ എന്നും അഡ്വൈസറിയിൽ വ്യക്തമാക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് മറ്റ് മാർഗങ്ങൾ […]
Read more

ഡിവൈഎഫ്ഐ നാടക വിവാദം; കലാകാരന്മാരുടെ കൂടെയാണ് സർക്കാർ: മന്ത്രി പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച നാടക വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. കലാപ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച ‘മിസ്സ’ എന്ന നാടകമാണ് വിവാദമായത്. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പീഡനങ്ങൾക്ക് ഇരയായ സ്നേഹലതാ റെഡ്ഡിയുടെ ജീവിതകഥയാണ് നാടകത്തിന്റെ പ്രമേയം. നാടകത്തിലെ ചില രംഗങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ നഗ്നതാ പ്രദർശനം ആരോപിച്ച് വിമർശനം ഉയർന്നിരുന്നു. […]
Read more

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും വൈകിയേക്കും; മത്സരക്രമത്തിൽ അനിശ്ചിതത്വം

ധാക്ക: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും വൈകിയേക്കുമെന്ന് സൂചന. ആറ് മത്സരങ്ങളടങ്ങിയ പരമ്പരയുടെ തീയതികൾ സംബന്ധിച്ച് ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. സെപ്റ്റംബർ 3ന് ആദ്യ ഏകദിനം നടത്താനാണ് നിലവിലെ ധാരണയെങ്കിലും, മത്സരക്രമം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. 2025 ഓഗസ്റ്റിൽ നടക്കേണ്ടിയിരുന്ന പരമ്പര പിന്നീട് 2026 സെപ്റ്റംബറിലേക്ക് മാറ്റിവെച്ചിരുന്നു. എന്നാൽ പുതിയ മത്സരക്രമം സംബന്ധിച്ച അനിശ്ചിതത്വം ബംഗ്ലാദേശിന്റെ ആഭ്യന്തര ക്രിക്കറ്റ് കലണ്ടറിനെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള […]
Read more

ശ്രീരാമന്റെ പുലിക്കളി പരാമർശം ബോഡി ഷെയ്മിങ്; അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അത് എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണെന്നും പുലിക്കളി കലാകാരന്മാരുടെ മനോവിഷമത്തിന് ഇടയാക്കിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കാര്യങ്ങളെ വേറിട്ട കാഴ്ചകളിലൂടെ അവതരിപ്പിക്കാൻ പഠിപ്പിച്ച വി കെ ശ്രീരാമനിൽ നിന്ന് ഇത്തരം പരാമർശമുണ്ടായത് തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ […]
Read more

‘കള്ളന്‍ വിജയന്‍’ ലേഖന വിവാദം; ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു

തിരുവനന്തപുരം: ‘കള്ളൻ വിജയൻ’ ലേഖന വിവാദത്തിന് പിന്നാലെ ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു. വിവാദത്തെ തുടർന്ന് സ്ഥാപനത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് രാജി. വാരാന്ത്യ പതിപ്പിന്റെ ചുമതലയിൽ നിന്ന് നേരത്തെ അദ്ദേഹത്തെ മാറ്റിയിരുന്നു. കെ ആർ അജയനോട് രാജിവെക്കുകയോ അവധിയിൽ പ്രവേശിക്കുകയോ ചെയ്യണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. സിപിഐഎം നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടിയെന്നാണ് വിവരം. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് നിർദേശം നൽകിയത്. വിഷയത്തിൽ പാർട്ടി നേതൃത്വം നേരത്തെ […]
Read more

കൂടത്തായി കേസ് പ്രമേയമായ ‘അണലി’ വെബ് സീരിസിന് വിലക്ക്

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമാക്കിയ ‘അണലി’ വെബ് സീരിസിന്റെ പ്രദർശനം വിലക്കി കോടതി. കേസിലെ പ്രതിയായ ജോളി ജോസഫ് നൽകിയ ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ്. വെബ് സീരിസിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന് തന്നുമായി ഏറെ സാമ്യമുണ്ടെന്നും ഇത് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജോളി ജോസഫ് കോടതിയെ സമീപിച്ചത്. ഹർജിക്കാരിയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ റിലീസ് ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യുന്നതും കോടതി വിലക്കി. ഇതോടെ റിലീസിന് തയ്യാറായിരുന്ന വെബ് […]
Read more

മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 23 മുതൽ 25 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 23ന് നാല് ജില്ലകളിലും 24ന് അഞ്ച് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 23: കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഓഗസ്റ്റ് 24: തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായി ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, […]
Read more

ബെവ്‌കോ നഷ്ടത്തിലായത് കഴിഞ്ഞ സർക്കാരിന്റെ നയം കാരണം: എക്സൈസ് മന്ത്രി എം ലിജു

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) നഷ്ടത്തിലായതിന് കാരണം കഴിഞ്ഞ സർക്കാരിന്റെ നയങ്ങളാണെന്ന് എക്സൈസ് മന്ത്രി എം ലിജു. ബെവ്‌കോയെ പ്രൊഫഷണലൈസ് ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബെവ്‌കോയുടെ ഉൽപ്പാദനവും വിൽപ്പനയും വർധിച്ചിട്ടും ഗ്യാലനേജ് ഫീസ് അഞ്ച് പൈസയിൽ നിന്ന് പത്ത് രൂപയായി ഉയർത്തിയതോടെ കോർപ്പറേഷന് 400 കോടി രൂപ സർക്കാരിന് നൽകേണ്ടി വന്നതായി ലിജു പറഞ്ഞു. ഇതോടെ ബെവ്‌കോയുടെ ലാഭം ഇല്ലാതായെന്നും റിസർവ് ഫണ്ടിൽ നിന്ന് പണം എടുത്ത് നൽകേണ്ട സാഹചര്യമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix