Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമേരിക്കയിൽ ചാർട്ടർ വിമാനം തകർന്നുവീണു; ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാരടക്കം എട്ടുപേർ മരിച്ചു. സെക്യൂരിറ്റി ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ഇരട്ട എൻജിൻ സെസ്ന 441 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്.

ആങ്കറേജിൽനിന്ന് കേപ് ന്യൂവൻഹാം ലക്ഷ്യമാക്കി പറന്ന വിമാനമാണ് വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15ഓടെ അപകടത്തിൽപ്പെട്ടത്. കേപ് ന്യൂവൻഹാം വിമാനത്താവളത്തിന് സമീപമുള്ള പടിഞ്ഞാറൻ അലാസ്കയിലെ വിദൂര മേഖലയിലാണ് വിമാനം തകർന്നുവീണത്.

അപകട വിവരം അലാസ്കൻ കമാൻഡ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB), അലാസ്ക സ്റ്റേറ്റ് ട്രൂപ്പേഴ്സ്, റെസ്ക്യൂ കോർഡിനേഷൻ സെൻ്റർ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിലും രക്ഷാപ്രവർത്തനവും നടത്തി.

വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരും മരിച്ചതായി NTSB അലാസ്ക മേഖലാ മേധാവി ക്ലിന്റ് ജോൺസൺ അസോസിയേറ്റഡ് പ്രസിനോട് സ്ഥിരീകരിച്ചു. മരിച്ചവരുടെ വ്യക്തിവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

അപകടത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) NTSBയും അന്വേഷണം നടത്തും. അന്വേഷണത്തിന് NTSB നേതൃത്വം നൽകുമെന്ന് FAA അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “അമേരിക്കയിൽ ചാർട്ടർ വിമാനം തകർന്നുവീണു; ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു

  1. [9923]অনলাইন বেটিং বাংলাদেশ (99999bet) – লগইন, রেজিস্ট্রেশন ও সেরা ক্যাসিনো সাইট,বাংলাদেশে সেরা অনলাইন বেটিং ও ক্যাসিনো অভিজ্ঞতার জন্য 99999bet-এ যোগ দিন। সহজ রেজিস্ট্রেশন এবং নিরাপদ লগইন প্রক্রিয়ার মাধ্যমে উপভোগ করুন আপনার প্রিয় গেমগুলো। আজই শুরু করুন! visit: 99999bet

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix