Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

മെസിയെ വീഴ്ത്തി ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്; പുരസ്കാരങ്ങൾ തൂത്തുവാരി സ്പെയിൻ

ന്യൂയോർക്ക്: ലോകകപ്പ് കിരീടത്തിനൊപ്പം വ്യക്തിഗത പുരസ്‌കാരങ്ങളും തൂത്തുവാരി സ്പെയിൻ. ലോകചാമ്പ്യൻമാരായ സ്പാനിഷ് ടീമിലെ മൂന്ന് താരങ്ങൾ പ്രധാന വ്യക്തിഗത ബഹുമതികൾ സ്വന്തമാക്കിയപ്പോൾ, ഗോൾഡൻ ബൂട്ട് ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ നിലനിർത്തി. ടൂർണമെന്റിൽ ഒമ്പത് ഗോളുകൾ നേടിയ എംബാപ്പെയാണ് തുടർച്ചയായ രണ്ടാം ലോകകപ്പിലും ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം സ്വന്തമാക്കിയത്. ഫൈനലിൽ ഗോൾ നേടാനോ അസിസ്റ്റ് ചെയ്യാനോ കഴിയാതിരുന്ന അർജന്റീന നായകൻ ലയണൽ മെസി എട്ട് ഗോളുകളുമായി രണ്ടാം സ്ഥാനത്തായി. ഖത്തർ ലോകകപ്പിലും മെസിയെ മറികടന്നായിരുന്നു […]
Read more

രോഹിത് ശര്‍മയുടെ സെഞ്ചുറി പാഴായി; ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ 27 റണ്‍സ് തോല്‍വി

ലണ്ടൻ: ബെൻ ഡക്കറ്റിന്റെ തകർപ്പൻ സെഞ്ചുറിയും ജോസ് ബട്‌ലറുടെ അവസാന ഓവറുകളിലെ വെടിക്കെട്ടും കരുത്താക്കി ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ലോർഡ്‌സിൽ നടന്ന മൂന്നാം ഏകദിനത്തിൽ 27 റൺസിന്റെ ജയമാണ് ആതിഥേയരെ പരമ്പര വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 387 റൺസ് അടിച്ചുകൂട്ടി. ബെൻ ഡക്കറ്റ് 135 പന്തിൽ 141 റൺസുമായി തിളങ്ങിയപ്പോൾ ജേക്കബ് ബേഥൽ 91 റൺസും ജോ റൂട്ട് […]
Read more

അർജന്റീനയെ തകർത്ത് രണ്ടാം ലോകകിരീടമുയർത്തി സ്‌പെയിൻ

ന്യൂയോർക്ക്: ആവേശം അവസാന നിമിഷം വരെ നീണ്ട ലോകകപ്പ് ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്‌പെയിൻ രണ്ടാം തവണ ലോക ചാമ്പ്യന്മാരായി. അധികസമയത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ നിർണായക ഗോളാണ് സ്പാനിഷ് ടീമിന് കിരീടം സമ്മാനിച്ചത്. എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ പത്ത് പേരായി ചുരുങ്ങിയ അർജന്റീന പൊരുതിയെങ്കിലും സ്‌പെയിന്റെ ആക്രമണങ്ങളെ ചെറുക്കാനായില്ല. മത്സരത്തിന്റെ തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും വ്യക്തമായ മേൽക്കൈ പുലർത്തിയത് സ്‌പെയിനായിരുന്നു. ആദ്യ പകുതിയിൽ ഗോൾവല […]
Read more

ഓപ്പറേഷൻ തൂഫാൻ; എറണാകുളം റൂറൽ ജില്ലയിൽ അറസ്റ്റിലായത് 390 പേർ

കൊച്ചി: ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ പരിശോധനകളിൽ 330 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 390 പേരെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സബ് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ 130 കേസുകളിലായി 155 പേരാണ് അറസ്റ്റിലായത്. ആലുവയിൽ 75 കേസുകളിൽ 101 പേരെയും അറസ്റ്റ് ചെയ്തു. പരിശോധനകളിൽ 145 കിലോയോളം കഞ്ചാവ് പിടികൂടി. ഇതിൽ 17 കിലോയോളം പെരുമ്പാവൂരിൽ നിന്ന് പിടികൂടിയ ഹൈബ്രിഡ് കഞ്ചാവാണ്. സംഭവവുമായി […]
Read more

പൊതിച്ചോർ വിവാദം; മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി, ‘ആഹാരത്തിന് രാഷ്ട്രീയമില്ല’

തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ലെന്നും, ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രത്യേക സാഹചര്യത്തെക്കുറിച്ചാണ് താൻ പ്രതികരിച്ചതെന്നും മന്ത്രി അറിയിച്ചു. ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെ പൊതുവായി എതിർക്കുന്ന നിലപാടല്ല സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറിയതാണ് എതിർപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്നും […]
Read more

ജമ്മു കശ്മീരിലെ മഴക്കെടുതി; മരണസംഖ്യ ഉയരുന്നു, ഏഴുപേരെ കാണാതായി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ അതിശക്തമായ മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ മരണസംഖ്യ ഉയരുന്നു. അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലായി ഇതുവരെ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴുപേരെ കാണാതായതായും അധികൃതർ അറിയിച്ചു. രജൗരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 11 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയുടെ ഏറ്റവും വലിയ ആഘാതം സുരൻകോട്ട് തഹസിൽ മേഖലയിലാണ് ഉണ്ടായത്. ഇവിടെ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്നുണ്ടായ അപകടത്തിൽ 28 വയസുള്ള നാസിയ കൗസർ […]
Read more

രണ്ടാം തവണയും ഇറാന്‍റെ ആക്രമണം; കുവൈത്ത് പവർ പ്ലാന്‍റിൽ വീണ്ടും തീപിടിത്തം

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്റിന് നേരെ രണ്ട് ദിവസത്തിനിടെ വീണ്ടും ആക്രമണം. ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തെ നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചതായും മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്തുന്നതിനായി അടിയന്തര കർമ്മപദ്ധതികൾ സജീവമാക്കിയിട്ടുണ്ട്. അപകടം ഉണ്ടായ ഉടൻ തന്നെ എമർജൻസി സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ […]
Read more

കുവൈത്തിൽ ആരോഗ്യപ്രവർത്തകർക്ക് പുതിയ യൂണിഫോം; മാർഗനിർദേശങ്ങൾ പുറത്തിറക്കി

കുവൈത്ത് സിറ്റി: സർക്കാർ-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഔദ്യോഗിക വേഷധാരണം ഏകീകരിക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. മന്ത്രാലയ ഉത്തരവ് നമ്പർ 70/2026 പ്രകാരമാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ, എഞ്ചിനീയർമാർ, എമർജൻസി മെഡിക്കൽ സർവീസ് ജീവനക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക യൂണിഫോം മാനദണ്ഡങ്ങളാണ് നിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇസ്‌ലാമിക് വനിതാ ജീവനക്കാർക്കും പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് തരത്തിലുള്ള മെഡിക്കൽ സ്ക്രബുകൾക്കാണ് അംഗീകാരം […]
Read more

ലോകകപ്പ് കാണാൻ സ്റ്റേഡിയത്തിലിരുന്നോ പക്ഷെ വിശക്കരുത്; ഒരു കുപ്പി വെള്ളത്തിന് 481 രൂപ

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം കാണാൻ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെത്തുന്ന ആരാധകർക്ക് ഭക്ഷണത്തിനും പാനീയങ്ങൾക്കുമായി ചിലവഴിക്കേണ്ടി വരുന്നത് വൻ തുക. സാധാരണക്കാരുടെ ഇഷ്ട വിഭവങ്ങളായ ഹോട്ട് ഡോഗ്, ഫ്രഞ്ച് ഫ്രൈസ്, ഒരു ബിയർ എന്നിവ അടങ്ങിയ കോമ്പോയ്ക്ക് ഏകദേശം 3,128 രൂപ (32.5 ഡോളർ) നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനൽ നടക്കുന്നത്. ഹാഫ് ടൈം ഷോ, ട്രോഫി വിതരണം, മത്സരശേഷമുള്ള ആഘോഷങ്ങൾ എന്നിവ ഉൾപ്പെടുന്നതിനാൽ ആരാധകർക്ക് മണിക്കൂറുകളോളം സ്റ്റേഡിയത്തിൽ തുടരേണ്ട സാഹചര്യമുണ്ടാകും. […]
Read more

‘കുട്ടനാട് എംഎൽഎ ഇതെങ്ങനെ സഹിക്കുവോ’; നാളെ അവധി നൽകിയതിന് പിന്നാലെ ചർച്ചയായി കുട്ടനാട്ടിലെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചമ്പക്കുളം മൂലം വള്ളംകളിയോടനുബന്ധിച്ച് കുട്ടനാട് നിയോജക മണ്ഡലത്തിൽ പ്രാദേശിക അവധി നൽകണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷനിലൂടെ വിഷയം ഉന്നയിച്ചപ്പോൾ പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ സീറ്റിലിരുന്ന ശേഷം അവധി നൽകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന ആരോപണം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. മൈക്ക് ഓഫാണെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix