Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂണിന്റ പേരിലായിരുന്നു വെബ്‌സൈറ്റിനെ വിലക്കിയിരുന്നത്. ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടേതാണ് ഉത്തരവ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്ന ചിത്രമാണ് വികടൻ പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ താത്കാലികമായി പിന്‍വലിക്കണമെന്ന് കോടതി വികടന് […]
Read more

ബിജെപി എംപി തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരായി

ബെംഗളൂരു: ബിജെപി എംപി തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരായി. ബെംഗളൂരുവിലെ കനകപുര റോഡിലെ റിസോർട്ടിലാണ് ചടങ്ങുകൾ നടന്നത്. അടുത്ത കുടുംബാംഗങ്ങളും ചില രാഷ്ട്രീയ നേതാക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. ബെംഗളൂരു സൗത്തില്‍നിന്നുള്ള ലോക്സഭാ അംഗമാണ് തേജസ്വി സൂര്യ. ചെന്നൈ സ്വദേശിയായ കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയുമാണ് ശിവശ്രീ സ്‌കന്ദപ്രസാദ്. ബയോ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശിവശ്രീ ആയുര്‍വേദിക് കോസ്മെറ്റോളജിയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ഭരതനാട്യത്തിലും സംസ്‌കൃത കോളജില്‍ സംസ്‌കൃതത്തിലും ബിരുദാനന്ദര ബിരുദം നേടി. പൊന്നിയിൻ […]
Read more

ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട്-നെട്ട സ്വദേശി സതീഷ് കുമാറിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം ഉണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സതീഷ് ഒറ്റക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. രണ്ടു ദിവസമായി ഇയാളെ കാണാനില്ലാതിരുന്നതിനാൽ അന്വേഷിച്ചെത്തിയ സഹോദരനാണ് ഹാളിൽ അഴുകിൽ നിലയിൽ മൃതദേഹം ആദ്യം കണ്ടത്. 2021 ഏപ്രിലിലാണ് സതീഷ് ഭാര്യയെ […]
Read more

ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണം: യു.എസ് സുപ്രീംകോടതിയെ സമീപിച്ച് തഹാവുര്‍ റാണ

വാഷിങ്ടൺ: ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.എസ് സുപ്രീംകോടതിയെ സമീപിച്ച് 2008-ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ റാണ. പാകിസ്താന്‍ വംശജനും മുസ്ലിമും ആയതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ്റാണ അപേക്ഷയിൽ പറയുന്നതെന്ന് ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. റാണയെ അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിയിടാൻ ആവില്ലെന്ന് ഇയാൾക്ക് വേണ്ടി ഹാജരായ നിയമസംഘം കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളെ വിവേചനത്തോടെ നോക്കിക്കാണുന്നുവെന്ന 2023-ലെ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ടും ഇവർ ഇതോടൊപ്പം സമർപ്പിച്ചിരുന്നു എന്നാൽ ഈ റിപ്പോർട്ട് […]
Read more

പത്താംക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തിൽ അയല്‍വാസിയായ യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് പത്താംക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ ആൺസുഹൃത്ത് അഭിജിത്ത് (28) ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പെൺകുട്ടിയുടെ മരണത്തിൽ അമ്മയ്ക്ക് ശ്മശായാം ഉണ്ടായിരുന്നു. തുടർന്ന് ഫോൺ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഇന്നലെയാണ് പത്താം ക്ലാസുകാരിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ ജീവിതം താൻ തന്നെ ഇല്ലാതാക്കുന്നു എന്ന ഒറ്റവരിയായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നത്.
Read more

പ്രണയം നടിച്ച് 24 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; ഇരുപത്തിനാലുകാരന്‍ പിടിയില്‍

മലപ്പുറം: കോട്ടക്കലില്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വര്‍ണം കവര്‍ന്ന ഇരുപത്തിനാലുകാരന്‍ പിടിയില്‍. ചാപ്പനങ്ങാടി സ്വദേശി നബീറാണ് പിടിയിലായത്. പെൺകുട്ടിയിൽ നിന്നും 24 പവന്‍ സ്വര്‍ണ്ണമാണ് ഇയാള്‍ കവര്‍ന്നത്. കോട്ടക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ സ്വര്‍ണ്ണം കാണാതായിരുന്നു. നബീര്‍ ആവശ്യപ്പെട്ടത് പ്രകാരം നബീറിന് സ്വര്‍ണ്ണം നല്‍കിയതാണെന്ന് പെണ്‍കുട്ടി സമ്മതിച്ചു. തുടർന്ന് കുടുംബം കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കി.
Read more

കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരുക്ക്

പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരുക്ക്. പഴനി സ്വാമിക്കാണ് പരിക്കേറ്റത്. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. പഴനിസ്വാമിയുടെ പരിക്ക് ഗുരുതരമല്ല.
Read more

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്: എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന് ജാമ്യമില്ല

മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന് മുന്‍കൂര്‍ ജാമ്യമില്ല. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സ്കൂൾ പ്യൂണായ അബ്ദുല്‍ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എംഎസ് സൊല്യൂഷ്യന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുമ്പ് ഫഹദ് ജോലി ചെയ്തിരുന്നത്. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ […]
Read more

കാലങ്ങളോളം ഒരുമിച്ച് ജീവിച്ചശേഷം പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ആരോപിക്കാൻ കഴിയില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ദീര്‍ഘകാലം ഒരുമിച്ചു ജീവിച്ചത്തിനു ശേഷം പങ്കാളി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാദം സ്ത്രീയ്ക്ക് ഉന്നയിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ലൈംഗിക ബന്ധത്തിന് കാരണം വിവാഹവാഗ്ദാനം മാത്രമാണോ എന്നത് കൂടുതൽ വ്യക്തമാക്കാൻ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു. 16 വര്‍ഷം ലിവിങ് റിലേഷനില്‍ ഉണ്ടായിരുന്ന പങ്കാളി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് അധ്യാപികയായ യുവതി നൽകിയ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. പരാതിക്കാരിയായ അധ്യാപികയും പങ്കാളിയായ ബാങ്ക് ഉദ്യോഗസ്ഥനും 16 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. രണ്ടു പേരും […]
Read more

സ്വർണവില മുന്നോട്ട്; പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില മുന്നോട്ട്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8060 രൂപയും പവന് 64480 രൂപയുമായി. നേരിയ വർധന മാത്രമാണ് ഇന്ന് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6635 രൂപയാണ് നിരക്ക്. ഗ്രാമിന് 10 രൂപയുടെ കുറവുണ്ടായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ഷോറൂമൂകളില്‍ പല വിലവിലയാണ് നിലവിലുള്ളത്. എസ് […]
Read more
Advertisement
WhiteswanTV Footer