Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

വന്‍ ലഹരിവേട്ട; കരിപ്പൂരിലെ വീട്ടില്‍നിന്ന് പിടികൂടിയത് ഒന്നരക്കിലോ എംഡിഎംഎ

മലപ്പുറം: കരിപ്പൂരില്‍ വന്‍ ലഹരിവേട്ട. കരിപ്പൂരിലെ ഒരു വീട്ടില്‍നിന്ന് ഒന്നരക്കിലോ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കേസില്‍ എറണാകുളം മട്ടാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ള കരിപ്പൂര്‍ മുക്കൂട്മുള്ളന്‍ മടക്കല്‍ ആഷിഖി(27)ന്റെ വീട്ടില്‍നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഒമാനില്‍ അഞ്ചുവര്‍ഷമായി ജോലിചെയ്തിരുന്ന ആഷിഖ്, ഒമാനില്‍നിന്ന് കുറഞ്ഞവിലയ്ക്ക് വാങ്ങുന്ന എംഡിഎംഎയാണ് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി കടത്തിയിരുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്കുള്ളിലും ഫ്‌ളാസ്‌ക്കുകളിലും ഒളിപ്പിച്ചായിരുന്നു എംഡിഎംഎ കടത്തിയത്. തുടര്‍ന്ന് ഇയാള്‍ കേരളത്തിലെത്തിയെന്ന വിവരം ലഭിച്ചതോടെ മട്ടാഞ്ചേരി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. എയര്‍കാര്‍ഗോ വഴിയാണ് ഇയാള്‍ ഒന്നരക്കിലോ […]
Read more

‘പണി’ സിനിമയിലെ നായിക അഭിനയ വിവാഹിതയാകുന്നു

നടി അഭിനയ വിവാഹിതയാകുന്നു. തന്റെ സമൂഹ മാധ്യമത്തിലൂടെയാണ് നടി സന്തോഷം പങ്കുവെച്ചിരിക്കുന്നത്. മണികൾ മുഴങ്ങുന്നു… അനുഗ്രഹങ്ങൾ ചൊരിയട്ടെ.. എന്നന്നേക്കുമുള്ള യാത്രയുടെ തുടക്കം എന്നാണ് വിവാഹമോതിരം അണിഞ്ഞ കൈകളോടെ അഭിനയ കുറിച്ചിരിക്കുന്നത്. പതിനഞ്ച് വർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്ക് എത്തുന്നത്. ‘‘ഞാൻ റിലേഷൻഷിപ്പിലാണ്. എനിക്ക് ബോയ്ഫ്രണ്ടുണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങൾ. പതിനഞ്ച് വർഷമായുള്ള പ്രണയ ബന്ധമാണ്. എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്മെന്റും ഇല്ലാതെ എന്നെ കേൾക്കും. സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലാണ്’’ പതിനഞ്ച് വർഷമായുള്ള […]
Read more

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവം; ബസ് കണ്ടക്ടറും 17കാരനും അറസ്റ്റിൽ

തിരുവനന്തപുരം:വർക്കലയിൽ പ്രായപൂർത്തി ആകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ 17ക്കാരനും ബസ് കണ്ടക്ടറായ 23 കാരനും അറസ്റ്റിൽ .13ഉം 17ഉം വയസുള്ള പെൺകുട്ടികളെയാണ് ഇവർ പീഡനത്തിരയാക്കിയത്. പ്രതികളിൽ ഒരാൾ പെൺക്കുട്ടിയുടെ സഹപാഠിയാണ് .2023 മുതൽ 17 കാരിയായ പെൺകുട്ടിയെ 17കാരൻ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡിപ്പിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. സഹോദരിമാരായ പെൺകുട്ടികളെയും 17കാരനെയും ബസിൽ വെച്ചാണ് കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന 23 ൽക്കാരനായ അഖിൽ പരിചയപ്പെടുന്നത്. പിന്നീട് തന്ത്രപ്പൂർവമായി ഇവരുമായി സൗഹൃദം […]
Read more

വിഷു അവധി: ‌കേരള, കർണാടക ആർടിസി ബസ് ബുക്കിങ് ഇന്ന് ആരംഭിക്കും

ബെംഗളൂരു: വിഷു അവധിക്കായി നാട്ടിലേക്ക് പോകുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിൽ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഏപ്രിൽ 9 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിക്കുന്നത്. വിഷു 14നാണെങ്കിലും 10–13 വരെയുള്ള ദിവസങ്ങളിൽ തിരക്കുണ്ടാകാൻ സാധ്യതയുണ്ട്. ഈസ്റ്റർ യാത്രയ്ക്കുള്ള ബുക്കിങ് അടുത്ത ആഴ്ച തുടങ്ങും. വിഷു, ഈസ്റ്റർ അവധിക്കു കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ വിറ്റു തീർന്നിരുന്നു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച് ഇരു ആർടിസികളും സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് തുടങ്ങും.
Read more

യുപിഐ ലൈറ്റ് ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പ് ഉടന്‍ തന്നെ യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സ്‌ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ 2.25.5.17 ഉള്ളവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. ചെറിയ ഇടപാടുകള്‍ പിന്‍ രഹിതമായി നടത്താൻ സാധിക്കുമെന്നതാണ് യുപിഐ ലൈറ്റിന്റെ പ്രത്യേകത. കൂടാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ചെറുകിട ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നത് മറ്റൊരു പ്രത്യേകതയാണ്. പുതിയ വാട്‌സ്‌ആപ്പ് ഫീച്ചര്‍ വഴി പണം പ്രത്യേക വാലറ്റിലേക്ക് നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും കഴിയും. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ […]
Read more

സിനിമ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ: ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ. ജി.വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഞായറാഴ്ച പുലർച്ചെ എക്സൈസിന്റെ പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസ് കാഞ്ഞാറിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. 45 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. വാഗമണ്ണിൽ ഷൂട്ടിങ് നടക്കുന്ന അട്ടഹാസം സിനിമയുടെ ഷൂട്ടിങ് ലൊക്കെഷനിലേക്ക് പോകുകയായിരുന്നു രഞ്ജിത്ത്. ആവേശം, സൂക്ഷ്മദർശിനി, പൈങ്കിളി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ് മാനാണ് പിടിയിലായ രഞ്ജിത്ത്. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി […]
Read more

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ രാഘവേന്ദ്ര വാജ്‌പേയ് (36) വെടിയേറ്റ് മരിച്ചു. അജ്ഞാതസംഘമാണ് വാജ്‌പേയെ വെടിവെച്ചത്. ലക്‌നൗ-ഡല്‍ഹി ദേശീയപാതയിലുള്ള ഹെംപുര്‍ റെയില്‍വേ ക്രോസിന് സമീപം ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അജ്ഞാതസംഘം വാജ്‌പേയുടെ ബൈക്കിടിച്ച് വീഴ്ത്തിയതിനു ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പത്തുദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വാജ്‌പേയ്ക്ക് വധഭീഷണി ലഭിച്ചിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. പോലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Read more

പൂര്‍ണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓസ്കാർ വേദിയിൽ തിളങ്ങിയ ഇന്ത്യയില്‍ നിന്നുള്ള താരം അനന്യ ശാന്‍ഭാഗിന്റെ കൈത്തറി ഗൗൺ ഇതിനോടകം സോഷ്യൽ മീഡിയ ചർച്ച ചെയ്ത് കഴിഞ്ഞു. കൈത്തറിയുടെ വസ്ത്രം ഒരുക്കി കേരളത്തിന്റെ മഹിമ ലോക സിനിമയിലൂടെ മുമ്പിൽ എത്തിച്ച അഭിനയത്രിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിനെയും അവരുടെ സംഭരംഭമായ പ്രണയേയും വ്യവസായ മന്ത്രി പി രാജീവും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും പൂര്‍ണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്.കേരളത്തിലെ കൈത്തറി ഉല്‍പന്നങ്ങള്‍ ലോകവേദികളില്‍ ശ്രദ്ധിക്കപ്പെടുന്നത് ആഹ്ലാദകരമായ കാര്യമാണ് എന്നാണ് […]
Read more

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് 17 പുതുമുഖങ്ങൾ

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആർ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കണ്ണൂരിൽ നിന്ന് വികെ സനോജ്, വയനാട്ടിൽ നിന്ന് കെ റഫീഖ്, കോഴിക്കോട് നിന്നും എം മെഹബൂബ്, വി വസീഫ് എന്നിവരും , മലപ്പുറത്ത് നിന്നും വിപി അനിൽ, പാലക്കാട് നിന്നും കെ ശാന്തകുമാരി, കോട്ടയത്തു നിന്നും പിആർ രഘുനാഥ്, എറണാകുളത്തുനിന്നും എം […]
Read more

വനിതാ പോലീസുകാരെ ആക്രമിച്ച വാർഡ് കൗൺസിലർക്കെതിരേ കേസ്

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രപരിസരത്ത് രണ്ട് വനിതാ പോലീസുകാരെ ആക്രമിച്ച വാർഡ് കൗൺസിലർക്കെതിരേ കേസ്. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണിക്കൃഷ്ണനെതിരേയാണ് ഫോർട്ട് പോലീസ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ വനിതാ സി.പി.ഒ. അശ്വനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ സി.പി.ഒ. ജ്യോതിക്കും പരിക്കേറ്റു. ശനിയാഴ്ച പതിനൊന്നരയോടെ ആറ്റുകാൽ പടിഞ്ഞാറേനടയിലാണ് സംഭവം ഉണ്ടായത്. ക്ഷേത്രത്തിൽ തിരക്ക് അനുഭവപ്പെട്ട സമയത്ത് തനിക്ക് വേണ്ടപ്പെട്ട ആളുകളെ വരിനിൽക്കാതെ കടത്തിവിടാൻ കൗൺസിലർ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഡി.വൈ.എഫ്.ഐ. നേതാവുകൂടിയായ കൗൺസിലർ ഉണ്ണിക്കൃഷ്ണൻ പതിവായി ഇങ്ങനെ ചെയ്യാറുണ്ടെന്ന് […]
Read more
Advertisement
WhiteswanTV Footer