Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ആശമാരുടെ പ്രതിഫലം കൂട്ടുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ

ന്യൂഡൽഹി: ആശ പ്രവർത്തകരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. രാജ്യസഭയിൽ സിപിഐ അംഗം സന്തോഷ് കുമാറിൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എന്നാൽ കേരളത്തിന് തുകയൊന്നും നൽകാനില്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്നും രാജ്യസഭയിൽ കേന്ദ്രമന്ത്രി വിമർശിച്ചു. ആശ വർക്കർമാരുടെ വേതനം ഉയർത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുമോയെന്നാണ് സന്തോഷ് കുമാർ എം പി രാജ്യസഭയിൽ ചോദിച്ചത്. ആശാ വർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെപി നദ്ദ, എൻ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നുവെന്നും […]
Read more

ഡൽഹിയിലെ ആനന്ദ് വിഹാറിൽ തീപിടിത്തം; 3 പേർ വെന്തുമരിച്ചു

ന്യൂഡൽഹി: ഡൽഹി ആനന്ദ് വിഹാറിൽ തീപിടിത്തം. ഇന്ന് പുലർച്ചെ 2 .15 നുണ്ടായ തീപിടുത്തത്തിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേർ വെന്തുമരിച്ചു. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിൽ താൽക്കാലിക തൊഴിലാളികളായി ജോലി ചെയ്തിരുന്ന നാലുപേരും താമസിച്ച ഡിഡിഎ പ്ലോട്ടിലെ താൽക്കാലിക ടെന്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജഗ്ഗി (30), സഹോദരന്മാരായ ശ്യാം സിംഗ് (40), കാന്ത പ്രസാദ് (37) എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. അപകടത്തിൽ പൊള്ളലേറ്റ നിതിൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസില്‍

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസിലെത്തി. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രംഗൂലത്തിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളിലും ഉന്നത നേതാക്കളുമായുള്ള ചർച്ചകളിലും മോദി പങ്കെടുക്കും. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലും ഇന്ത്യന്‍ വ്യോമസേനയുടെ ആകാശ് ഗംഗ സ്‌കൈഡൈവിംഗ് ടീമും മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ-മൗറീഷ്യസ് ബന്ധങ്ങളില്‍ മികച്ച ഒരു അദ്ധ്യായം അടയാളപ്പെടുത്താന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യന്‍ സമൂഹവുമായി ഇടപഴകുകയും ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച സിവില്‍ സര്‍വീസ് കോളേജ്, […]
Read more

റെയില്‍വേ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: റെയില്‍വേ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് സ്റ്റേഷന് പുറത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം തുറക്കാൻ ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്. ee കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും ട്രെയിന്‍ വരുന്നതിനു മുന്‍പ് മാത്രം യാത്രക്കാരെ സ്റ്റേഷനുകളുടെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതാണ് പുതിയ രീതി. രാജ്യത്തെ തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളിലാണ് ഈ നിലയില്‍ പുതിയ കാത്തിരിപ്പു കേന്ദ്രങ്ങള്‍ തുറക്കുന്നത്. ദില്ലി, വാരാണസി, ആനന്ദ് വിഹാര്‍, അയോധ്യ, പാറ്റ്‌ന എന്നിവിടങ്ങളിലാണ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ […]
Read more

എക്സ് സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ഇലോൺ മസ്ക്

സാമൂഹ്യ മാധ്യമമായ എക്സിനെതിരെ സൈബര്‍ ആക്രമണമെന്ന് സിഇഒ ഇലോൺ മസ്‌ക്. ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കളാണ് നിരവധിതവണ സേവനതടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എക്‌സിന്റെ സേവനം ആഗോളതലത്തില്‍ നിരന്തരമായി തടസ്സപ്പെടുന്നതിനു പിന്നിൽ ഒരു വലിയ ഗ്രൂപ്പോ അല്ലെങ്കില്‍ ഒരു രാജ്യമോ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് മസ്‌ക് ആരോപിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസിലും യുകെയിലുമാണ് ഏറ്റവുമധികം തടസങ്ങളും പ്രശ്‌നങ്ങളും റിപ്പോര്‍ട്ടു ചെയ്തത്. യുകെയില്‍ മാത്രം 10,800 ല്‍ അധികം ഉപയോക്താക്കള്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയില്‍, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ […]
Read more

ഗുരുവായൂര്‍ ആനയോട്ടത്തിൽ കൊമ്പൻ ബാലു ജേതാവ്

തൃശ്ശൂര്‍: ഗുരുവായൂര്‍ ഉത്സവത്തിന്റെ തുടക്കമായി നടന്ന ആനയോട്ടത്തിൽ ഗുരുവായൂര്‍ ബാലു ജേതാവായി. അതിനു പിന്നാലെ ചെന്താരാമക്ഷനുമെത്തി. വലിയ ജനപങ്കാളിത്തത്തോടെ വൻസുരക്ഷയിലാണ് ആനയോട്ടം നടന്നത്. കിഴക്കേ നടയിലൂടെ ആദ്യം ഇറങ്ങി, ആദ്യം ഓടി കയറുന്ന ആനയാണ് ജേതാവാകുന്നത്. ഗുരുവായൂര്‍ ഉത്സവത്തിന് തിടമ്പേറ്റുന്നത് ഈ മത്സരത്തിൽ ആദ്യം എത്തുന്ന ആനയായിരിക്കും. 12 ആനകളെയാണ് നേരത്തെ ആനയോട്ടത്തിനായി നിശ്ചയിച്ചിരുന്നത്. അതില്‍ നറുക്കെടുത്താണ് അഞ്ചാനകളെ ഓട്ടത്തിനായി തിരഞ്ഞെടുത്തത്.ഞായാറാഴ്ച ബ്രഹ്‌മകലശത്തിനുശേഷം കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ വിജയന്റെ നേതൃത്ത്വത്തിലായിരുന്നു നറുക്കെടുപ്പ്. പത്തുദിവസത്തെ […]
Read more

മൃതദേഹത്തിന് 20 ദിവസത്തെ പഴക്കം : 15കാരിയുടേയും യുവാവിന്റെയും പോസ്റ്റ്മാർട്ടം റിപ്പോർട്ട്

കാസർഗോഡ് : പതിനഞ്ചുക്കാരിയെയും അയൽവാസിയായ പ്രദീപിൻറേയും മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും മൃതദേഹത്തിന്ഇരുപത് ദിവസത്തിൽ അധികം പഴക്കമുണ്ട് മാത്രമല്ല മൃതദേഹങ്ങൾ ഉണങ്ങിയ നിലയിൽ ആയിരുന്നു. മൂന്നാഴ്ചയായി കാണാതായ യുവാവിനെയും പെൺക്കുട്ടിയെയും കഴിഞ്ഞ ദിവസനം ആണ് വീടിന് സമീപത്ത് നിന്ന് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നായിരുന്നു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരുവരുടെയും പോസ്റ്റ്മോർട്ടം. അതേസമയം ആത്മഹത്യയ്ക്ക് കാരണം എന്തെന്നെത് വ്യക്തമായിട്ടില്ല. കൂടാതെ പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി […]
Read more

‘ക്രിസ്ത്യാനികൾ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്കും വിവാഹം കഴിപ്പിച്ചയക്കണം’; വീണ്ടും വിവാദ പരാമർശവുമായി പി സി ജോർജ്

കോട്ടയം: വിവാദ പരാമർശവുമായി വീണ്ടും ബിജെപി നേതാവും മുൻ എംഎൽഎയുമായി പി സി ജോർജ്. ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ട്ടപ്പെട്ടുവെന്നാണ് പി സി ജോർജ് തന്റെ പ്രസംഗത്തിൽ പറയുന്നത്. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്കും കെട്ടിച്ചയക്കണമെന്നും പി സി ജോർജ് പറയുന്നു. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നുമാണ് പി സി ജോർജിന്‍റെ പ്രസ്താവന. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും […]
Read more

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ സ്റ്റിക്കർ പതിപ്പിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും

ഓട്ടോയില്‍ ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഓട്ടോത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്‍ ഇതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പണിമുടക്കും പിന്‍വലിക്കും. മാര്‍ച്ച് ഒന്നു മുതലാണ് ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയത്. ഈ നിർദേശത്തിനെതിരെ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നത്.
Read more

മധ്യപ്രദേശിൽ ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ സംഘർഷം

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ മൗവിൽ സംഘർഷം. ബൈക്ക് റാലിക്കിടെ ഉണ്ടായ കല്ലേറാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ നാല് പേർക്ക് പരുക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കവാതായി പൊലീസ് പറഞ്ഞു. ആളുകൾ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാഹനങ്ങൾ തല്ലി തകർക്കുകയും,കത്തിക്കുകയും ചെയ്തു. സംഭവം നടന്ന മൗവിലെ പ്രദേശങ്ങളിൽ പൊലീസ് രാവിലെ തന്നെ പട്രോളിംഗ് നടത്തി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാന്നെന്നും,ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എസ് പി വ്യക്തമാക്കി. സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിൽ […]
Read more
Advertisement
WhiteswanTV Footer