Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

കോട്ടയം: സാമൂഹ്യ പ്രവർത്തകനും ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ത്യയിലെയും അതുപോലെ കേരളത്തിലെയും ദളിത്-കീഴാള ജീവിതങ്ങളെ പ്രതിപാദിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും കെ.കെ. കൊച്ച് നിരന്തരം പ്രയത്നിച്ചിരുന്നു. 1949 ഫെബ്രുവരി രണ്ടാം തീയതി കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ഒളിവില്‍ കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളിയൂണിയന്‍, മനുഷ്യാവകാശ സമിതി എന്നീ സംഘടനകള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കി. സീഡിയന്‍ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും […]
Read more

‘വെള്ളിത്തിര’; യൂട്യൂബ് ചാനലുമായി നിർമാതാക്കളുടെ സംഘടന

പുതിയ യുട്യൂബ് ചാനൽ ആരംഭിക്കാൻ ഒരുങ്ങി നിർമാതാക്കളുടെ സംഘടന. സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ എല്ലാമാസവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും. ‘വെള്ളിത്തിര’ എന്നാണ് ഉടൻ പ്രവർത്തനമാരംഭിക്കുന്ന യുട്യൂബ് ചാനലിന്റെ പേര്. ആദ്യമായി ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ടുകൊണ്ടാകും ലോഞ്ചിങ് നടക്കുന്നത്. താരങ്ങളുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് അസോസിയേഷൻ ചിത്രങ്ങളും നിർമാണച്ചെലവും വരുമാനവും പുറത്തിറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നത്. ജനുവരിയിലെ കണക്കുകൾ പുറത്തുവിട്ടതിനുപിന്നാലെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിൽ തർക്കം ഉണ്ടാവുകയും അത് വിവാദമാവുകയും […]
Read more

‘ലോകം മുഴുവന്‍ കാവി അണിയുന്ന ദിനം വരും’: യോഗി ആദിത്യനാഥ്

മുഗള്‍ രാജാക്കന്മാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ഷാഹി ജുമാ മസ്ജിദിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് സംഭല്‍. ഉത്തര്‍പ്രദേശിലെ സംഭലിനെകുറിച്ച് 5000 വര്‍ഷത്തിലേറെ പഴക്കമുള്ള പുരാണങ്ങളിൽ പോലും പരാമർശം ഉണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇസ്ലാമിക കാലത്തിനും മുന്നേ സംഭൽ ഉണ്ടായിരുന്നു. മാത്രല്ല 1526-ല്‍ അവിടെ ഉണ്ടായിരുന്ന ഹരി വിഷ്ണു ക്ഷേത്രം തകർക്കപ്പെടുകയായിരുന്നുവെന്നും യോഗി പറഞ്ഞു. ഒരു സന്യാസി എന്ന നിലയില്‍ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍, ബലപ്രയോഗത്തിലൂടെ മതപരമായ സ്ഥലങ്ങളും മറ്റും […]
Read more

സ്വത്ത് തർക്കം; ഭാര്യാമാതാവിനെയും സഹോദരിയെയും യുവാവ് വെട്ടി പരിക്കേൽപിച്ചു

കോട്ടയം: കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മകളുടെ ഭര്‍ത്താവിന്റെ വെട്ടേറ്റ് അമ്മായിയമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു.വലവൂര്‍ വെള്ളംകുന്നേല്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ യമുന (50), ഇവരുടെ ജേഷ്ഠ സഹോദരി സോമവല്ലി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഗുരുതര പരിക്കുകളോടെ യമുനയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും സോമവല്ലിയെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ സോമവല്ലിയുടെ മകളുടെ ഭര്‍ത്താവ് കരിങ്കുന്നം സ്വദേശി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആദര്‍ശ് പീതാംബരനെ (കണ്ണന്‍-40) പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഏഴിന് വലവൂരിലെ യമുനയുടെ വീട്ടിലാണ് സംഭവം ഉണ്ടായത്. […]
Read more

ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

ഓണ്‍ലൈന്‍ ഗെയിമിങിന്റെ പേരില്‍ പുതിയ തട്ടിപ്പ്. ഗെയിം കളിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാൻ ആവശ്യപ്പെടുകയും തുടര്‍ന്ന് ഗെയിമിങ്ങ് സൈറ്റില്‍ കയറാന്‍ ലിങ്ക് അയച്ചുകൊടുത്തും നടക്കുന്ന തട്ടിപ്പിന്റെ ഇരകൾ ആകരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ലിങ്കില്‍ കയറിക്കഴിഞ്ഞാൽ ഗിഫ്റ്റ് ബോക്‌സ് ലഭിക്കുകയും അതില്‍നിന്നു ഗോള്‍ഡന്‍ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫര്‍ വിലയില്‍ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു. തുടര്‍ന്ന് പണം കൊടുത്ത് ഗിഫ്റ്റ് വാങ്ങിക്കഴിയുമ്പോള്‍ നല്ലൊരു ലാഭത്തില്‍ തന്നെ ആ സൈറ്റില്‍ […]
Read more

അങ്കമാലിയിൽ മിന്നലേറ്റ് വീട്ടമ്മ മരിച്ചു

കൊച്ചി: അങ്കമാലിയിൽ മിന്നലേറ്റ് വീട്ടമ്മ മരിച്ചു. ജയമ്മ വേലായുധൻ എന്ന 65 കാരിയാണ് മരിച്ചത്. അങ്കമാലിയിൽ ശക്തമായ മഴയും മിന്നലും ആണ് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം , വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്ത് ഇന്നും (12/03/2025) ലക്ഷദ്വീപ് പ്രദേശത്ത് ഇന്നും നാളെയും (12/03/2025 & 13/03/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും […]
Read more

എറണാകുളത്ത് സർക്കാർ ഓഫീസുകളിൽ ഉച്ചയ്ക്ക് 12 മുതൽ നെറ്റ്‌വർക്ക് തകരാർ

കൊച്ചി: എറണാകുളം ജില്ലയിലെ ചില സർക്കാർ ഓഫീസുകളിൽ നെറ്റ്‌വർക്ക് തകരാർ. ഇതോടെ ഓഫീസുകളുടെ പ്രവർത്തനം നിലച്ചു. ജില്ലയിലെ സബ് രജിസ്റ്റർ, വിഎഫ്പിസികെ, ലീഗൽ മെട്രോളജി ഓഫീസുകളിലാണ് നെറ്റ് സൗകര്യം ഇല്ലാതായത്. ഉച്ചയ്ക്ക് 12 മണിയോടെ മുടങ്ങിയ നെറ്റ്‌വർക്ക് ഇതുവരെയും പ്രവർത്തന സജ്ജമായിട്ടില്ല. സർക്കാർ ഓഫീസുകളിൽ ഇൻട്രാനെറ്റ് സൗകര്യം ലഭ്യമാക്കുന്നത് കെഎസ് ഡബ്ല്യൂഎഎൻ ഏജൻസി വഴിയാണ്. കെ-ഫോൺ പ്രവർത്തന ക്ഷമമായ ഓഫീസുകൾ ഒഴികെയുള്ളിടത്താണ് തകരാർ ഉണ്ടായിരിക്കുന്നത്.
Read more

പാതിവില തട്ടിപ്പ് കേസ്; കെ എൻ ആനന്ദകുമാർ റിമാൻഡിൽ

പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിനെ തിരുവനന്തപുരം എ.സി.ജെ.എം കോടതിറിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. കോടതി ഇടക്കാല ജാമ്യം അനുവദിക്കാത്തതിനെ തുടർന്നാണ് റിമാൻഡ്. ഈ മാസം 26 അകം മൂവാറ്റുപുഴ കോടതിയില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഇയാളുടെ ചികിത്സ സംബന്ധിച്ച കാര്യം മൂവാറ്റുപുഴ ജയില്‍ സൂപ്രണ്ടിന് തീരുമാനിക്കാം. മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് ആനന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. ജില്ലാ സെഷൻസ് […]
Read more

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇനി പത്തുനാള്‍

പതിനെട്ടാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 22-ന് ആരംഭിക്കും. കൊല്‍ക്കത്തയില്‍നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഐപിഎലിനായി പലസ്ഥലങ്ങളില്‍ ആരംഭിക്കുന്ന പരിശീലനക്യാമ്പില്‍ എത്തേണ്ടതുകൊണ്ടാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ വിജയത്തിനുശേഷം ട്രോഫി പര്യടനം ഒഴിവാക്കിയത്. ലഖ്നൗ, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ ടീമുകളുടെ നായകന്മാരും മാറും. 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ധര്‍മശാല, ഹൈദരാബാദ്, ഗുവാഹാട്ടി, ജയ്പുര്‍, ലഖ്നൗ, മുല്ലന്‍പുര്‍, […]
Read more

ഇലോൺ മാസ്കിന്റെ സ്റ്റാർലിങ്കുമായി കരാ‍ർ ഒപ്പിട്ട് ജിയോ

ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം അവതരിപ്പിക്കുന്നതിന് ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി കരാ‍ർ ഒപ്പിട്ട് റിലയൻസ് ജിയോ.ഡാറ്റാ ട്രാഫിക്കിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാതാക്കളായ ജിയോയും ഏറ്റവും വലിയസ്വകാര്യ ഉപ​ഗ്രഹ ശൃംഖലയായ സ്റ്റാർലിങ്കും തമ്മിലുള്ള കരാർ ​ഇന്ത്യയിലെ ​ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ മികച്ച ബ്രോഡ് ബാൻഡ് സേവനം ലഭ്യമാക്കാൻ സഹായകമാകുമെന്ന് ജിയോ അവകാശപ്പെടുന്നു. ജിയോയുടെ റീറ്റെയിൽ സ്റ്റോറുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനം ലഭ്യമാക്കും.
Read more
Advertisement
WhiteswanTV Footer