Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

5990 കോടി കടമെടുക്കാന്‍ കേരളം; അനുമതി നൽകി കേന്ദ്രം

അധിക കടമെടുക്കാന്‍ ഒരുങ്ങി കേരളം. 5990 കോടി രൂപയാണ് കേരളം കടം എടുക്കാൻ തയ്യാറെടുക്കുന്നത്. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കേന്ദ്രത്തോട് 12,000 കോടി രൂപയുടെ അനുമതിയാണ് തേടിയത്. ഡല്‍ഹിയിലെ കേരളഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, കേരള ഗവര്‍ണർ രാജേന്ദ്ര അർലേക്കർ എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കേരളത്തിന് അധികതുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രമുള്ളപ്പോഴാണ് കേരളം അധിക കടമെടുക്കുന്നത്.
Read more

സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; ഇന്ത്യക്കാരൻ പിടിയിലായി

റിയാദ്: സൗദിയിലെ വൻ ലഹരിമരുന്ന് വേട്ടയിൽ ഇന്ത്യക്കാരൻ പിടിയിലായി. സൗദി സുരക്ഷാ സേന ജീസാനിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ കൈയിൽ നിന്ന് 25 കിലോയോളം ഖാത്ത് കണ്ടെടുത്തു. വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ നിയമ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുകയാണ്. മക്ക, റിയാദ്, രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്തോ വിൽപ്പനയോ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ 911 എന്ന നമ്പരിലും മറ്റു മേഖലകളിലാണ് ഇത്തരം നീക്കം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതെങ്കിൽ […]
Read more

നടൻ ദേബ് മുഖർജി അന്തരിച്ചു

അയൻ മുഖർജിയുടെ പിതാവും മുതിർന്ന നടനുമായ ദേബ് മുഖർജി (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളായി മാസങ്ങളായി നടൻ അസ്വസ്ഥനായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ആൻസൂ ബാൻ ഗയേ ഫൂൽ, അഭിനേത്രി, ദോ ആങ്കെൻ, ബാത്തോൺ ബാത്തോൺ മേൻ, കാമീനി, ഗുഡ്ഗുഡി തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ദേബ് മുഖർജി അഭിനയിച്ചിട്ടുണ്ട്. ഫിൽമാലയ സ്റ്റുഡിയോസ് സ്ഥാപകനും നിർമാതാവുമായ ശശധർ മുഖർജിയുടേയും സതീദേവിയുടേയും മകനാണ് ദേബ്. സംവിധായകൻ അയാൻ മുഖർജി, സുനിത എന്നിവർ മക്കളാണ്. ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ […]
Read more

പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് കേസ്; പ്രതികളായ മൂന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കൊച്ചി: കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജ് ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസിൽ പ്രതികളായ മൂന്ന് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കും. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളിൽ ആദിത്യൻ, അഭിരാജ് എന്നിവരെ സ്റ്റേഷൻജാമ്യത്തിൽ വിട്ടിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി നാല് അധ്യാപകരെ ഉൾപ്പെടുത്തി കോളേജ് പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഇന്നലെരാത്രി മുതൽ ഹോസ്റ്റലിൽ ആരംഭിച്ച റെയ്ഡിലാണ് രണ്ട് കിലോയോളം വരുന്ന കഞ്ചാവ് […]
Read more

പുതിയ തുടക്കവുമായി സിറിയ; താത്കാലിക ഭരണഘടന നിലവില്‍ വന്നു

ഡമാസ്കസ്: സിറിയയില്‍ താത്കാലിക ഭരണഘടന നിലവില്‍ വന്നു. 5 വര്‍ഷത്തേക്കുള്ള ഇടക്കാല ഭരണഘടനയ്ക്കാണ് പ്രസിഡന്‍റ് അഹമദ് അല്‍ ഷറ അംഗീകാരം നല്‍കിയത്. സ്ത്രീകൾക്ക് അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്ന ഭരണഘടനയെന്നതാണ് പ്രധാനപ്പെട്ട പ്രത്യേകത. രാജ്യത്തിന്‍റെ പ്രസിഡന്‍റ് മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ പുതിയ ഭരണഘടനയിലുമുണ്ട്. സിറിയന്‍ ജനതയ്ക്ക് ഇതൊരു പുതിയ തുടക്കമാകുമെന്ന് പ്രസിഡന്‍റ് അഹമദ് അല്‍ ഷറ പറഞ്ഞു. ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമതര്‍ ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെ അട്ടിമറിച്ച് മൂന്ന് മാസത്തിന് ശേഷമാണ് പ്രഖ്യാപനം. രണ്ടാഴ്ച […]
Read more

കെ എസ് യുവിൽ കൂട്ടനടപടി; 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു

തിരുവനന്തപുരം: സംസ്ഥാന കെ എസ് യുവിൽ കൂട്ടനടപടി. നാല് ജില്ലകളിലായി 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാത്തതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 19 ന് മുൻപ് മതിയായ കാരണം കാണിക്കാത്തവരെ സംഘടനയിൽ നിന്നും പുറത്താക്കുമെന്നും അലോഷ്യസ് സേവ്യർ വിശദീകരിച്ചു.
Read more

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; 2 പേർക്ക് പരുക്ക്

ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മടങ്ങിയ സ്ത്രീകളും കുട്ടികളും സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് ഗുരുതര പരുക്കേറ്റു. തട്ടത്തുമല സ്വദേശികളായ ഗിരിജ കുമാരി (55) സൂര്യ (28) എന്നിവർക്കാണ് പരുക്കേറ്റത്. എം സി റോഡിൽ കിളിമാനൂരിലാണ് അപകടം നടന്നത്. പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Read more

വ്യാജ ഐ പി എസ് തട്ടിപ്പ്; വിപിന്‍ കാര്‍ത്തിക്ക് പിടിയിൽ

മലപ്പുറം: ഐപിഎസ് ഉദ്യോഗസ്ഥൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി തട്ടിപ്പ് നടത്തിയ പ്രതി വീണ്ടും പൊലീസ് പിടിയിലായി. മലപ്പുറം ചേലമ്പ്ര സ്വദേശി വിപിൻ കാർത്തിക് എന്ന വിപിൻ വേണുഗോപാലാണ് പൊലീസ് പിടിയിലായത്. പെൺകുട്ടിയോട് സൗഹൃദം നടിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പതിനഞ്ചോളം കേസുകളിൽ പ്രതിയാണ് വിപിൻ വേണു​ഗോപാൽ. നിരവധി തട്ടിപ്പ് നടത്തിയ ഇയാളെയും അമ്മയെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ബെംഗളൂരു പോലീസിന് കൈമാറും.
Read more

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. അപ്പാർട്ട്മെന്‍റിലെ സെക്യൂരിറ്റി ജീവനക്കാരൻ നേപ്പാൾ സ്വദേശിയായ ശ്യാം ബഹദൂറിന്റെ മകൻ സുരേന്ദർ ആണ് മരിച്ചത്. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. ലിഫ്റ്റിന് അടുത്തായി കളിച്ചുകൊണ്ടിരുന്ന സുരേന്ദര്‍ ലിഫ്റ്റിന്റെ ഗ്രില്ലുകൾ വലിച്ചടച്ചപ്പോൾ കുടുങ്ങിയെന്നാണ് സൂചന. ee സമയം ആരും ഉണ്ടായിരുന്നില്ല. കുട്ടിയെ കാണാതെ മാതാപിതാക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു. നേപ്പാള്‍ സ്വദേശികളായ ഇവര്‍ ഏഴുമാസം […]
Read more

എൻസിപി എസിന്റെ സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു

കൊച്ചി: എൻസിപി എസിന്റെ സംസ്ഥാന അധ്യക്ഷനായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ചുമതലയേറ്റു. എൻസിപിയുടെ കേരള ഘടകത്തിൽ ഗ്രൂപ്പ്‌ സഖ്യങ്ങൾ മാറി മറിഞ്ഞപ്പോൾ തോമസ് കെ തോമസിന് നറുക്കുവീഴുകയായിരുന്നു. അങ്ങനെ എ കെ ശശീന്ദ്രന്റെ പിന്തുണയോടെ തോമസ് കെ തോമസ് പാർട്ടിയുടെ അമരത്ത് എത്തി. പാർട്ടിയിൽ നിന്ന് എന്തെങ്കിലും എടുക്കാനല്ല കൊടുക്കാനാണ് ശ്രമിക്കേണ്ടതെന്ന് പുതിയ അധ്യക്ഷസ്ഥാനം ഏറ്റെടുത്തുകൊണ്ട് തോമസ് കെ തോമസ് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ പി സി ചാക്കോ രാജിവെച്ച ഒഴിവിലേക്കാണ് തോമസ് കെ […]
Read more
Advertisement
WhiteswanTV Footer