Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

പൂഞ്ഞാറിൽ കഞ്ചാവ് ചെടി കണ്ടെത്തി; ചെടി കസ്റ്റഡിയിൽ എടുത്ത് എക്‌സൈസ് സംഘം

കോട്ടയം: പൂഞ്ഞാറിൽ മീനച്ചിലാർ കാവുംകടവ് പാലത്തിന് സമീപത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. കഞ്ചാവുമായി വിദ്യാർത്ഥി പിടിയിലായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം സ്ഥലത്ത് എത്തി ചെടി കസ്റ്റഡിയിലെടുത്തു. 35 സെന്റിമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ അന്വേഷണവുമായി എത്തിയപ്പോഴാണ് നാട്ടുകാർ കഞ്ചാവ് ചെടി നിൽക്കുന്ന കാര്യം എക്‌സൈസിനോട് പറഞ്ഞത്.
Read more

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധനവുമായി ബന്ധപ്പെട്ട് വന്ന പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുക. 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി […]
Read more

ലഹരി വ്യാപനം; ഈ മാസം 24ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ലഹരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 24നാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. ലഹരിവിരുദ്ധ കാമ്പയിനും തുടര്‍നടപടികാലും ചർച്ചയുടെ ഭാഗമാകും. ക്യാമ്പസുകളില്‍ നിന്നടക്കം ലഹരി പിടികൂടുന്ന സാഹചര്യം നിലനിൽക്കുന്ന സ്ഥിതിയിലാണ് മുഖ്യമന്ത്രി ഇത്തരത്തിൽ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. എക്‌സൈസ്, പൊലീസ് ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം എക്‌സൈസ് വകുപ്പ് മന്ത്രിയും വിദ്യാഭ്യസ മന്ത്രിയും പങ്കെടുക്കും.
Read more

അമേരിക്കയിൽ നാശംവിതച്ച ചുഴലിക്കാറ്റിൽ 33 മരണം

വാഷിങ്ടൺ: മധ്യ അമേരിക്കയിൽ ശനിയാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും 33 പേർക്ക് ജീവൻ നഷ്ടമായി. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകളുടെ മേൽക്കൂര തകർന്നതും വലിയ ട്രക്കുകൾ മറിഞ്ഞുകിടക്കുന്നതും ഉൾപ്പെടെയുള്ള ദുരന്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടോടെ മധ്യ അമേരിക്കയിൽ 2,00,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് വൈദ്യുതി തടസ്സപ്പെട്ടത്. അമേരിക്കയിലുണ്ടായ ചുഴലിക്കാറ്റിൽ 2024-ൽ 54 പേർ മരിച്ചെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കണക്ക്.
Read more

കർണാടകയിലെ ഏറ്റവും വലിയ ലഹരിവേട്ട; 75കോടിയുടെ എംഡിഎംഎയുമായി വിദേശവനിതകൾ പിടിയിൽ

ബംഗളൂരു: കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയിൽ രണ്ട് വിദേശവനിതകൾ പിടിയിൽ. 75 കോടി രൂപയുടെ എംഡിഎംഎയുമായാണ് യുവതികൾ പിടിയിൽ ആയത്. ബംബ ഫന്റ, അബിഗേയ്ൽ അഡോണിസ് എന്നീ ദക്ഷിണാഫ്രിക്ക സ്വദേശികളാണ് പിടിയിലായത്. ബംഗളുരുവിൽ നിന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇലക്ട്രോണിക് സിറ്റിക്ക് സമീപം നീലാദ്രി നഗറിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ഇവരുടെ പക്കൽ നിന്നും രണ്ട് പാസ്പോർട്ടുകൾ, നാല് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
Read more

വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ കണ്ടെത്തിയ കടുവയെ ഇന്ന് മയക്കുവെടിവെയ്ക്കും.

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പയിൽ കണ്ടെത്തിയ കടുവയെ ഇന്ന് മയക്കുവെടിവെയ്ക്കും. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 15ാം വാർഡിൽ ഇന്ന് വൈകിട്ട് ആറു മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെയുണ്ടായിരുന്ന സ്‌ഥലത്തുനിന്നും കടുവ മാറിയിട്ടുണ്ടെന്നും എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാൽ പറഞ്ഞു. കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ നീരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മൂടൽ മഞ്ഞും കടുവയെ കണ്ടെത്തുന്നതിന് വെല്ലുവിളിയാണ്. കാലിന് പരുക്കേറ്റ കടുവ അധികം ദൂരം സഞ്ചരിക്കാൻ സാധ്യത ഇല്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. പിടികൂടുന്ന കടുവയെ പെരിയാർ കടുവാ […]
Read more

സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആശുപത്രിയിൽ

ചെന്നൈ: സംഗീത സംവിധായകൻ എ ആർ റഹമാനെ നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച റഹമാന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയാൽ മാത്രമേ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.
Read more

അപകടങ്ങൾ തുടർക്കഥ; ദേശീയപാത 544ലെ തൃശൂർ- പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ അടയ്ക്കുന്നു

തൃശൂർ : തൃശ്ശൂരിൽ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ അപകടങ്ങൾ ഒരു തുടർ കഥയാകുന്ന ദേശീയപാത 544 ലെ തൃശൂർ, പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ അടയ്ക്കാൻ തീരുമാനമായി. രാത്രിയെന്നും പകലെന്നുമില്ലാതെ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ജീവൻ നഷ്ടപ്പെട്ടവരും ,ഗുരുതരമായി പരുക്കേറ്റവരും നിരവധിയാണ് . ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന പോട്ട ജംഗ്ഷൻ വഴിയുള്ള റോഡ് ക്രോസിങ് അടക്കണമെന്ന് മുൻപ് അധികാരികൾ നിർദേശിച്ചിരുന്നു എങ്കിലും ജനങളുടെ ബുദ്ധിമുട്ട് […]
Read more

2028 ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയേക്കും

2028 ആകുമ്പോഴേക്കും ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് പ്രവചനം നടത്തിയിരിക്കുന്നത്. 2023ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 3.5 ട്രില്യണ്‍ ഡോളറായിരുന്നു. 2026 ആകുമ്പോള്‍ അത് 4.7 ട്രില്യണ്‍ ഡോളറായി മാറുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2028ല്‍ ജര്‍മനിയെ പിന്തള്ളി 5.7 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന രീതിയില്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും മോര്‍ഗന്‍സ്റ്റാന്‍ലിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. […]
Read more

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; എലിസബത്തിനും അമൃതയ്ക്കുമെതിരേ പരാതി നല്‍കി ബാല

കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന് കാണിച്ച് നടൻ ബാല മുന്‍പങ്കാളി എലിസബത്ത്, മുന്‍ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്‌സ് എന്നിവര്‍ക്കെതിരേ പേലീസില്‍ പരാതി നല്‍കി. ഭാര്യ കോകിലയ്‌ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ബാല പരാതി നല്‍കിയത്. തുടർച്ചയായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാണിച്ചാണ് ബാല പരാതി നൽകിയിരിക്കുന്നത്. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു. അതിന് വഴങ്ങിയില്ല, അതിനു പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടരുകയാണെന്നും പരാതിയിൽ […]
Read more
Advertisement
WhiteswanTV Footer