Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ

ആലപ്പുഴ: അരൂരിൽ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത 3 പേരെയാണ് അരൂർ പൊലീസ് പിടികൂടിയത്. പിടിയിലായ വിദ്യാർത്ഥികളിൽ ഒരാളുടെ വീട്ടിൽ നിന്നും പത്ത് സെന്റി മീറ്റർ നീളമുള്ള ക‍ഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് പേരിൽ രണ്ട് പേർ പ്ലസ് വൺ വിദ്യാർത്ഥികളാണ്.
Read more

രാജ്യസഭയിൽ സിപിഎമ്മിനെതിരെ വിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: രാജ്യസഭയിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം തകർത്തതെന്ന് മന്ത്രി ആരോപിച്ചു. ബംഗാളിൽ സിപിഎം ഭരണത്തിലാണ് ഏറ്റവും രൂക്ഷമായ കലാപങ്ങൾ ഉണ്ടായത്. സിപിഎം ഭരണത്തിൽ ത്രിപുര ഒരുപാട് അനുഭവിച്ചു. ഇത്തരം കമ്യൂണിസമാണ് കേരളത്തിലും ബംഗാളിലും വ്യവസായത്തെ തകർത്തതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രണ്ടുദിവസം […]
Read more

ഷാരൂഖാനെ മറികടന്ന് അമിതാഭ് ബച്ചൻ; നികുതി ഇനത്തിൽ അടയ്‌ക്കേണ്ടി വന്നത് 120 കോടി രൂപ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചനാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അമിതാഭ് ബച്ചന്റെ വരുമാനം 350 കോടി രൂപയാണ്. ഇതോടെ 81 കാരനായ അമിതാഭ് ബച്ചന്‍ നികുതി ഇനത്തിൽ അടയ്‌ക്കേണ്ടി വന്നത് 120 കോടി രൂപ. അതിനു മുമ്പത്തെ വര്ഷം 71 കോടി രൂപയായിരുന്നു. അങ്ങനെ നോക്കിയാൽ ഒരു വര്‍ഷം കൊണ്ട് 69 ശതമാനം വര്‍ധനവ്. സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ പേരെടുത്തിട്ടുള്ള അമിതാഭ് ബച്ചന്‍ കരിയറില്‍ ഉടനീളം സ്ഥിരമായ നികുതി അടച്ചു […]
Read more

നാലുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം നടത്തിയത് 12 വയസുകാരി

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാല് മാസം പ്രായമായ കുഞ്ഞിൻ്റേത് കൊലപാതകം. കൊലപാതകത്തിന് പിന്നിൽ ബന്ധുവായ 12 വയസ്സുകാരി. ഇന്ന് രാവിലെ ആയിരുന്നു കുഞ്ഞിനെ മരിച്ച നിലയിൽ വീടിന് സമീപത്തെ കിണറിൽ നിന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ മരണത്തിൽ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിൻ്റെ സഹോദരൻ്റെ മകളാണ് പന്ത്രണ്ടുകാരി. നാലുമാസം പ്രായമായ കുട്ടി വളർന്നാൽ തനിക്ക് കിട്ടേണ്ട സ്നേഹവും പരിഗണനയും ഇല്ലാതാകുമോ […]
Read more

ചോദ്യപ്പേപ്പർ ചോർച്ച കേസ്; മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല

പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി എം എസ് സൊല്യൂഷൻ സി ഇ ഒ മുഹമ്മദ് ഷുഹൈബിന് ജാമ്യമില്ല. ഷുഹൈബ് നൽകിയ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയ്ക്ക് ജാമ്യം നൽകുന്നതിനെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. ഇത് കണക്കിലെടുത്താണ് ജാമ്യം തള്ളിയത്. ഇതോടെ, പ്രതി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും. കേസിലെ നാലാം പ്രതിയും അൺ എയ്ഡഡ് സ്കൂളിലെ പ്യൂണുമായ അബ്ദുൾ നാസറിന്റെ റിമാൻഡ് കാലാവധി ഏപ്രിൽ ഒന്നു […]
Read more

ഭൂമി തട്ടിപ്പ് : ലാലു പ്രസാദ് യാദവിന് കുരുക്ക് മുറുക്കി ഇഡി

ന്യൂഡൽഹി : ബീഹാർ മുൻ മുഖ്യമന്ത്രിയും ജനതാദൾ ആർജെഡി തലവനായ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും ഭൂമി തട്ടിപ്പ് കേസിൽ സമൻസയച്ച് ഇഡി. ചൊവ്വാഴ്‌ച ഇഡിക്ക് മുമ്പിൽ ഹാജരാകാനാണ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ലാലു പ്രസാദ് യാദവിനോട് ബുധനാഴ്‌ച പാട്‌നയിൽ ഹാജരാകാനാണ് ഇഡി സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത് . നേരത്തെ കേസിൽ സിബിഐ സമർപ്പിച്ച അന്തിമ കുറ്റപത്രം പരിഗണിച്ച റോസ് അവന്യൂ കോടതി, മാർച്ച് […]
Read more

മാര്‍ച്ച് 24,25 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ പ്രതിഷേധ സമരം

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന വാരത്തില്‍ ബാങ്കിംഗ് മേഖലയില്‍ പ്രതിഷേധ സമരം. മാര്‍ച്ച് 24,25 (തിങ്കള്‍, ചൊവ്വ) തീയതികളിലാണ് ബാങ്ക് ജീവനക്കാരുടെ നിരവധി സംഘടനകള്‍ ചേര്‍ന്ന് സംയുക്ത പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ചത്തെ അവധി ദിവസം കൂടി കണക്കാക്കുമ്പോൾ മൂന്നു ദിവസം ബാങ്ക് ഇടപാടുകളില്‍ തടസം നേരിടും. ഓഫീസര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. യുണൈറ്റഡ് ഫോറം ഫോര്‍ ബാങ്ക് യൂണിയന്‍സ് ആണ് രാജ്യ വ്യാപകമായ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ തസ്തികകളിലും കൂടുതല്‍ നിയമനം നടത്തുക, താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, […]
Read more

ബെവ്കോയിൽ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഷോപ്പുകളിൽ ബ്രാൻഡിയു‍ടെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാ​ഗമായി വില കുറച്ചത്. 1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി. സ്റ്റോക്ക് എത്രയും വേ​ഗം വിറ്റു തീർക്കുകയാണ് ലക്ഷ്യം. എന്നാൽ സർക്കാരിനുള്ള നികുതി, ബെവ്കോയുടെ കമ്മീഷൻ എന്നിവയിൽ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം ആയിരിക്കും എന്നാണ് ലഭിക്കുന്ന വിവരം.
Read more

ചരിത്രവില; സ്വർണം പവന് 66000 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ചരിത്ര നിരക്കിലേക്ക്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8250 രൂപയും പവന് 66000 രൂപയിലുമെത്തി. ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡാണ്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 6790 രൂപയിലാണ്. സംസ്ഥാനത്ത് നിലവിലെ വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണവിലയിലെ ചലനങ്ങള്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയേയും ബാധിക്കും. നിലവില്‍ വെള്ളി ഗ്രാമിന് 111.80 രൂപയും, […]
Read more

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം ലഹരി ഉപയോഗത്തിന് കാരണമായി: ദയാബായി

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകയും ആക്ടിവിസ്റ്റുമായ ദയാബായി. ചെറിയ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കഴിക്കണമെങ്കിൽ പോലും മൊബൈൽ ഫോൺ വേണം. 18 തികയാതെ കുട്ടികൾക്ക് ഫോൺ നൽകരുത്. അതിന് കൃത്യമായ നിയമം ഉണ്ടാകണം. മൊബൈൽ ഫോണുമായി നടക്കുന്ന കുട്ടികൾ മറ്റേതോ ലോകത് നടക്കുന്നതുപോലെയാണെന്നും ദയാബായി കൂട്ടിച്ചേർത്തു. സ്വന്തം മക്കൾ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ മാതാപിതാക്കൾക്കും വിദ്യാർഥികൾ ഇതുപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ അധ്യാപകർക്കും കഴിയണമെന്നും ദയാബായി പറഞ്ഞു. സെന്റ്. […]
Read more
Advertisement
WhiteswanTV Footer