Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

മലപ്പുറത്ത് അസം സ്വദേശിയെ ​ഗുഡ്സ് ഓട്ടോ കയറ്റി കൊന്നു

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ അസം സ്വദേശിയായ യുവാവിനെ ​ഗുഡ്സ് ഓട്ടോ കയറ്റി കൊലപ്പെടുത്തി അസം സ്വദേശി. ആദിൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗുൽജാർ ഹുസൈനെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. തർക്കത്തെ തുടർന്ന് ആദിലിനെ ഓട്ടോ ഉപയോ​ഗിച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് മതിലിനോട് ചേർത്തുനിർത്തി വീണ്ടും ശരീരത്തിലൂടെ ഓട്ടോ കയറ്റിയിറക്കി. ആദിലിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read more

കോട്ടയത്ത്‌ എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ ഇഡി റെയ്ഡ്

കോട്ടയം: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. വാഴൂർ സ്വദേശി നിഷാദ് വടക്കേമുറിയിലിന്റെ വീട്ടിലാണ് ഡൽഹിയിൽനിന്നുള്ള ഇഡി സംഘം പരിശോധനയ്ക്കായി എത്തിയത്. പിഎഫ്ഐ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്. നേരത്തേ, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയെ ഇഡി അറസ്റ്റുചെയ്തിരുന്നു.
Read more

പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് കൊലപാതകം: 1,2,6 പ്രതികൾ കുറ്റക്കാർ

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നീ മൂന്നുപേർ കുറ്റക്കാരാണെന്ന് കോടതി. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി പറഞ്ഞു. ശിക്ഷ ഈ മാസം 22 ന് വിധിക്കും. ബാക്കിയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. 15 […]
Read more

ടൂറിസം വളർച്ചയ്ക്ക് നിർണായക സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളം; മുഹമ്മദ് റിയാസിന് കേന്ദ്രത്തിന്റെ കൈയ്യടി

തിരുവനന്തപുരം: ഇന്ത്യയുടെ ടൂറിസം വളർച്ചയ്ക്ക് നിർണായക സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. പുതിയ പദ്ധതികളും ഉത്പന്നങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ പ്രധാന ഡെസ്റ്റിനേഷനുകളെ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളം ഊന്നൽ നൽകണം. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാനത്തെ ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി. ‘കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ അവസരങ്ങളാണുള്ളത്. ഇത് പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യണം. നിലവിൽ കേരളം […]
Read more

റെക്കോർഡുകളിലേക്ക് സ്വർണവില; പവന് 66,480 രൂപ

പുതിയ റെക്കോർഡിലേക്ക് സംസ്ഥാനത്തെ സ്വർണവില. ഗ്രാമിന് 200 രൂപ വർധിച്ച് 8,310 രൂപയും പവന് 160 രൂപ കൂടി 66,480 രൂപയിലുമെത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 114.10 രൂപ, 8 ഗ്രാമിന് 912.80 രൂപ, 10 ഗ്രാമിന് 1,141 രൂപ, 100 ഗ്രാമിന് 11,410 രൂപ, ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,14,100 രൂപ എന്നതാണ് നിരക്ക്. ആഗോള സ്വർണ്ണ […]
Read more

വയനാട് പുനരധിവാസം: സർക്കാർ സാലറി ചലഞ്ചിൽ കിട്ടിയത് 231 കോടി മാത്രം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെത്തുടർന്നുള്ള പുനരധിവാസത്തിനായി സർക്കാർ നടത്തിയ സാലറി ചലഞ്ചിൽ ആകെ കിട്ടിയത് 231 കോടി രൂപ. എന്നാൽ സർക്കാർ സാലറി ചലഞ്ചിലൂടെ പ്രതീക്ഷിച്ചിരുന്നത് 500 കോടി രൂപയാണ്. മാർച്ച് പത്തുവരെയുള്ള കണക്കുകൾ പ്രകാരം കൃത്യം 231,20,97,062 രൂപയാണ് ലഭിച്ചതെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലിന്റോ ജോസഫ് എംഎൽഎയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. 2024, 2025 വർഷങ്ങളിലായി ഓരോ വകുപ്പിൽനിന്ന് ലഭിച്ച വിഹിതവും ലീവ് സറണ്ടർ, പിഎഫ് മുഖേന ലഭിച്ച തുകയും ഉൾപ്പടെഉള്ളവയും സ്പാർക്ക് മുഖേന […]
Read more

തമിഴ്നാട്ടിൽ ഗുണ്ടാനേതാവിനെ നടുറോട്ടിൽ വെട്ടിക്കൊന്നു

ഇറോഡ് : സേലം-കോയമ്പത്തൂർ ദേശീയപാതയില്‍ നടുറോഡില്‍ കാർ തടഞ്ഞ് നിർത്തി ഭാര്യയുടെ മുന്നില്‍വെച്ച്‌ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. കുപ്രസിദ്ധ ഗുണ്ടയായ ചാണക്യ എന്നറിയപ്പെടുന്ന ജോണ്‍ എന്നയാളെയാണ് 8 അംഗസംഘം കൊടുംക്രൂരമായി വെട്ടികൊന്നത്. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ നാല് പേർ പിടിയിലായി. ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. രക്ഷപെട്ട പ്രതികള്‍ക്കായി ചിത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു. സേലത്തെ പൊലീസ് സ്റ്റേഷനില്‍ ഒപ്പുവെച്ച്‌ മടങ്ങുമ്പോഴായിരുന്നു ജോണിനെ ഇവർ കൊലപ്പെടുത്തുന്നത്. ഈറോഡ് ടൗണിലെ ദേശീയപാതയില്‍ വെച്ച്‌ വാഹനം തടഞ്ഞുനിർത്തി ശേഷം വാഹനം […]
Read more

രക്ഷിതാക്കൾ വഴക്കു പറഞ്ഞു: ഇടുക്കിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

ഇടുക്കിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. കാഞ്ചിയാര്‍ സ്വദേശി ഗോകുല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഫോണ്‍ ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട് ഗോകുലിനെ പിതാവ് വഴക്ക് പറഞ്ഞിരുന്നു. ഇതാണ് മരണ കാരണം. അടുക്കളയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേരികുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോകുല്‍.
Read more

നാഗ്പൂര്‍ കലാപം: മുഖ്യ പ്രതി ഫാഹിം ഷമീം ഖാന്‍ പിടിയില്‍

നാഗ്പൂര്‍: കഴിഞ്ഞ തിങ്കളാഴിച്ച നാഗ്പൂരില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ മുഖ്യ സൂത്രധാരന്‍ ഫാഹിം ഷമീം ഖാൻ പൊലീസ് പിടിയിൽ . സംഘർഷത്തിന് മുൻപ് ഇയാൾ പ്രദേശത്ത് പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു . ഈ പ്രസംഗമാണ് പിന്നീട് ആക്രമണത്തിനും ,സംഘർഷത്തിനും കാരണമായതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സംഘർഷത്തിൽ ഇതുവരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,200 പേര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്, കൂടാതെ സംഭവത്തിൽ 60 പേരെ ഇതുവരെ അറസ്റ്റും ചെയ്തിട്ടുണ്ട്. സംഘർഷത്തിനിടെ കലാപകാരികള്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ലൈംഗികമായും […]
Read more

കൊക്കെയ്നുമായി വിദേശ വനിത ബംഗളുരുവിൽ പിടിയിൽ

ബെം​ഗളൂരു: കൊക്കെയ്നുമായി വിദേശ വനിത ബെം​ഗളൂരുവിൽ പിടിയിൽ. 39 കോടി രൂപയുടെ കൊക്കെയ്നുമായാണ് ഡിആർഐ സംഘം യുവതിയെ പിടികൂടിയത്. ദോഹ-ബെംഗളൂരു വിമാനത്തിലെ യാത്രക്കാരിയായിരുന്നു പിടിയിലായ ജെന്നിഫർ അബായ്.
Read more
Advertisement
WhiteswanTV Footer