Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

താൻ നിൽക്കുന്നത് വല്ലാത്ത മാനസികാവസ്ഥയിൽ; വൈകാരിക പ്രസംഗവുമായി കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിക്കുന്ന ദളിത് പ്രോഗ്രസ് കോൺക്ലേവിൽ വൈകാരിക പ്രസംഗവുമായി കൊടിക്കുന്നിൽ സുരേഷ് എം പി.വല്ലാത്തൊരു മാനസികാവസ്ഥയിലാണ് തൻ നിൽക്കുന്നതെന്നും പ്രസംഗിച്ചാൽ പലതും തുറന്ന് പറയേണ്ടി വരുമെന്നും താൻ നിൽക്കുന്നത് വല്ലാത്ത മാനസികാവസ്ഥയിൽ ആണെന്നും കൊടിക്കുന്നിൽ പറഞ്ഞു. കൂടാതെ തുറന്നു പറഞ്ഞാൽ വിവാദമായേക്കാമെന്നും ശത്രുക്കൾ കൂടിയേക്കുമെന്നും അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നതെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു. സംവരണ മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുക എളുപ്പമായിരുന്നില്ല, എട്ട് തവണ ജയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. പല തരത്തിലുള്ള ആക്രമണം […]
Read more

രാജീവ്‌ ചന്ദ്രശേഖർ പുതിയ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നാളെ

ന്യൂഡൽഹി: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേൽക്കും. കോർ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തത്. 2006 മുതല്‍ കർണാടകയിൽ നിന്നും മൂന്നുതവണ രാജ്യസഭയിൽ എത്തിയിട്ടുണ്ട്. 2021 ല്‍ രണ്ടാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964 ല്‍ അഹമ്മദാബ്ദിലാണ് രാജീവിന്‍റെ ജനനം. ബെഗളൂരിവില്‍ ബിസിനസുകാരനായി വളർന്നു. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ […]
Read more

അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു: സർക്കാരിനെതിരെ താമരശ്ശേരി രൂപത

തിരുവനന്തപുരം:തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ഇടയലേഖനമെഴുതി താമരശ്ശേരി രൂപത. എയ്ഡഡ് നിയമനങ്ങൾ അട്ടിമറിക്കുന്നു, വന്യമൃഗ ശല്യം നേരിടുന്ന കർഷകർക്ക് നീതിയില്ല ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അനീതി ,ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നില്ല എന്നീ കാര്യങ്ങളും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി ഏപ്രിൽ അഞ്ചിന് മുതലക്കുളത്ത് നടത്താനും തീരുമാനിച്ചതായി ലേഖനത്തില്‍ പറയുന്നു. അതേസമയം സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭയും സര്‍ക്കുലര്‍ പുറത്തിറക്കി.
Read more

തടസ്സമില്ലാതെ ഐപിഎല്‍ ആസ്വദിയ്ക്കാന്‍ 101 രൂപയില്‍ തുടങ്ങുന്ന പ്ലാനുകളുമായി വി

കൊച്ചി: തടസ്സമില്ലാത്ത മാച്ച് സ്ട്രീമിംഗിന് മതിയായ, വേഗമുള്ള ഡാറ്റ ആവശ്യങ്ങള്‍ക്കുമായി വി പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മികച്ച ഡാറ്റ അനുഭവവും ജിയോഹോട്ട്സ്റ്റാറിന്‍റെ സൗജന്യ ബണ്ടില്‍ സബ്സ്ക്രിപ്ഷനും ഉപയോഗിച്ച് മത്സരങ്ങളിലെ ഓരോ നിമിഷവും ആസ്വദിക്കാനാകും. ഈ ഐപിഎല്‍ സീസണിന് പ്രത്യേകമായി മികച്ച മൂല്യവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന 101 രൂപ, 399 രൂപ, 239 രൂപ എന്നീ 3 പുതിയ റീചാര്‍ജുകള്‍ വി അവതരിപ്പിച്ചു. 101 രൂപയുടെ റീചാര്‍ജ് 5ജിബി ഡാറ്റയ്ക്കൊപ്പം 3 മാസത്തെ ജിയോഹോട്ട്സ്റ്റാര്‍ […]
Read more

സിഐടിയു തൊഴിലാളിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചടയമംഗലം പഞ്ചായത്തിൽ സിപിഎം ഹർത്താൽ

കൊല്ലം: ചടയമംഗലത്ത് ബാറിലുണ്ടായ തർക്കത്തിൽ സിഐടിയു തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചടയമംഗലം പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ. വൈകിട്ട് 6 വരെയാണ് ഹർത്താൽ. ചടയമംഗലം വേട്ടുവഴി സ്വദേശി സുധീഷിനെയാണ് ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കുത്തി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് ചടയമംഗലം പേൾ റെസിഡൻസി ബാറിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലെത്തിയത്. സുധീഷിനെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി ഇയാൾ കുത്തിയിരുന്നു. സുധീഷിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ബാറിലെ സെക്യൂരിറ്റി […]
Read more

സ്വർണവില; പവന് 65,840 രൂപയിൽ തുടരുന്നു

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയുമാണ്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 1,10,000 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 110 രൂപ, 8 ഗ്രാമിന് 880 രൂപ, 10 ഗ്രാമിന് 1,100 രൂപ, 100 ഗ്രാമിന് 11,000 രൂപ എന്നിങ്ങനെയാണ് വില നിലവാരം. മാർച്ച് 20ാം തിയതിയാണ് സംസ്ഥാനത്തെ സ്വർണ വില ചരിത്രത്തിലെ റെക്കോർഡ് ഉയരത്തിലെത്തിയത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 66,480 […]
Read more

അവധി ആഘോഷങ്ങൾ; ഗള്‍ഫ് മേഖലകളിൽ നിന്നുള്ള യാത്രാനിരക്കിൽ അഞ്ച് ഇരട്ടി വർധന

കരിപ്പൂര്‍: സ്‌കൂള്‍ മധ്യവേനലവധി, പെരുന്നാള്‍, വിഷു എന്നിവ മുന്നിൽ കണ്ട് ഗള്‍ഫ് മേഖലയിൽ നിന്നുള്ള വിമാന നിരക്കിൽ അഞ്ചിരട്ടി വര്‍ധന. പ്രവാസികള്‍ കൂടുതലുള്ള ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുള്‍പ്പെടുന്ന ഗള്‍ഫ് സെക്ടറുകളിലേക്കുള്ള യാത്രാനിരക്കിലാണ് വർധനവ് ഏർപ്പെടുത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് – കോഴിക്കോട് നിരക്ക് 21,000 രൂപയായിരുന്നത് 39,921 രൂപയായി. വിഷുദിനത്തില്‍ ടിക്കറ്റ് ഉണ്ടെങ്കിലും ഇന്‍ഡിഗോ അടക്കമുള്ള വിമാന കമ്പനികള്‍ 43,916 രൂപയാണ് നിരക്ക്. കോഴിക്കോട്-ദുബായ് നിരക്കും നാലിരട്ടി വര്‍ധിപ്പിച്ചു. 90,00-10,000ത്തിനും ഇടയില്‍ […]
Read more

അതിർത്തി തർക്കം: വയോധികനെ അയൽവാസി കുത്തിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികനെ അയൽവാസി കുത്തിക്കൊന്നു. മാവിളക്കടവ് തീപ്പെട്ടി കമ്പനിക്ക് സമീപം താമസിക്കുന്ന ശശിയാണ് ( 70 ) മരിച്ചത്. അതിർത്തി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അയൽവാസി സുനിൽ ബോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ എയര്‍ടെല്ലിന്

തിരുവന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ഭാരതി എയര്‍ടെല്ലിന്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കമ്പനി പുതുതായി 2500 സൈറ്റുകള്‍കൂടി സ്ഥാപിച്ച് 14 ജില്ലകളിലും നെറ്റ്‌വര്‍ക്ക് കവറേജുകൾ മികച്ചതാക്കി. ഇപ്പോള്‍ സംസ്ഥാനത്ത് ഏകദേശം 11,000 സൈറ്റുകള്‍ ഉണ്ടെന്നാണ് എയര്‍ടെല്‍ പ്രസ്താവനയില്‍ പറയുന്നത്. എല്ലാ ജില്ലകളിലും ഗ്രാമീണ, നഗര മേഖലകളില്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ സ്ഥാപിച്ചു. മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെക്കാള്‍ കൂടുതല്‍ സൈറ്റുകള്‍ എയര്‍ടെല്ലിനുണ്ടെന്നും ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ ഏറ്റവും മികച്ച ടെലികോം സേവന ദാതാവായി എയര്‍ടെല്‍ […]
Read more

വിപണി ഇടപെടലിനായി സപ്ലൈകോയ്‌ക്ക്‌ 100 കോടി അനുവദിച്ചതായി ധനമന്ത്രി

വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 100 കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിഷു, റംസാൻ കാലയളവിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ തുക നൽകുന്നത്. ഇതുവരെ 489 കോടി രൂപയാണ്‌ ഈ സാമ്പത്തിക വർഷം സപ്ലൈകോയ്‌ക്ക്‌ വിപണി ഇടപെടൽ സഹായമായി നൽകിയത്‌. ബജറ്റ്‌ വിഹിതം 205 കോടി രുപയായിരുന്നു. ഇതുനുപുറമെയാണ്‌ 284 കോടി രൂപ അധികമായി അനുവദിച്ചത്‌.
Read more
Advertisement
WhiteswanTV Footer