Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

വിവാഹമോചനത്തിന് അപേക്ഷ നൽകി ജി.വി പ്രകാശും സൈന്ധവിയും

തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിയുന്നതായി ആരാധകരെ അറിയിച്ചത് കഴിഞ്ഞ മേയിലാണ്. ഇപ്പോഴിതാ 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ജി.വി പ്രകാശ് കുമാറും സൈന്ധവിയും. ചെന്നൈയിലെ കുടുംബകോടതിയിലാണ് ഇരുവരും അപേക്ഷ സമര്‍പ്പിച്ചത്. കോടതിയില്‍ ജി.വി. പ്രകാശും സൈന്ധവിയും ഒരുമിച്ചെത്തിയാണ് അപേക്ഷ നല്‍കിയത്. ഇതിന് ശേഷം തിരിച്ചുമടങ്ങിയതും ഒരുമിച്ച് തന്നെയാണ്. ഇത് ആരാധകർക്കിടയിൽ ചർച്ചയായി. ചെറുപ്പംമുതൽ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. വളരെക്കാലത്തെ പ്രണയത്തിന് ശേഷം […]
Read more

പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം

കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേത് തന്നെയെന്ന് വനം വകുപ്പ് ഉറപ്പിച്ചു. പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വനംവകുപ്പ് അറിയിച്ചു. തോട്ടം തൊഴിലാളിയായ രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്തിന് അടുത്തായാണ് കടുവയുടെ കാൽപ്പാട് കണ്ടെത്തിയിട്ടുള്ളത്.
Read more

രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകൾ നേർന്നും സുരേഷ് ഗോപി

തിരുവനന്തപുരം: സംസ്ഥാന ബിജെപി അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകൾ നേർന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവിന് അധ്യക്ഷപദവി ഭാരിച്ച ഉത്തരവാദിത്വം ആണെന്ന് പലരും പറയുന്നു എന്നാൽ താൻ അങ്ങനെ കരുതുന്നില്ലെന്നും വളരെ നിഷ്പ്രയാസം അദ്ദേഹത്തിന് സാധിച്ച് എടുക്കാവുന്ന ഉദ്യമം മാത്രമാണ് ഇതെന്നും സുരേഷ് ഗോപി പറഞ്ഞു. രാജീവ്‌ ചന്ദ്രശേഖറിന് സുരേന്ദ്രൻ ബാറ്റൺ കൈമാറിയ നിമിഷം സൈദ്ധാന്തിക വിപ്ലവത്തിലേയ്ക്ക് വളർന്നു. ഇത് അവർ മനസ്സിലാക്കി പ്രതിപ്രവർത്തനം നടത്തിയാൽ […]
Read more

കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കും

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ഇതെല്ലാം ബുധനാഴ്ചയാകും പരിഗണിക്കുക. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ജാമ്യപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റിയത്. ഇടക്കാല സംരക്ഷണവും ബുധനാഴ്ചവരെ നീട്ടി.
Read more

ലഹരി വ്യാപനത്തിന് ചെറുക്കാന്‍ അതിവിപുല ജനകീയ ക്യാമ്പയിനുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ലഹരിമരുന്ന് വ്യാപനത്തിനെതിരായി നിയമസഭാ മന്ദിരത്തില്‍ ചേർന്ന യോഗത്തിൽ ലഹരി വ്യാപനത്തിനെ ചെറുക്കൻ അതിശക്തമായ ക്യാമ്പയിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും. ഏപ്രില്‍ മുതല്‍ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കൂടാതെ ഈ മാസം 30ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും ഒരു യോഗം സംഘടിപ്പിക്കും. എല്‍.പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരിവിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പരിശോധന കര്‍ശനമാക്കണം, പോലീസിന്റെയും എക്സൈസിന്റെയും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണം. സ്നിഫര്‍ ഡോഗ് സാന്നിധ്യം […]
Read more

ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി മേഘയാണ് മരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മേഘ. ചാക്ക റെയിൽവേ ട്രാക്കിൽ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താവളത്തിൽ നിന്നും മടങ്ങിയിരുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read more

മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു

മുഖ്യമന്ത്രി പിണറായി വി​ജയൻ പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു. ഈ വർഷം പരിഷ്കരിച്ച ബയോളജി, കെമിസ്ട്രി ആദ്യ വാല്യങ്ങളാണ് ചോർന്നത്. ചോർന്ന പാഠപുസ്തകങ്ങൾ ബ്ലോഗിൽ പ്രചരിക്കുന്നുണ്ട്. ബയോളജി പുസ്തകത്തിന്റെ പിഡിഎഫും കെമിസ്ട്രിയുടെ പാഠഭാഗങ്ങൾ അച്ചടിച്ച പുസ്തകത്തിൽനിന്ന് സ്കാൻ ചെയ്തെടുത്തതുമാണ് പ്രചരിക്കുന്നത്. ബയോളജി പുസ്തകം വ്യാഴാഴ്ചയും കെമിസ്ടി ശനിയാഴ്ചയുമാണ് ബ്ലോഗിൽ അപ്‌ലോഡ് ചെയ്തത്. പാഠപുസ്തകം ഇത്തരത്തിൽ ചോർന്നതിൽ കർശന നടപടിയെടുക്കുമെന്ന് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ആർ കെ ജയപ്രകാശ് പറഞ്ഞു. […]
Read more

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖനെ തെരഞ്ഞെടുത്തത്. തുടർന്ന് അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് നാമനിർദേശ പത്രിക നൽകുകയായിരുന്നു. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണ് അദ്ദേഹം സമർപ്പിച്ചത്. അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന്റെ പിൻഗാമിയായാണ് രാജീവ് ചന്ദ്രശേഖർ. പാർട്ടിയെ നയിക്കാൻ കഴിവുള്ള നേതാവാണെന്നും […]
Read more

ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്

ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണത്തിലാണ് അൻവറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ് വ്യക്തമാക്കിയത്. റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. രാഷ്ട്രീയക്കാരുടെയും അതുപോലെ പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവറിന്റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലേക്കടക്കം ഹർജി വന്നിരുന്നു. നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് പിവി അൻവർ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ക്രമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണ് ഫോൺ […]
Read more

സൂരജ് വധക്കേസ്: 8 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കോടതി വിധിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2005 ഒക്ടോബർ ഏഴിനായിരുന്നു സൂരജ് കൊല്ലപ്പെട്ടത്. മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം.‌‌ സിപിഐഎം പ്രവർത്തകനായിരുന്ന […]
Read more
Advertisement
WhiteswanTV Footer