Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ആയതിനാൽ തന്നെ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്ന് കോടതി പറഞ്ഞു. അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിടണമെന്ന് ജാമ്യ വ്യവസ്ഥ. കഴിഞ്ഞവര്‍ഷം ജൂണില്‍ നാലു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന് കാണിച്ച് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഹൈക്കോടതിയില്‍ നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും […]
Read more

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തി ട്രംപ്

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ നിർമ്മിക്കാത്ത എല്ലാ കാറുകൾക്കും 25 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് തീരുമാനം. 2.5 ശതമാനത്തിൽ നിന്നാണ് 25 ശതമാനമാക്കി നികുതി ഉയർത്തിയിരിക്കുന്നത്. ഏപ്രിൽ രണ്ട് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഏപ്രിൽ മൂന്ന് മുതൽ നികുതി ഈടാക്കുമെന്നും അറിയിച്ചു. യുഎസ് വ്യാവസായിക മേഖലയെ പരിപോഷിപ്പിക്കാനും വരുമാനം വർധിപ്പിക്കാനുമാണ് പുതിയ തീരുമാനം. ഈ തീരുമാനത്തിൽ ഇലോൺ മസ്‌കിന് പങ്കില്ലെന്നും ട്രംപ് വിശദീകരിച്ചു. […]
Read more

ഇന്റർനാഷണൽ അരി വിപണിയിലെ രാജാവായി ഇന്ത്യ

ഇന്ത്യയിൽ ജീവിതത്തിന്റെ ഭാഗമാണ് അരിയാഹാരം. അരി വ്യാപാരമാകട്ടെ ആഗോളതലത്തിൽ പ്രാധാന്യത്തോടെ നടക്കുന്ന ഒന്ന് തന്നെയാണ്. ലോകത്തെ തന്നെ അരി കയറ്റുമതിയിൽ ഒന്നാമതുള്ളത് ഇന്ത്യയാണ്. ഇന്ത്യ കഴിഞ്ഞാൽ അരി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യം തായ്ലൻഡാണ്. ജാസ്മിൻ റൈസ് എന്ന പ്രീമിയം ക്വാളിറ്റി അരിയാണ് തായ്ലൻഡ് ഉല്പാദിപ്പിക്കുന്നത്. ആഗോള അരി വിപണിയിൽ വിയറ്റ്നാമിനും പ്രധാന സ്ഥാനമുണ്ട്. പാകിസ്ഥാന്റെ ബസ്മതി റൈസിനും ആവശ്യക്കാരുണ്ട്. യു.എസും, ചൈനയുമെല്ലാം അരി വ്യാപാരത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കും ബഹുദൂരം പിന്നിലാണ്. അരി കയറ്റുമതിയിൽ ഇന്ത്യയുടെ നയപരമായ […]
Read more

എമ്പുരാൻ വേറെ ലെവൽ

അടുത്തകാലത്തൊന്നും മലയാളികൾ ഇതുപോലെ ഒരു സിനിമയ്ക്കുവേണ്ടി കാത്തിരുന്നിട്ടുണ്ടാകില്ല. ഒരുപാട് പ്രതീക്ഷകളോടെ, ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം എമ്പുരാൻ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തിയ ചിത്രം പ്രേക്ഷക സ്വീകാര്യതകൊണ്ട് തിയറ്ററുകളിൽ നിറഞ്ഞുനിൽക്കുകയാണ്. എമ്പുരാന്റെ ഫസ്റ്റ് ഷോ കഴിയുമ്പോൾ പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചു എന്നതിൽ സംശയമില്ല. അത്തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. പടം സൂപ്പറാണ്. വേറെ ലെവലാണ്. ഫസ്റ്റ് ഹാഫ് ഹോളിവുഡ് പടം പോലെയാണെന്നും ഫസ്റ്റ് ഹാഫിനെക്കാളും സെക്കൻഡ് ഹാഫ് സൂപ്പറാണെന്നും ഒക്കെയാണ് പ്രേക്ഷക പ്രതികരണം. മലയാളത്തിന്റെ കെജിഎഫ് […]
Read more

സ്വർണവിലയിൽ വർധനവ്; പവന് 320 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8,235 രൂപയും പവന് 65,880 രൂപയുമാണ്. ആഗോള സ്വർണ്ണ വ്യാപാരം വ്യാഴാഴ്ച്ച രാവിലെ നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 17.78 ഡോളർ (0.59%) ഉയർന്ന് 3,035.45 ഡോളർ എന്നതാണ് നിരക്ക്. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് വർധനയുണ്ട്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,11,100 രൂപ […]
Read more

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 7,525 ലിറ്റർ സ്പിരിറ്റ് പിടികൂടി; മൂന്ന് മലയാളികൾ പിടിയിൽ

കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിന്നും പാലക്കാട്ടേക്ക് കൊണ്ടുവരുകയായിരുന്ന 7,525 ലിറ്റര്‍ സ്പിരിറ്റ് ഹൊസൂരില്‍ നിന്നും പിടികൂടി. ഹൊസൂര്‍-സേലം റോഡില്‍ ദര്‍ഗ ബസ്സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി സെയ്ദു (34), പാലക്കാട് സ്വദേശി ബാബുരാജ് (37) എന്നിവരെ അറസ്റ്റുചെയ്തു. മുഖ്യപ്രതി എറണാകുളം സ്വദേശി അനീഷ് ഒളിവിലാണ്. സ്പിരിറ്റ് പാലക്കാട്ടേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നൽകിയെന്ന് പോലീസ് പറഞ്ഞു.
Read more

ഷഹബാസിന്റെ കൊലപാതകം: കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. സംഭവത്തിൽ മുതിർന്നവർക്ക് കൂടി പങ്കുണ്ടെന്നാണ് കുടുംബം ആവർത്തിച്ച് പറയുന്നത്. അത്കൊണ്ട് തന്നെ കേസിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണുന്നത്. ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി രണ്ട് സ്കൂളിലെ വിദ്യാർതികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു ആ സംഘർഷത്തിലാണ് ഷഹബാസിന് ക്രൂരമായി മർദ്ദനമേറ്റത് . നഞ്ചക്ക് കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. ഷഹബാസിനെ ആദ്യം താമരശ്ശേരിയിലെ […]
Read more

ഷൈനിയുടെ ആത്മഹത്യ :നോബിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ

കോട്ടയം : ഏറ്റുമാനൂരിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൈനിയുടെയും മക്കളുടെയും കേസിൽ പ്രതി നോബി ലൂക്കോസിന്റെ വാദം പൂർത്തിയായി. പ്രതി നോബിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. അതേസമയം കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും. ഭർതൃ വീട്ടിൽ നിന്നും ഷൈനി സ്വന്തം വീട്ടിലേക്ക് താമസം മാറിയിട്ടും നോബി ഷൈനിയെ പിന്തുടർന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നു. മരിക്കുന്നതിന് തലേ ദിവസം മുന്പും നോബി ഷൈനയെ വിളിച്ച് മാനസികമായി […]
Read more

മുസ്ലിം കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഹിന്ദുക്കൾ സുരക്ഷിതരല്ല: യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : വിദ്വേഷ പരാമർശവുമായി വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിം കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഹിന്ദുക്കൾ സുരക്ഷിതരല്ലെന്നും ,എന്നാൽ ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന മുസ്‌ലിം കുടുംബം സുരക്ഷിതരാണെന്നുമാണ് ആദിത്യനാഥിന്റെ പുതിയ പരാമർശം. ‘100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണ്.അവർക്ക് മതപരമായ കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്രം ഉണ്ട് . എന്നാൽ 100 മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുകുടുംബങ്ങൾ പോലും സുരക്ഷിതരല്ലെന്നും ആദിത്യനാഥ് പറഞ്ഞു . അതേസമയം ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം യൂപിയിൽ വർഗീയ […]
Read more

ഗുജറാത്ത് ടൈറ്റൻസിനെ 11 റണ്‍സിന് തകർത്ത് പഞ്ചാബിന് ആദ്യം ജയം

അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന് ആദ്യ ജയം. ഗുജറാത്ത് ടൈറ്റൻസിനെ 11 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിന്റെ കൂറ്റൻ ടോട്ടലാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ഇന്നിങ്സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഗുജറാത്തിനായി സായ് സുദർശൻ, ജോസ് ബട്ലർ എന്നിവർ അർദ്ധ സെഞ്ച്വറി […]
Read more
Advertisement
WhiteswanTV Footer