Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

കത്തോലിക്ക വിശ്വാസികൾ വർധിച്ചു; വൈദികരും കന്യാസ്ത്രീകളും കുറവ്

ലോകത്ത് കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ വർധനവ്. വൈദികരും കന്യാസ്ത്രീകളും കുറഞ്ഞുവെന്നും ബിഷപ്പുമാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായെന്നും വത്തിക്കാന്റെ കണക്ക്. രണ്ടുവർഷം കൂടുമ്പോൾ പുറത്തുവരുന്ന കണക്കിൽ 2022-23 വർഷത്തെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇക്കാലയളവിൽ ലോകത്തെ കത്തോലിക്ക വിശ്വാസികൾ 139-ൽനിന്ന് 140.6 കോടിയായി വർധിച്ചു. ഏറ്റവും കൂടുതൽ വളർച്ച നേടിയിരിക്കുന്നത് ആഫ്രിക്കയിലാണ് (3.3%). ഏറ്റവുമധികം കത്തോലിക്കരുള്ളത് ബ്രസീലിലാണ്- 18.20 കോടി. 2023 അവസാനിച്ചപ്പോൾ ലോകത്ത് 4,06,996 വൈദികരാണുള്ളത്. മുൻ കാലങ്ങളെക്കാൾ 734 പേർ കുറവ്. ബിഷപ്പുമാർ 5,353-ൽനിന്ന് 5,430 […]
Read more

മ്യാന്മറിൽ വൻ ഭൂചലനം; തായ്‌ലന്‍ഡിലും പ്രകമ്പനം

മ്യാന്മറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മധ്യമ്യാന്മറാണ്. കെട്ടിടങ്ങള്‍ തകര്‍ന്നതായ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും നാശനഷ്ടങ്ങളുടെയും മറ്റും ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അയല്‍രാജ്യമായ തായ്‌ലന്‍ഡിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ ബാങ്കോക്കില്‍ ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളിൽനിന്ന് ഇറങ്ങി ഓടി. പ്രാദേശിക സമയം വെള്ളിയാഴ്ച 12:50 ഓടെയാണ് ഭൂകമ്പം ഉണ്ടായത്.
Read more

സർക്കാരിന് ആശ്വാസം; മാസപ്പടി കേസില്‍ വിജിലൻസ് ആവശ്യപ്പെട്ടുളള ഹർജി തള്ളി

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യമാണ് തള്ളിയത്. ഇതിനെതിരെ മാത്യു കുഴൽനാടൻ എം എൽ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയിരുന്നത്.
Read more

കുതിച്ചുയർന്ന് സ്വർണവില; പവന് 840 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ്. ഒറ്റയടിക്ക് പവന് 840 രൂപയും, ഗ്രാമിന് 105 രൂപയുമാണ് വില വർധിച്ചത്. ഇതോടെ ഗ്രാമിന് 8,340 രൂപയും പവന് 66,720 രൂപയുമായി. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,10,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 110.90 രൂപ, 8 ഗ്രാമിന് 887.20 രൂപ, 10 ഗ്രാമിന് 1,109 രൂപ, 100 ഗ്രാമിന് 11,090 രൂപ എന്നിങ്ങനെയാണ് വില നിലവാരം. ആഗോള […]
Read more

ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ വരുമാനം 3,337 കോടി

ലോകത്തിലെ തന്നെ വലിയ റെയിൽവേ ശൃഘലയുള്ള രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിൽ തന്നെ ആദ്യ 5 രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടുന്നു. ആകെ 7,308 റെയിൽവെ സ്റ്റേഷനുകളുാണുള്ളത് ഇന്ത്യയിൽ ഉള്ളത്. ദിനം പ്രതി 13,000ൽ അധികം ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തുന്നു. ടിക്കറ്റ് വരുമാനം കൂടാതെ ഷോപ്പുകളുടെ വാടക, പരസ്യങ്ങൾ, പ്ലാറ്റ്ഫോം ടിക്കറ്റ് ഫീസ്, കാറ്ററിങ് തുടങ്ങി കോടിക്കണക്കിന് രൂപ പ്രതിവർഷം വരുമാന മാർഗങ്ങളായി റെയിൽവെയ്ക്കുണ്ട്. ഏറ്റവും കൂടുതൽ വരുമാനമുള്ള റെയിൽവെ സ്റ്റേഷൻ ന്യൂഡൽഹിയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ 3,337 […]
Read more

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിയ്ക്കുന്നു

സംസ്ഥാനത്ത് വെളിച്ചെണ്ണയ്ക്ക് ഒരു മാസത്തിനിടയിൽ 35 രൂപയുടെ വർധനവ്. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില. തമിഴ്നാട്ടിൽ നിന്നും കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില കൂടാൻ കാരണം. പച്ചത്തേങ്ങയുടെ വില 61 രൂപവരെയെത്തി. വിഷു അടുത്തിരിക്കെ വെളിച്ചെണ്ണവില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. കൊപ്ര വിപണിയുടെ പ്രധാന കേന്ദ്രമായി തമിഴ്നാട് മാറുകയും അതുപോലെ കേരളത്തിൽനിന്നുള്ള നാളികേരം പോലും തമിഴ്നാട്ടിലേക്ക് പോകുന്നതായി കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നു. കൊപ്ര ക്ഷാമം ചെറുകിട വ്യവസായത്തെയും അതുപോലെ നൂറുകണക്കിന് തൊഴിലാളികളെയും […]
Read more

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ്: കൊടുംക്രൂരതയെന്ന് കുറ്റപത്രം

കോട്ടയം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജിലെ റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. കേസിൽ അഞ്ച് പ്രതികളാണുള്ളത്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഗാന്ധിനഗര്‍ പൊലീസ് 45 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരിത്തോട് […]
Read more

5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4 ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 216 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആരോഗ്യ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായി നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് കേന്ദ്രം ഉയര്‍ത്തുന്നത്. കൂടുതല്‍ ആശുപത്രികളെ എന്‍.ക്യു.എ.എസ്. നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു […]
Read more

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 5 രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്ന ആവശ്യവുമായാണ് ബസ് ഉടമകള്‍ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുന്നതിനായി ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ബസ് സംരക്ഷണജാഥ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ഫലം കണ്ടില്ലെങ്കിൽ പണിമുടക്കിലേക്ക് കടക്കാനാണ് ബസ് ഉടമകളുടെ തീരുമാനം. പുതിയ അദ്ധ്യേന വര്‍ഷത്തില്‍ പുതിയ നിരക്ക് നടപ്പിലായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് […]
Read more

ആശമാരുടെ ഓണറേറിയം 18,000 ഉയർത്തി പുതുച്ചേരി സർക്കാർ

പുതുച്ചേരി : ആശവർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്താൻ പുതുച്ചേരി സർക്കാർ. നിലവിൽ പുതുച്ചേരിയിൽ 10,000 രൂപയാണ് ആശമാർക്ക് ലഭിക്കുന്നത്. ഇതിൽ 7000 സംസ്ഥാനവും 3000 കേന്ദ്രവിഹിതവുമാണ്. ഇൻസെന്റീവിന് പുറമെയുള്ള തുകയാണിത് . സംസ്ഥാനത്താകെ 328 ആശ വർക്കർമാരാണുള്ളത്. പ്രതിഫലം ഉയർത്തണമെന്ന ആശമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി എൻ രംഗസ്വാമിയാണ് അറിയിച്ചത്. അതേസമയം കേരളത്തിൽ സമരം നടത്തുന്നതിന്റെ എഫക്ടിലാണ് പുതുച്ചേരി സർക്കാരിന്റെ നീക്കത്തെ കാണുന്നതെന്ന് കേരളത്തിൽ സമരത്തിലിരിക്കുന്ന ആശാവർക്കർമാർ പറഞ്ഞു. സമരം ഇന്ന് 47 ദിവസത്തിലേക്കും […]
Read more
Advertisement
WhiteswanTV Footer