Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

കൊടകര കുഴല്‍പ്പണക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ പണം എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയാണെന്ന ആരോപണം തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ പൊലീസിന്റെ കണ്ടെത്തൽ തള്ളിയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി പണം എത്തിച്ചുവെന്ന കണ്ടെത്തലാണ് ഇ ഡി തള്ളിയത്. ഈ പണം എത്തിച്ചത് ബിസിനസ് ആവശ്യങ്ങൾക്കാണെന്നാണ് ഇ ഡി കുറ്റപത്രത്തിൽ പറയുന്നത്. ബിജെപിയുടെ പണമാണെന്നതിനു തെളിവുകൾ ഇല്ല. കേസിൽ ആകെ 13 പ്രതികളാണുള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇ ഡി കോടതിയെ […]
Read more

കൈക്കൂലി വാങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ

പാലക്കാട്: പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പിടികൂടി വിജിലൻസ്. ഫോറസ്റ്റ് സർവേയർ ഫ്രാങ്ക്ളിൻ ജോർജ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർ സുജിത്ത് എന്നിവരാണ് പിടിയിലായത്. വനം വകുപ്പിൻ്റെ ഭൂമിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് എൻഒസി നൽകുന്നതിന് 35,000 രൂപയാണ് ഇവർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇരുവരും പൊലീസിന്റെ പിടിയിലായി.
Read more

സപ്ലൈകോ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ വമ്പൻ വിലക്കുറവ്

തിരുവനന്തപുരം: റംസാൻ, ഈസ്റ്റർ, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഈസ്റ്റർ, വിഷു, റംസാൻ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിൾസ് ബസാറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ചന്തകൾ ആരംഭിക്കാനും മറ്റ് ജില്ലകളിൽ സപ്ലൈകോയുടെ പ്രധാന ഔട്ട്‌ലെറ്റുകളിൽ ഫെയറിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും […]
Read more

മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് പേര് പിടിയിൽ. തമിഴ്നാട് സ്വദേശികളായ പ്രശാന്ത് (32), ഗണേഷ് (32), മാർഗ്ഗ ( 22) എന്നിവരാണ് അറസ്റ്റിൽ ആയത്. തിരുവനന്തപുരം റൂറൽഎസ്.പി യ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് ( ഡിസ്ട്രിക് ആന്റി നെർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) ഇവരെ പിടികൂടിയത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിലെ അഡ്രസിലായിരുന്നു പാഴ്സൽ എത്തിയത്. ഇത് വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ട് […]
Read more

അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം എന്ന വാര്‍ത്ത; അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

തിരുവന്തപുരം: വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തുന്നതായ വാര്‍ത്തയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളില്‍ ‘മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷിക്കാന്‍ നീക്കം ഉണ്ടായതായുള്ള വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
Read more

ആശാ വർക്കർമാർക്ക് പരിഗണന; യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇന്‍സെന്റീവ് വർധിപ്പിക്കും

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കർമാരെ പരിഗണിക്കാന്‍ യുഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കും. ഇത് സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റികള്‍ ചേര്‍ന്ന് വിഷയത്തില്‍ നയപരമായ തീരുമാനം കൈക്കൊള്ളും. ഔദ്യോഗികമായി കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്ക് കെപിസിസി സര്‍ക്കുലര്‍ നൽകാനാണ് തീരുമാനം. കുറഞ്ഞത് 1000 രൂപയെങ്കിലും വർദ്ധനവ് ഉണ്ടാകും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് ആയിരം രൂപ അധിക ഇന്‍സെന്റീവ് നൽകുമെന്ന് തീരുമാനമെടുത്തിരുന്നു. കൂടാതെ പത്തനംതിട്ടയിലെ ഒരു പഞ്ചായത്തും സമാനമായ നടപടി […]
Read more

RRT നിയമന തട്ടിപ്പ്: വനംമന്ത്രി രാജി വെയ്ക്കണം: എൻ എ മുഹമ്മദ്‌ കുട്ടി

കൊച്ചി: വയനാട്ടിൽ വനംകപ്പിന്റെ കീഴിലുള്ള ആർ.ആർ.ടി സംഘത്തിലേക്ക് നിയമനം നൽകാമെന്ന പേരിൽ നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിന് വകുപ്പ് മന്ത്രിയുമായി ബന്ധമുണ്ടെന്ന തരത്തിൽ ഉയർന്നുവരുന്ന ആരോപണങ്ങൾ അങ്ങേയറ്റം ഗൗരവകരമാണ്. വനംവകുപ്പിൽ ഇത്തരത്തിലുള്ള കോഴ നിയമനങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കുകയാണ് വീണ്ടും പരാതികൾ ഉയർന്നുവരുന്നത്. തുടർച്ചയായി അഴിമതിയും നിയമന കോഴ വിവാദങ്ങളും ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്തുനിന്നും എ കെ ശശീന്ദ്രൻ രാജിവെച്ചു പുറത്തു പോകണം. അതല്ലാത്ത പക്ഷം അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും ഇടതുമുന്നണി പുറത്താക്കണം. […]
Read more

ഷൈനിയെ മരണത്തിലേക്ക് നയിച്ചത് നോബിയുടെ ഭീഷണിയെന്ന് പൊലീസ്

കോട്ടയം : ട്രെയിനിന് മുമ്പിൽ ചാടി കൂട്ട ആത്മഹത്യ ചെയ്ത ഷൈനയുടെയും രണ്ട് പെൺമക്കളുടെയും മരണത്തിൽ വെളിപ്പെടുത്തലുമായി പോലീസ്. ഭർത്താവ് നോബിയുടെ മാനസിക പീഡനമാണ് ഷൈനിയെ കൂട്ട ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കും താമസം മാറിയിട്ടും നോബി പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ചിരുന്നു ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി […]
Read more

യാക്കോബായ സഭ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് ഇന്ന് ചുമതലയേൽക്കും

കൊച്ചി: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേൽക്കും. ലബനൻ തലസ്ഥാനമായ ബേയ്റൂട്ടിൽ ഇന്ത്യൻ സമയം രാത്രി 7.30 ന് ശുശ്രൂഷകൾ ആരംഭിക്കും. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ്. ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകും. മുന്‍ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ബെന്നി ബഹനാന്‍ എം പി, ഷോണ്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായി ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ […]
Read more
Advertisement
WhiteswanTV Footer