Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് മൈത്രേയന്‍

അടുത്തിടെ ഒരു അഭിമുഖത്തിൽ ‘പൃഥ്വിരാജ് ഒരു നല്ല സിനിമ പോലും എടുത്തിട്ടില്ല’ എന്ന രീതിയില്‍ സാമൂഹ്യനിരീക്ഷകൻ മൈത്രേയന്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നുവെന്നും താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദിക്കുന്നു എന്നുമാണ് മൈത്രേയൻ പറഞ്ഞത്. മൈത്രേയന്റെ ഫേസ്ബുക്ക് പോസ്റ്റ്; ബഹുമാനപൂർവ്വം പൃഥ്വിരാജിന്, മൂന്നു പേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ സിനിമ, […]
Read more

സ്വർണവിലയിൽ താഴ്ച; പവന് 120 രൂപ കുറഞ്ഞു

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് താഴ്ച. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറവ്. ഇതോടെ ഇന്ന് ഒരു ഗ്രാമ സ്വർണത്തിന് 8,215 രൂപയും പവന് 65,720 രൂപയുമാണ് നിരക്ക്. അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,09,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 109.90 രൂപ, 8 ഗ്രാമിന് 879.20 രൂപ, 10 ഗ്രാമിന് 1,099 രൂപ, 100 ഗ്രാമിന് 10,990 രൂപ […]
Read more

ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസും ലോറനും തമ്മിലുള്ള വിവാഹം ജൂണില്‍

ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസും ലോറന്‍ സാഞ്ചെസും തമ്മിലുള്ള വിവാഹം ജൂണിൽ ഇറ്റലിയിലെ വെനീസില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. 2023 മേയ്മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ജെഫിന്റെ, അഞ്ഞൂറുമില്യണ്‍ ഡോളർ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്തായിരിക്കും വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജെഫ്, ലോറനെ പ്രൊപോസ് ചെയ്തതും വിവാഹനിശ്ചയ പാര്‍ട്ടി നടന്നതും ഇതേയിടത്താണ്. 2023 ഓഗസ്റ്റില്‍ നടന്ന ജെഫ്-ലോറന്‍ വിവാഹനിശ്ചയത്തില്‍ മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, സെലിബ്രിറ്റികളായ ഓപ്ര വിന്‍ഫ്രി, ക്രിസ് ജെന്നര്‍, […]
Read more

ലഹരിവ്യാപനം: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം: ലഹരി വ്യാപനം തടയുന്നതിനുള്ള നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേത്രത്വത്തിൽ ഇന്ന് 11 മണിക്ക് യോഗം നടക്കും .മന്ത്രിമാരും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും . ലഹരി വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പദ്ധതികളും യോഗത്തില്‍ പൊലീസും എക്‌സൈസും അവതരിപ്പിക്കും എന്നാണ് വിവരം. കൂടാതെ ഈ മാസം 30 ന് ലഹരി വ്യാപനം തടയുന്നതിനായി വിദ്യാർത്ഥി-യുവജന സംഘടനകളുടെ യോ​ഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വ്യാപനം തടയുന്നതിന് സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ എക്‌സൈസ്- പൊലീസ് […]
Read more

കാനഡയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാർക്ക് കാർണി; ഏപ്രിൽ 28ന് വോട്ടെടുപ്പ്

കാനഡയിൽ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായത്. ഒക്ടോബർ 20നുള്ളിലാണ് കാനഡയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ നേരത്തെ വോട്ടെടുപ്പ് നടത്തിയാൽ ലിബറൽ പാർട്ടിക്ക് അത് ഗുണം ചെയ്യുമെന്നാണ് കാർണിയുടെ പ്രതീക്ഷ. യുഎസ് – കാനഡ വ്യാപാര യുദ്ധത്തിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമായ കാര്യമാണ്.
Read more

യുവതിക്ക് നേരേ ആസിഡ് ആക്രമണം; മുൻഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിയായ പ്രബിഷയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ഇവരുടെ മുന്‍ഭര്‍ത്താവ് പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.
Read more

കർണാടകയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

ബെം​ഗളൂരു: കർണാടകയിലെ ചിത്രദുർ​ഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിങ്‌ വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ യാസീൻ (22), അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നബീൽ എന്ന വിദ്യാർഥി പരിക്കുകളോടെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രദുർഗ എസ്.ജെ.എം. നഴ്‌സിങ്‌ കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. രാത്രിയിൽ ഭക്ഷണം കഴിച്ച് തിരികെ പോകുന്നതിനിടെ ചിത്രദുർഗ ജെ.സി.ആർ. എക്സ്റ്റൻഷനു സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് […]
Read more

നേവി ഓഫീസറെ കൊലപ്പെടുത്തിയ കേസ് : ഭക്ഷണം വേണ്ട, ലഹരി മതിയെന്ന് പ്രതികള്‍

മീററ്റ് : മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി വീപ്പയിലാക്കി സിമന്റ് നിറച്ച കേസിലെ പ്രതികളായ മുസ്കാനും സാഹിലിനും ജയിലിൽ ലഹരിമരുന്ന് കിട്ടാത്തത് മൂലം ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഇരുവരുടെയും അവസ്ഥ ഭയാനകമാണെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. ഇരുവരും ആത്മഹത്യയിലേക്കോ ,സ്വയം മുറിവേൽപ്പിക്കലിലേക്കോ നീങ്ങാതെയിരിക്കാൻ കടുത്ത സുരക്ഷയാണ് പോലീസ് ഉദ്യോഗസ്ഥർ ഒരുക്കിയിരിക്കുന്നത് . മോര്‍ഫിന്‍ ഇന്‍ജക്ഷന്‍ വേണമെന്നാണ് മുസ്‌കാന്‍ ആവശ്യപ്പെടുന്നത്. കഞ്ചാവാണ് സാഹില്‍ ആവശ്യപ്പെടുന്നതെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്. […]
Read more

‘കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി’; പ്രതികരണവുമായി സന്ദീപ് വാര്യര്‍

രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന ബിജെപി അധ്യക്ഷൻ ആകുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട. കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി എന്നാണ് സന്ദീപ് വാര്യർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. ” കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷന്‍മാര്‍ക്കൊക്കെ എട്ടിന്റെ […]
Read more

നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയ സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു

ആലപ്പുഴ: കായംകുളത്ത് നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയ സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എസ്. സുഭാഷിനെയാണ് സസ്പെൻഡ് ചെയ്തത്. പാർട്ടിയ്ക്ക് ഇയാൾക്കെതിരെ ആറ് പരാതികളാണ് ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ ഉപയോഗിച്ച് വിശ്വാസ്യത നേടിയെടുത്താണ് തട്ടിപ്പ് നടത്തിയത്.
Read more
Advertisement
WhiteswanTV Footer