Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

സൗദി അറേബ്യയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ

റിയാദ്: സൗദി അറേബ്യയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ഇത്തവണ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന അവധിയായതിനാൽ പ്രവാസികൾ ഉൾപ്പെടെ എല്ലാവരും വലിയ സന്തോഷത്തിലാണ്. ഏപ്രിൽ രണ്ടു വരെയാണ് അവധിയെങ്കിലും ഏപ്രിൽ മൂന്നു മുതൽ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാൽ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി ലഭിക്കും. അങ്ങനെയാണെങ്കിൽ […]
Read more

സ്വർണ വിലയിൽ വർധന; പവന് 360 രൂപ കൂടി

കേരളത്തിലെ സ്വർണവിലയിൽ വർധന. ഗ്രാമിന് 40 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 8,065 രൂപയും പവന് 64,520 രൂപയുമായി. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 106.90 രൂപ, 8 ഗ്രാമിന് 855.20 രൂപ, 10 ഗ്രാമിന് 1,069 രൂപ, 100 ഗ്രാമിന് 10,690 രൂപ, ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,06,900 രൂപ എന്നതാണ് നിരക്ക് എന്നിങ്ങനെയാണ് വില നിലവാരം. സംസ്ഥാനത്തെ സ്വർണ്ണ […]
Read more

ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസ്; 8 സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍

കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. രാഷ്ട്രീയ വൈരാഗ്യം കൊണ്ട് ഷൈജു എന്ന ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഒരു ക്ഷേത്ര ഉത്സവത്തിനിടയിലാണ് കൊടുവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘം ഷൈജുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇയാള്‍ സിപിഎം പ്രവര്‍ത്തകരെമർദിച്ചുവെന്നാണ് പ്രതികൾ പറയുന്നത്. ആക്രമണത്തില്‍ ഗുരുതമായി പരുക്കേറ്റ ഷൈജു ചികിത്സയില്‍ തുടരുകയാണ്. കണ്ണൂര്‍ പാനൂരില്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാഷ്ട്രീയ സംഘര്‍ഷം റിപ്പോര്‍ട്ട് […]
Read more

പത്താം ക്ലാസിൽ ഉറപ്പുള്ള ചോദ്യോത്തരങ്ങളുമായി വീണ്ടും എം.എസ്. സൊലൂഷൻസ്

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ എസ്എസ്എൽസി സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമായി വീണ്ടും എം എസ് സൊല്യൂഷൻസ്. 199 രൂപക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് എന്ന തലക്കെട്ടോടെയാണ് പരസ്യം നൽകിയിരിക്കുന്നത്. പിഡിഎഫ് ഫയൽ ആയി ചോദ്യങ്ങളും ഉത്തരങ്ങളും നൽകാമെന്നാണ് എം എസ് സൊല്യൂഷൻസിന്റെ വാഗ്ദാനം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബിനേയും ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുള്‍ നാസറിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ […]
Read more

നഴ്സുമാര്‍ വസ്ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറവെച്ചു; നേഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നഴ്സുമാര്‍ വസ്ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച നേഴ്‌സിങ് ട്രെയിനിയായ യുവാവ് പോലീസ് പിടിയില്‍. മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫാണ് പിടിയിലായത്. ബിഎസ്‌സി നഴ്സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ കണ്ടത്.
Read more

കെഎസ്ആര്‍ടിസിക്ക് 73 കോടി രൂപകൂടി അനുവദിച്ചു

സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായാണ് തുക അനുവദിച്ചത്. കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1572.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 672.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.
Read more

സ്യൂട്ട് കേസിലെ അസ്ഥികൂടം: മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം

കൊല്ലം : സ്യൂട്ട് കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം. ഇന്ന് രാവിലെയായിരുന്നു കൊല്ലം സെൻ്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ ഈ സ്യൂട്ട് കേസ് കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമാണ് ഇതിൽ നിന്ന് കണ്ടെടുത്തത് എന്ന് തന്നെയായിരുന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് . എന്നാൽ എല്ലാ ഇതിൽ അസ്ഥികളും ഉണ്ടായിരുന്നില്ല മാത്രമല്ല അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലായിരുനിന്നു . അതേസമയം ഈ അസ്ഥികൂടം ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് […]
Read more

സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെകിട്ടിയില്ല; നിക്ഷേപകൻ ആത്മഹത്യക്ക് ശ്രമിച്ചു

കോന്നി: കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിന്നും നിക്ഷേപം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ( 64 ) ആണ് മദ്യത്തിൽ അമിതമായി ഗുളികകൾ ചേർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നു. എൽഡിഎഫ് ഭരിക്കുന്ന കോന്നി റീജ്യണൽ സഹകരണ ബാങ്കിൽ നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്. മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും […]
Read more

ടോർച്ചടിച്ചതിനെ ചൊല്ലി തർക്കം; പാലക്കാട് മൂന്ന് പേർക്ക് കുത്തേറ്റു

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ പത്തുപേരെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. പാടവരമ്പത്തിരിക്കുകയായിരുന്ന സംഘത്തിന് നേരെ ടോർച്ചടിച്ചതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലപ്പുറം മുണ്ടൻഞാറയിൽ ഇന്നലെ രാത്രി 11.30 നാണ് സംഭവം ഉണ്ടായത്.
Read more

ആറ്റുകാൽ പൊങ്കാല: 12, 13 തീയതികളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊങ്കാലയ്ക്കായി നിരവധി ഭക്തരാണ് ക്ഷേത്ര സന്നിധിയിലേക്കെത്തുന്നത്. പതിമൂന്നാം തീയതി ഭക്തർ ആറ്റുകാലമ്മക്ക് പൊങ്കാല സമർപ്പിക്കും. പൊങ്കാലയോട് അനുബന്ധിച്ച് നാളെ മുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും. നാളെ ഉച്ച മുതൽ 13 ന് രാത്രി 8 വരെയാണ് ഗതാഗത നിയന്ത്രണം. പൊങ്കാലയോട് അനുബന്ധിച്ച് ശുദ്ധജലവിതരണം, ഗതാഗതം, മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്സ് എന്നിവ സജ്ജീകരിച്ചതായും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. പതിമൂന്നിന് രാവിലെ 9.45 ന് ശുദ്ധ […]
Read more
Advertisement
WhiteswanTV Footer