Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

കരുവാരക്കുണ്ടില്‍ കടുവയിറങ്ങിയെന്ന വ്യാജ പ്രചാരണം; യുവാവ് അറസ്റ്റിൽ

മലപ്പുറം: കരുവാരക്കുണ്ടില്‍ കടുവയിറങ്ങിയെന്നു പറഞ്ഞ് വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ കരുവാരക്കുണ്ട് സ്വദേശി ജെറിന്‍ അറസ്റ്റില്‍. വനം വകുപ്പിന്റെ പരാതിയിലാണ് ജെറിനെതിരെ നടപടിയെടുത്തത്. ഇന്നലെയാണ് ജെറിന്‍ നാട്ടില്‍ കടുവയെ കണ്ടെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായി വരികയും ജെറിന്‍ കടുവയെ കണ്ട അനുഭവം ചാനലുകളോട് ഫോണില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ കടുവയുടെ ദൃശ്യങ്ങള്‍ താന്‍ എഡിറ്റ് ചെയ്താണെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്നാണ് വനംവകുപ്പ് പോലീസില്‍ […]
Read more

കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

കൊച്ചി: മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് മരിച്ചു. നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു, ഇതാണ് മരണത്തിനു കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് യുവാവിന് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നുപോകുമ്പോള്‍ പാഞ്ഞ് വന്ന കാട്ടുപോത്ത് യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനാല്‍ വിദഗ്ദ ചികിത്സയ്ക്കായി പൊള്ളാച്ചിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചയാണ് പൊള്ളാച്ചി ആശുപത്രിയില്‍ യുവാവ് മരിച്ചത്‌.
Read more

കലാഭവൻ മണിയുടെ ഓർമകൾക്ക് ഒൻപതാണ്ട്

മനുഷ്യസ്‌നേഹത്തിന്റെ മായാത്ത ഓർമ്മകൾ മലയാളികൾക്ക് സമ്മാനിച്ച അതുല്യ കലാകാരൻ കലാഭവൻ മണി ഓർമ്മയായിട്ട് ഒൻപതു വർഷം. ഇല്ലായ്മയുടെ കാലത്തുനിന്നും ജീവിതത്തിന്റെ ഗതി മാറിയപ്പോൾ തന്നോട് ചേർന്നുനിന്നവരെ സ്നേഹത്തോടെ ചേർത്തുനിർത്താൻ മണി എന്നും ശ്രദ്ധ പുലർത്തിയിരുന്നു. രാമൻ – അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായാണ് കലാഭവൻ മണിയുടെ ജനനം. ഇല്ലായ്മയുടെ കാലത്തെ അദ്ദേഹം പല വേദികളിലും ആളുകൾക്ക് പരിചയപ്പെടുത്തിയിരുന്നു. ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ പഠിക്കുമ്പോൾ മിമിക്രിയിലും അഭിനയത്തിലും തുടക്കം കുറിച്ചു. 1987ൽ കൊല്ലത്തു നടന്ന സംസ്ഥാന […]
Read more

ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യ; ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മർദ്ദം

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായകമായ ശബ്ദരേഖ പുറത്ത്. മരിച്ച ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മർദമെന്നതിന് തെളിവാണ് പുറത്ത് വന്ന ശബ്ദരേഖ.‘നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാൻ കുറെ തപ്പി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിർത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വർഷം എക്സിപിരിയൻസ് ആയിട്ട് വേറെ എവിടേലും പോകണം. ഫെബ്രുവരി 17 ന് കോടതിയിൽ വിളിച്ചിരുന്നു അന്ന് പുള്ളി വന്നില്ല. പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. […]
Read more

കൊച്ചിയിൽ ലഹരി വില്പനയ്ക്കിടെ 17 കാരൻ പിടിയിൽ

കൊച്ചി: ലഹരി വില്പനയ്ക്കിടെ 17 കാരൻ പിടിയിൽ. വൈറ്റില സ്വദേശി നിവേദ അത്താണി സ്വദേശി റിബിൻ, പ്രായപൂർത്തിയാക്കത്ത 17 കാരൻ എന്നിവരെയാണ് പിടികൂടിയത്. കാക്കനാട് അളകാപുരി ഹോട്ടലിന്റെ എതിർവശത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. ബൈക്കിലെത്തി എംഡിഎംഎ വിൽക്കാൻ നിൽക്കുമ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് ഇവരെ പിടികൂടുന്നത്. ഈ പ്രദേശത്ത് സ്ഥിരമായി ലഹരി വിൽക്കുന്നവരാണ് പ്രതികൾ. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
Read more

അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നോബിയെ കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നോബിയുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് പരാതി. ഏറ്റുമാനൂർ 101 കവല വടകര വീട്ടിൽ ഷൈനി(43), അലീന(11), ഇവാന(10 ) എന്നിവരാണ് ട്രെയിനിന് മുന്നിൽ‌ ചാടി ജീവനൊടുക്കിയത്. ഫെബ്രുവരി 28ന് പുലർച്ചെ 5.20നായിരുന്നു സംഭവം. […]
Read more

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പിലാക്കാൻ ഖത്തർ

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങി ഖത്തർ. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണമായും നടപ്പിലാക്കാൻ തീരുമാനം ആയത്. ഇന്ത്യയുടെ യുപിഐ സംവിധാനം ഖത്തറിൽ എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ […]
Read more

ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ

ആലപ്പുഴ: ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ.ഹരിപ്പാട് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിഷാദാണ് ട്രെയിൻ വന്നു കൊണ്ടിരുന്ന ട്രാക്കിലൂടെ ഓടിയെത്തി യുവാവിനെ രക്ഷിച്ചത്.തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വന്ന ജനശതാബ്‍ദി എക്സ്പ്രസിന് മുന്നിലാണ് യുവാവ് ആത്മഹത്യക്ക് ശ്രെമിച്ചത് .ഒരു യുവാവിനെ കാണാനില്ലെന്ന് രാവിലെ സ്റ്റേഷനില്‍ നിന്ന് അറിയിച്ചിരുന്നു. ഏഴ് മണിക്ക് ലൊക്കേഷൻ നോക്കിയപ്പോൾ റെയിൽവേ ട്രാക്കിന് അടുത്താണ് കാണിച്ചത്. ഉടൻ തന്നെ പോലീസ് സംഘം അങ്ങോട്ടേക്ക് പോകുകയായിരുന്നു . […]
Read more

ആശാ വർക്കർമാരെ മനസാക്ഷിയുള്ളവർ ചേർത്തുപിടിക്കുമെന്ന് ഷാഫി പറമ്പിൽ എം പി

ആശാ വർക്കർമാരെ മനഃസാക്ഷിയുള്ളവർ ചേർത്തുപിടിക്കുമെന്ന് ഷാഫി പറമ്പിൽ എം പി. ആശാവർക്കർമാരെ പിരിച്ചുവിടുമെന്ന് പറയുന്നവരെ ജനങ്ങൾ പിടിച്ചുവിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാർലമെന്റിനു അകത്തും പുറത്തും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. മനഃസാക്ഷിയുള്ളവർക്ക് ആശാവർക്കർമാർക്ക് ഉമ്മ കൊടുക്കാൻ തോന്നും. ഒരു കുഞ്ഞ് ജനിക്കുന്നതിനു മുന്നേ അമ്മമാരെ പരിപാലിച്ചു തുടങ്ങുന്നവരാണ് ആശാവർക്കർമാർ. ആശാവർക്കർമാർ ആവശ്യപ്പെട്ടത് ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് അല്ല, കഞ്ഞി കുടിച്ചു പോകാനുള്ള വക മാത്രമാണ് അവര് ചോദിക്കുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. വീണാ ജോർജ് കേരളത്തിന്റെ […]
Read more

ചോദ്യപേപ്പർ ചോർത്തിയ സംഭവം; പ്യൂണിനെ സസ്‌പെൻഡ് ചെയ്തു

ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തി നൽകിയ സംഭവത്തിൽ അറസ്റ്റിലായ പ്യൂൺ അബ്ദു നാസറിനെ സ്കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തു. മലപ്പുറം മേൽമുറി മഅദിൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്യൂൺ ജോലിയിൽ നിന്നാണ് അബ്ദു നാസറിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കുറ്റം ചെയ്തിട്ടുള്ളവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ഇതിനായി എല്ലാ പിന്തുണയും നൽകുമെന്നും സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി. ചോദ്യപേപ്പറുകൾ ഫോട്ടോയെടുത്ത് എം എസ് സൊല്യൂഷൻസിന് അയച്ചു നൽകുകയായിരുന്നു അബ്ദു നാസർ. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വൺ പരീക്ഷയുടെ കണക്ക് എന്നീ […]
Read more
Advertisement
WhiteswanTV Footer