Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

മഹാ കുംഭമേള: വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ്

മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്തയുമായി വ്യാമയാന മന്ത്രാലയം. കുംഭമേളയ്ക്ക് പോകുന്നവർക്ക് വിമാന നിരക്കിൽ വലിയ കുറവ് ഉണ്ടാകും. ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ് ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കെ.രാം മോഹൻ നായിഡു പറഞ്ഞു. ഇത് സംബന്ധിച്ച് വിമാനകമ്പനികൾക്ക് നിർദേശം നൽകിയതായും വ്യോമയാന മന്ത്രി വ്യക്തമാക്കി. മഹാ കുംഭമേളയുടെ ഭാഗമായി ടിക്കറ്റ് നിരക്കിൽ വലിയ വർധനവാണ് ഉണ്ടായത്. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് പ്രയാഗ്‌രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർലൈനുകൾ വർധിപ്പിച്ചു. ഇതോടെ വിമാനടിക്കറ്റ് […]
Read more

ചെന്നിത്തലയിൽ വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ആലപ്പുഴ: ചെന്നിത്തലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെന്നിത്തല പടിഞ്ഞാറ് കറ്റോട്ട് രാഘവൻ(96), ഭാര്യ ഭാരതി (86) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തി നശിച്ചു. പൊലീസ് കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. മദ്യപാനിയായ മകൻ വീടിന് തീവെച്ചതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മകൻ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം ആദ്യം കണ്ട ഓട്ടോ ഡ്രൈവറും […]
Read more

മിഹിർ അഹമ്മദിന്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കെ.എസ്.യു കത്ത് നൽകി

തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ മരണത്തിന് പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകി. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ മിഹിർ അഹമ്മദിന്റെ മരണത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കേണ്ടത് അനിവാര്യമായി മാറീയിരിക്കുകയാണെന്നും,മിഹിറിന്റെ അമ്മ രചനയുടെ കത്ത് അതീവ ഗൗരവം ഉള്ളതാണെന്നും പോലിസ് മേധാവിക്ക് നൽകിയ കത്തിൽ പറയുന്നു. 15 കാരനായ മിഹർ സ്കൂളിൽനിന്ന് വർണ വിവേചനവും […]
Read more

വിവാഹശേഷം റാന്നി സ്വദേശിയായ യുവാവ് കടന്നുകളഞ്ഞെന്ന് പരാതി

കോട്ടയം: റാന്നി സ്വദേശിയായ യുവാവ് വിവാഹത്തിനുശേഷം വധുവിനെ കബളിപ്പിച്ചു കടന്നുകളഞ്ഞെന്നു പരാതി. വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകി. ജനുവരി 23ന് ആയിരുന്നു വിവാഹം. തൊട്ടടുത്ത ദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം വരൻ കടന്നുകളഞ്ഞെന്നാണു പരാതിയിൽ പറയുന്നത്. പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു പരാതിയിൽ പറയുന്നു. കൂടാതെ, വിവാഹസമയത്ത് സ്വർണം തട്ടിയെടുക്കുകയും, സേവ് ദ് ഡേറ്റിന്റെ മറവിൽ വധുവിനെ കുമരകത്ത് എത്തിച്ച് ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ ഉണ്ട്. പെൺകുട്ടിയെ സംബന്ധിച്ച അപകീർത്തികരമായ വിവരങ്ങൾ സാമൂഹ്യ […]
Read more

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്

കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഇൻവെസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വീട്ടിലെ പൊതുദർശനത്തിനുശേഷം തൃപ്പൂണിത്തുറ നടമേൽ മാർത്താമറിയം പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. പ്രതിയായ അനൂപിനെതിരെ വധശ്രമം ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ പെൺകുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ കൊലപാതക കുറ്റം ചുമത്തി കോടതിയിൽ പോലീസ് റിപ്പോർട്ട് […]
Read more

ഇന്ത്യക്കാർ വിദേശത്ത് വെച്ച് വിദേശിയെ വിവാഹം ചെയ്താൽ ഇവിടെ രജിസ്റ്റർ ചെയ്യാനാവില്ല: ഹൈക്കോടതി

കൊച്ചി: ഇന്ത്യക്കാർ വിദേശത്ത് വെച്ച് വിദേശിയെ വിവാഹം ചെയ്താൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇവിടെ രജിസ്റ്റർ ചെയ്യാൻ ആവില്ലെന്ന് ഹൈക്കോടതി. അതിന് ഫോറിൻ മാരേജ് ആക്ട് പ്രകാരം വേണ്ട നടപടിക്രമങ്ങൾ ആണ് വേണ്ടതെന്നും കോടതി പറഞ്ഞു. 2014 ഇൻഡോനേഷ്യയിൽ വിവാഹിതരായ തൃശ്ശൂർ സ്വദേശി വിപിനും ഇൻഡോനേഷ്യക്കാരിയായ മാദിയ സുഹാർത്തികയും നൽകിയ ഹർജിയിൽ തീർപ്പ് നൽകിയാണ് കോടതിയുടെ ഉത്തരവ്. നാട്ടിൽ സ്ഥിരതാമസമാക്കിയ ദമ്പതികൾ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്ട്രേഷൻ അപേക്ഷ നൽകിയിട്ടും അത് സാധിക്കാത്ത സാഹചര്യത്തിലാണ് […]
Read more

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ ഇടത്തരക്കാർക്കും പിന്നോക്ക വിഭാഗങ്ങൾക്കും പ്രത്യേക പരിഗണന നൽകുമെന്നാണ് സൂചന. ബജറ്റ് സമ്മേളനത്തിലെ പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും മോദിയുടെയും വാക്കുകൾ ഈ സൂചനകൾ നൽകുന്നു. രാഷ്ട്രപതി പ്രസംഗത്തിൽ 8 തവണയാണ് ‘മിഡിൽ ക്ലാസ്’ എന്ന പദം ഉപയോഗിച്ചത്. ഇടത്തരക്കാർക്ക് ഐശ്വര്യം ഉണ്ടാകട്ടെ എന്നാണ് നരേന്ദ്രമോദി ആശംസിച്ചത്. എന്നാൽ കേരളം 24000 കോടി രൂപയുടെ പാക്കേജ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് എത്രകണ്ട് ഫലപ്രദമാകും […]
Read more

മോട്ടോർ വാഹന വകുപ്പ് പോസ്റ്റുകളിൽ വീണ്ടും മിന്നൽ പരിശോധന: കൈക്കൂലിപ്പണം പിടികൂടി

പാലക്കാട് മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിൽ നിന്ന് വീണ്ടും കൈക്കൂലിപ്പണം പിടികൂടി. വിജിലൻസിന്റെ മിന്നൽ പരിശോധനയ്ക്കിടെയായിരുന്നു വാളയാർ, വേലന്താവളം ചെക്പോസ്റ്റുകളിൽ നിന്ന് കൈക്കൂലി പണം പിടികൂടിയത്. 1,61,060 രൂപയാണ് 3 ചെക്ക്പോസ്റ്റുകളിൽ നിന്നായി വിജിലൻസ് കണ്ടെത്തിയത്. വാളയാർ ഇൻ- 71,560, വാളയാർ ഔട്ട് – 80700, വേലന്താവളം – 8800 രൂപ എന്നിങ്ങനെയാണ് കൈക്കൂലിപ്പണം പിടികൂടിയത്. ഇന്നലെ രാത്രിയിൽ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നുവരെ നീണ്ടുനിന്നു. ഈ മാസം 11 നും 13നും നടന്ന പരിശോധനയിൽ ജില്ലയിലെ […]
Read more

കുട്ടികളെ പഠിപ്പിക്കേണ്ടത് സഹാനുഭൂതി: പൃഥ്വിരാജ്

കൊച്ചി: തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. “വീടുകളിലും, വിദ്യാലയങ്ങളിലും, അധ്യാപകരും, മാതാപിതാക്കളും കുട്ടികളെ പേടിപ്പിക്കേണ്ട ആദ്യ പാഠം സഹാനുഭൂതിയാണ് “ എന്നാണ് പൃഥ്വിരാജ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. ജനുവരി 15-നാണ് മിഹിർ എന്ന 15 കാരൻ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ 26 നിലയിൽ നിന്ന് നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കുട്ടി മരണപ്പെട്ട് ദിവസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മിഹിറിന്റെ കൂട്ടുകാർ അമ്മയ്ക്ക് അയച്ചു നൽകിയ ചാറ്റുകളിലാണ് […]
Read more

മനോരമ ന്യൂസ് മേക്കർ സുരേഷ് ഗോപി

മനോരമയുടെ വാർത്താതാരമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രേക്ഷകരുടെ അഭിപ്രായ വോട്ടെടുപ്പിലൂടെ ആണ് സുരേഷ് ഗോപിയെ മനോരമ ന്യൂസ് മേക്കറായി തെരഞ്ഞെടുത്തത്. പുരസ്കാരം തന്നെ ഇഷ്ടപ്പെടുന്നവരുടെ പ്രാർത്ഥനയാൽ വന്നുചേർന്നതെന്ന് സുരേഷ് ഗോപി. വ്യക്തി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടാൽ മതിയെന്നാണ് ആഗ്രഹം. പദവികൾ ശാശ്വതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു പ്രചാരണങ്ങളിൽ വഴിപ്പെടാതെ പ്രേക്ഷകർ തന്നോട് കാട്ടിയ സ്നേഹത്തിന്റെ ഫലമാണ് പുരസ്കാരം എന്നും സുരേഷ് ഗോപി പറഞ്ഞു.
Read more
Advertisement
WhiteswanTV Footer