Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

കുതിപ്പിൽ സ്വർണവില; ഒറ്റയടിക്ക് കൂടിയത് 840 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 7810 രൂപയാണ്, പവന് 62480 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6455 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 104 എന്ന നിരക്കില്‍ തുടരുകയാണ്. വെള്ളിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2821 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. […]
Read more

സോണിയ ഗാന്ധിയുടെ ‘പാവം സ്ത്രീ’ പരാമര്‍ശം: അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ ‘പാവം സ്ത്രീ’ എന്ന പരാമര്‍ശത്തില്‍ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി. സോണിയയുടെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അവമതിപ്പാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു. ബജറ്റിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. അനാദരവോടെ പെരുമാറിയെന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിഷയം ചര്‍ച്ചയായതോടെ സാണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവനും […]
Read more

തിരുവനന്തപുരത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ (32) യെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കി. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടും പരാതിയില്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്ന് പ്രവീണയുടെ സഹോദരൻ പ്രവീൺ ആരോപിച്ചു. സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി എന്നും ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും സഹോദരന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ബൈക്കില്‍ […]
Read more

പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി (75) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 08.15-ഓടെയാണ് വീട്ടിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് സൈതലവി. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.
Read more

വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പംപടി വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ മൂന്നാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനി അനീറ്റ ബിനോയി(21) ആണ് മരിച്ചത്. കോട്ടയം പാറമ്പുഴ സ്വദേശിയാണ് അനീറ്റ. ലേഡീസ് ഹോസ്റ്റല്‍ മുറിയിലെ ജനലഴിയില്‍ തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചെങ്കിലും മരണ കാരണം വ്യക്തമല്ല. കുറുപ്പുംപടി പോലീസ് നടപടികള്‍ ആരംഭിച്ചു.
Read more

എല്ലാ ട്രെയിൻ സേവനങ്ങളും ഒറ്റ ആപ്പിൽ; ‘സ്വറെയിൽ’ അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം

എല്ലാ ട്രെയിൻ സേവനങ്ങളും ഇനി മുതൽ ഒറ്റ ആപ്പിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ‘സ്വറെയിൽ’ ആപ്പ് അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യാത്രക്കാർക്ക് ഒരുമിച്ച് ലഭ്യമാക്കുന്നതിനായി സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS)ആണ് ആപ്പ് വികസിപ്പിച്ചത്. നിലവിൽ പല ആപ്പുകൾ വഴിയാണ് റെയിൽവേ സേവനങ്ങൾ ലഭ്യമാകുന്നത്. ഇതിന് പരിഹാരമായാണ് എല്ലാ സേവനങ്ങളും ഒരു ആപ്പിന്റെ കീഴിൽ കൊണ്ടുവരുന്നത്. ആപ്പ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിളിന്‍റെ ആപ്പ് സ്റ്റോർ എന്നിവയിലൂടെ ബീറ്റ ടെസ്റ്റിംഗിനായി ലഭ്യമാണ്. […]
Read more

നിയമപരമായി രാജിവെക്കേണ്ടതില്ല, ധാർമികതയുടെ പേരിൽ രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ്: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ലൈംഗീക പീഡന കേസില്‍ കുറ്റപത്രം സമർപ്പിക്കപ്പെട്ട മുകേഷ് എംഎൽഎ നിയമപരമായി രാജിവെക്കേണ്ടതില്ലെന്നും ധാർമികതയുടെ പേരിൽ രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് തന്നെ ആണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും സതീദേവി കൂട്ടിച്ചേർത്തു. മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വേവലാതി വേണ്ടെന്നും പി.കെ. ശ്രീമതിയും പറഞ്ഞു. കുറ്റവാളിയെന്ന് കണ്ടാൽ സർക്കാർ ഒപ്പമുണ്ടാകില്ല. എന്നും സർക്കാർ ഇരയ്ക്ക് […]
Read more

യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് വെളിപ്പെടുത്തി യുവതിയുടെ സുഹൃത്ത്

മലപ്പുറം: എളങ്കൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്. ഭർത്താവിന്റെ വീട്ടിൽ കടുത്ത പീഡനമാണ് യുവതി നേരിട്ടതെന്നും ഭർത്താവിനെ ഭയന്നുള്ള ജീവിതമായിരുന്നു വിഷ്ണുജയുടേതെന്നും ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് നിരീക്ഷിച്ചിരുന്നെന്നും സുഹൃത്ത് വെളിപ്പെടുത്തി. ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് നിരന്തരം നിരീക്ഷിച്ചിരുന്നു. ടെലഗ്രാം വഴിയാണ് ഞങ്ങളോട് പോലും സംസാരിച്ചിരുന്നത്. കഴുത്തുഞെരിച്ചും മറ്റും വിഷ്ണുജയെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചുവെന്നും സുഹൃത്ത് പറഞ്ഞു. കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് സുഹൃത്തിനെയും പ്രതികരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും […]
Read more

‘അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം’: പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി

കണ്ണൂർ: കണ്ണൂരിലും പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാർട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയ പ്രസംഗം ന്യായീകരിക്കാൻ കഴിയാത്തതാണെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്.
Read more

ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടയാട് ബൈപാസ് ജംക്ഷനില്‍ നിന്നും മലാപറമ്പ് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ കുരിയത്തോടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇടിച്ചപ്പോൾ തെറിച്ച് വീണതാവാം എന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍. സംഭവത്തിൽ ചേവായൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more
Advertisement
WhiteswanTV Footer