Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

നീലഗിരിയാത്രക്കാര്‍ പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാല്‍ വാഹനം കണ്ടുകെട്ടുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യും: മദ്രാസ് ഹൈക്കോടതി

ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാരില്‍ ആരെങ്കിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശംവെച്ചതായി കണ്ടാല്‍ അയാള്‍ യാത്രചെയ്ത ബസ്സോ ടൂറിസ്റ്റ് വണ്ടിയോ കണ്ടുകെട്ടുകയും പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരത്തിലുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചാൽ മാത്രമേ നീലഗിരിയില്‍ പ്ലാസ്റ്റിക് നിരോധനം കൊണ്ടുവരാൻ സാധിക്കൂ എന്ന് ജസ്റ്റിസ് എന്‍. സതീഷ്‌കുമാറും ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തിയുമടങ്ങുന്ന ബെഞ്ച് പറഞ്ഞു. വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നീലഗിരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഹൈക്കോടതി നിർദേശപ്രകാരം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം ഫലപ്രദമായി നടപ്പാകുന്നുണ്ടോ […]
Read more

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. വെള്ളിയാഴ്ച ഒമ്പതിനാണ് ബജറ്റ് അവതരണം. സാമ്പത്തികാവലോകന റിപ്പോർട്ടും അന്ന് സഭയിൽ വെക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അതോടൊപ്പം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുൻനിർത്തിയുള്ള നിക്ഷേപ പദ്ധതികൾക്കായിരിക്കും പ്രാധാന്യം നൽകുന്നത്. നിക്ഷേപ സാധ്യതകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. കിഫ്ബിക്ക്‌ വരുമാനം കൂട്ടുന്നതിനും വാണിജ്യമാതൃകയിലുള്ള ഐ.ടി പാർക്കുകൾ, വ്യവസായ പാർക്കുകൾ മുതലായവയ്ക്ക് പരിഗണന നൽകാനുമാണ് സാധ്യത. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ധനമന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. […]
Read more

പ്രിയങ്ക ഗാന്ധി മൂന്ന് ദിവസം വയനാട്ടിൽ

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എംപി മൂന്ന് ദിവസം വയനാട്ടിൽ. ഫെബ്രുവരി 8 മുതൽ 10 വരെയാണ് പ്രിയങ്ക വയനാട്ടിൽ എത്തുന്നത്. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. നിയോജകമണ്ഡലത്തിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ഖജാൻജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന സംഗമങ്ങളിലും പ്രിയങ്ക പങ്കെടുക്കും. എട്ടാം തീയതി രാവിലെ 9.30-ന് മാനന്തവാടിയിൽ നാലാം മൈൽ എഎച്ച് ഓഡിറ്റോറിയത്തിലും 12 മണിക്ക് സുൽത്താൻ ബത്തേരിയിൽ എടത്തറ ഓഡിറ്റോറിയത്തിലും […]
Read more

ബിൽ ഗേറ്റ്സും പൗള ഹർഡും പ്രണയത്തിൽ

മുൻ ഒറാക്കിൾ സിഇഒ മാർക്ക് ഹർഡിന്റെ വിധവയായ പൗള ഹർഡുമായി പ്രണയത്തിലാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. 2022 മുതൽ പല പരിപാടികളിലും ഒരുമിച്ച് എത്താർ ഉണ്ടെങ്കിലും ഇത് ആദ്യമായാണ് ബിൽഗേറ്റ്സ് പൗളയുമായുള്ള പ്രണയം തുറന്നു സമ്മതിക്കുന്നത്. ‘എനിക്ക് സീരിയസ്സായി ഒരു കാമുകിയുണ്ട്. പേര് പൗള, ഞങ്ങൾ യാത്ര ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു…’ – ബിൽ ‘ടുഡേ ഷോ’ ടെലിവിഷൻ പ്രോഗ്രാമിൽ ബിൽഗേറ്റ്സ് പറഞ്ഞ വാക്കുകൾ ആണിത്. മാര്‍ക് ഹര്‍ഡുമായുള്ള 30 വര്‍ഷത്തെ ദാമ്പത്യത്തില്‍ പൗളയ്ക്ക് […]
Read more

മന്ത്രി വി ശിവൻകുട്ടിയുടെ മകൻ ഗോവിന്ദ് വിവാഹിതനായി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകൻ പി ഗോവിന്ദ് വിവാഹിതനായി. എറണാകുളം തിരുമാറാടി തേങ്ങാ അര കളപ്പുരക്കൽ ജോർജിന്റെയും റെജിയുടെയും മകൾ എലീന ജോർജ് ആണ് വധു. മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വച്ച് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ വളരെ കുറച്ച് രാഷ്ട്രീയ നേതാക്കളും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മന്ത്രി ശിവൻകുട്ടി തന്നെയാണ് വിവരം സാമൂഹ്യ […]
Read more

എസ്എഫ്ഐയുടെ കപട മുഖം വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു: കെ എസ് യു

കൽപ്പറ്റ: ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചും വിദ്യാർഥികളെ ആക്രമിച്ചും യൂണിവേഴ്സിറ്റി യൂണിയൻ ജോയിൻ സെക്രട്ടറിയെ ഉൾപ്പെടെ എഫ് സോൺ കലോത്സവത്തിനിടയിൽ മാരകമായി തല്ലി പരിക്കേൽപ്പിക്കുകയും ചെയ്ത് വിദ്യാർത്ഥികളുടെ മുന്നിൽ നാടകം കളിക്കുന്ന എസ്എഫ്ഐയുടെ കപട മുഖം വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു. എക്കാലത്തും ആടിനെ പട്ടി ആകാം എന്നുള്ള എസ്എഫ്ഐ നിലപാട് വിദ്യാർത്ഥികളുടെ ഇടയിൽ വിലപോകില്ലെന്നും ഇപ്പോൾ വിദ്യാർത്ഥികൾ ഒന്നടങ്കം അക്രമ രാഷ്ട്രീയത്തിന് എതിരെയാണ് നിലകൊള്ളുന്നത് എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ജില്ലയിൽ കഴിഞ്ഞ മുഴുവൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലും […]
Read more

വാദ്യോപകരണങ്ങളുടെ മറവിൽ 18.5 കിലോ കഞ്ചാവ് കണ്ടെത്തി

മലപ്പുറം: നിലമ്പൂരിൽ വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്. 18.5 കിലോ കഞ്ചാവുമായി നാല് പേർ എക്സൈസ് പിടിയിലായി. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച ശേഷം ജീപ്പിൽ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. ബാന്റ്‌സെറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. തീവണ്ടി മാർഗം പാലക്കാട് എത്തിക്കുകയും അവിടെനിന്ന് കലാകാരന്മാർ എന്ന പേരിൽ ജീപ്പിന് പിന്നിൽ നിറച്ച് ബാൻഡ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച് നിലമ്പൂരിലേക്ക് കൊണ്ടുവരികയുമായിരുന്നു. കഞ്ചാവ് […]
Read more

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി

പ്രയാഗരാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് പ്രധാനമന്ത്രി. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സം​ഗമത്തിൽ സ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത്. പുണ്യസ്നാനം നടത്തുന്നതിന് മുന്നോടിയായി ഗംഗാനദിയിലൂടെ യോ​ഗി ആദിത്യനാഥിനോടൊപ്പം പ്രധാനമന്ത്രി ബോട്ട് സവാരി നടത്തി.​ ഗം​ഗാനദിയിൽ ആരതി നടത്തി പ്രാർത്ഥനായ്ക്ക് ശേഷമാണ് പുണ്യസം​ഗമസ്ഥാനത്ത് എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രയാ​ഗ് രാജിൽ ഒരുക്കിയിരുന്നത്. ഫെബ്രുവരി 26 ന് മഹാശിവരാത്രി വരെ മഹാ കുംഭമേള തുടരും.
Read more

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. അധ്യാപകരായ പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇവരാണ് യൂട്യൂബ് ചാനല്‍ വഴി ചോദ്യങ്ങള്‍ അവതരിപ്പിച്ചത്. എംഎസ് സൊല്യൂഷന്‍സ് ഉടമ എംഎസ് ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായായിരുന്നു പരാതി. ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എംഎസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ […]
Read more

ഗുണ്ടയെ കൊന്ന് പായയിൽ പൊതിഞ്ഞ് കാട്ടിൽ തള്ളിയ സംഭവം; 7 പേർ അറസ്റ്റിൽ

മൂലമറ്റം: ഗുണ്ടാനേതാവ് ഇരുമാപ്ര സാജൻ സാമുവലിനെ (47) കൊലപ്പെടുത്തി പായയിൽ പൊതിഞ്ഞ് തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ 8 പേർ പ്രതികൾ. 7 പേർ പിടിയിലായി. എട്ടാം പ്രതി അറക്കുളം കാവുംപടി സ്വദേശി വിഷ്ണു ജയൻ ഒളിവിലാണ്. മൂലമറ്റം സ്വദേശികളായ താഴ്‌വാരം കോളനി പെരിയത്തുപറമ്പിൽ അഖിൽ രാജു (24), മണപ്പാടി അതുപ്പള്ളിയിൽ ഷാരോൺ ബേബി (22), മണപ്പാടി വട്ടമലയിൽ രാഹുൽ ജയൻ (26), അറക്കുളം കാവുംപടി കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), പുത്തൻപുരയിൽ അശ്വിൻ കണ്ണൻ […]
Read more
Advertisement
WhiteswanTV Footer