Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

‘ബ്രേക്ക്’ എടുത്ത് സ്വർണവില; 63,440 രൂപയിൽ തുടരുന്നു

സംസ്ഥാനത്ത് ബജറ്റ് ദിനമായ വെള്ളിയാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 7,930 രൂപയിലും പവന് 63,440 രൂപയിലും മാറ്റമില്ലാതെയാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 6,550 രൂപയാണ്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയില്‍ തുടരുകയാണ്. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ 1800 രൂപ കൂടിയ ശേഷമാണ് ഇന്ന് സ്വർണവില മാറ്റമില്ലതെ തുടരുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് സ്വര്‍ണവിലയെ കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോഡിലേക്ക് ഉയര്‍ത്തിയത്. വരും ദിവസങ്ങളിലും സുരക്ഷിത […]
Read more

റിപ്പോ നിരക്ക് കുറച്ച് ആർബിഐ

റിപ്പോ നിരക്ക് കുറച്ച് ആർബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റാണ് കുറച്ചത്. അഞ്ചുവർഷത്തിനിടെ ആദ്യമായിട്ടാണ് നിരക്കിൽ കുറവ് വരുന്നത്. അവസാനമായി റിപ്പോ നിരക്ക് കുറച്ചത് 2020 മെയ് മാസത്തിലായിരുന്നു. കഴിഞ്ഞ 11 യോഗങ്ങളിലും ആർബിഐ പലിശ നിരക്ക് കുറച്ചിരുന്നില്ല. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയ്ക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതൽ റിപ്പോ 6.5 ശതമാനത്തിൽ തന്നെ തുടരുകയായിരുന്നു. 2023 ഫെബ്രുവരിയിലാണ് അവസാനമായി ആർബിഐ പലിശ നിരക്കിൽ മാറ്റം വരുത്തിയത്. പണപ്പെരുപ്പം […]
Read more

വയനാട് പുനരധിവാസം: 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ വയനാടിനെ മറക്കാതെ ധനമന്ത്രി. ബജറ്റ് അവതരണ വേളയിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ഓർമ്മിപ്പിച്ച ധനമന്ത്രി പുനരധിവാസത്തിന് 20221 കോടി രൂപ ആവശ്യമാണെന്ന് അറിയിച്ചു. കേന്ദ്രസഹായം ഒന്നും ലഭിച്ചിട്ടില്ലെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്നും അതിനായി 750 കോടിയുടെ പദ്ധതി ഉണ്ടെന്നും പ്രഖ്യാപിച്ചു. വയനാട്ടിൽ ഉണ്ടായത് 1202 കോടി രൂപയുടെ നഷ്ടമാണെന്നും ധനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും വളർച്ചയുടെ പാതയിലാണ് കേരളം എന്നും പറഞ്ഞു […]
Read more

മുന്നണി മര്യാദകൾ പാലിക്കുന്നില്ല; സിപിഐക്കെതിരെ വിമർശനം

കാസർഗോഡ്: സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ സിപിഐക്കെതിരെ വിമർശനം. മുന്നണി മര്യാദകൾ പാലിക്കുന്നില്ല എന്ന വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. അതോടൊപ്പം തന്നെ സർക്കാരിനെ വിമർശിച്ചും സമ്മേളനത്തിൽ പ്രമേയങ്ങൾ എത്തി. വൻകിട പ്രവർത്തനങ്ങൾക്ക് പിന്നാലെ പോകുന്നതിനു പകരം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുക ആണ് വേണ്ടതെന്നും ക്ഷേമപെൻഷൻ ക്ഷേമനിധി തുടങ്ങിയ ദുർബല ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടൽ ഉണ്ടാകണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. മൈക്ക് ഓപ്പറേറ്റർമാരോട് മോശമായി പെരുമാറുന്നത് കമ്മ്യൂണിസ്റ്റ് രീതി അല്ലെന്നും വിമർശനം. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം […]
Read more

സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിച്ചില്ല; ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടാകും: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും തീക്ഷ്ണമായ ഘട്ടം കേരളം അതിജീവിച്ചു എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിനു മുൻപായി സാമൂഹ്യ മാധ്യമത്തിൽ കെ എൻ ബാലഗോപാൽ ഇക്കാര്യം പങ്കുവെച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായെങ്കിലും വികസന പ്രവർത്തനങ്ങളെ അത് ബാധിച്ചില്ല. നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന പ്രഖ്യാപനങ്ങളും വികസന പ്രവർത്തന പദ്ധതികളും തന്റെ അഞ്ചാം ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു കുറിപ്പിൻ്റെ പൂർണരൂപം ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ […]
Read more

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ഇന്ന്. രാവിലെ 9 മണിക്ക്‌ നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വരുമാന വർദ്ധനവിന് ആയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കും. അതോടൊപ്പം തന്നെ തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും ഉൾപ്പെടാനിടയുണ്ട്. ക്ഷേമ പെൻഷന്റെ തുക വർദ്ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായുള്ള പാക്കേജും, വിഴിഞ്ഞം തുറമുഖ പദ്ധതി മുൻനിർത്തിയുള്ള […]
Read more

വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന നിലപാടിൽ തന്നെ കേന്ദ്രസർക്കാർ. എ.എ. റഹീം എം.പി. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യം വ്യക്തമാക്കിയത്. കാട്ടുപന്നികൾക്കായുള്ള സംരക്ഷണം തുടരുമെന്നും ഷെഡ്യൂൾ ഒന്നിൽ തന്നെ കുരങ്ങുകളെ നിലനിർത്തുമെന്നും വ്യക്തമാക്കി. കേരളത്തിൽ 2011 മുതൽ 2025 വരെയുള്ള കാലയളവിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1523 പേരാണ്. ഇതുകൂടാതെ വന്യജീവികൾ നശിപ്പിക്കുന്ന കൃഷിയും വർദ്ധിച്ചുവരികയാണ്. കേന്ദ്രസർക്കാർ നിലപാട് തിരുത്തണമെന്നും വന്യജീവി ആക്രമണങ്ങൾ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും […]
Read more

കെ എസ് യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

തൃശൂർ: കെ എസ് യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് രാഷ്ട്രീയം വ്യക്തിപരമായി മാറിയ സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് സച്ചിദാനന്ദ് പറഞ്ഞു. കഴിഞ്ഞ ആറ് മാസക്കാലമായി സംഘടനാ പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. തന്റെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായപ്പോൾ തന്നെ സംരക്ഷിക്കാൻ പാർട്ടി ഉണ്ടായില്ല. മാളയിൽ ഡി സോൺ കലോത്സവത്തിനിടയിലുണ്ടായ സംഘർഷത്തിൽപ്പെട്ട പ്രവർത്തകരെ സഹായിക്കാനും പാർട്ടി ഉണ്ടായില്ല. രാഷ്ട്രീയപരമായി സംരക്ഷിക്കാൻ സന്നതയുമായി മുന്നോട്ട് വന്നത് ബി.ജെ.പി നേതൃത്വമാണെന്നും സച്ചിദാനന്ദ് പറഞ്ഞു.
Read more

വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ മത്സരിക്കുന്നത് വിലക്കി ട്രംപ്

വാഷിങ്ടണ്‍: വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ മത്സരിക്കുന്നത് വിലക്കി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വനിതാ കായികരംഗത്ത് നിന്ന് പുരുഷന്മാരെ പുറത്താക്കുകയെന്നതാണ് ഉത്തരവ്. ഹൈസ്‌കൂള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ കായികമത്സരങ്ങളേയാണ് പ്രധാനമായും ഉത്തരവ് ബാധിക്കുക. ഉത്തരവ് പ്രകാരം വനിതാ ടീമുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിഷേധിക്കാം. ഉത്തരവ് നിലവില്‍ വന്നതോടെ വനിതാ കായികരംഗത്തെ യുദ്ധം അവസാനിച്ചുവെന്ന് ട്രംപ് പറഞ്ഞു. വനിതാ കായികതാരങ്ങളുടെ അഭിമാനവും അന്തസ്സും കാത്തുസൂക്ഷിക്കുമെന്നും സ്ത്രീകളെയും […]
Read more

സ്വർണവില ഉയരങ്ങളിൽ; പവന് 200 രൂപ കൂടി

സ്വർണവില ദിനം പ്രതി റെക്കോർഡുകൾ കുറിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ്. ഇന്ന് സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7930 രൂപയും പവന് 63440 രൂപയുമായി ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നു ദിവസംകൊണ്ട് സ്വര്‍ണത്തിന് 1800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 8 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6550 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവിലയ്ക്ക് വിപണിയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപ നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഇപ്പോള്‍ […]
Read more
Advertisement
WhiteswanTV Footer