മിഹിർ അഹമ്മദിന്റെ മരണം ; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണം: കെഎസ്‌യു
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ മിഹിർ അഹമ്മദിന്റെ മരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മിഹിറിന്റെ അമ്മ രചനയുടെ കത്ത് അതീവ ഗൗരവം ഉള്ളതാണ്. 15 കാരനായ മിഹിർ സ്കൂളിൽനിന്ന് വർണ വിവേചനവും ക്രൂരമർദ്ദനവും നേരിട്ടെന്നാണ് കത്തിലൂടെ അമ്മ പറഞ്ഞു വെക്കുന്നത്. ടോയ്‌ലെറ്റിൽ തലയിട്ട് ഫ്ലെഷ് ചെയ്തെന്നും,വെള്ളക്കാരൻ എന്ന് പരിഹസിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉൾക്കൊള്ളാനാവുന്നതല്ല. സാംസ്കാരിക കേരളത്തിന് അപമാനകരമായ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൂടാ. മിഹിറിന്റെ നീതിക്കായുള്ള പോരാട്ടത്തിൽ കുടുംബത്തിന് […]
Read more

