Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ദേശീയ ഗെയിംസ്; നീന്തലിൽ സാജന്‍ പ്രകാശ് ഫൈനലില്‍

ഡെറാഡൂൺ: ദേശീയ ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്ന് കൂടുതൽ മത്സരങ്ങളുമായി കളത്തിലിറങ്ങാൻ തയ്യാറെടുത്ത് കേരളം. ഇന്ന് രാവിലെ നടന്ന 200 മീ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ഒരു മിനിറ്റ് 57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സാജന്‍ പ്രകാശ് ഫൈനലിലെത്തി. ഇന്ന് വൈകിട്ടാണ് ഫൈനല്‍ മത്സരം. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും 54.86 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത് സാജന്‍ ഫൈനലില്‍ കടന്നു. പുരുഷ ഖോ-ഖോയില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികൾ. വനിതകളുടെ ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളം ബംഗാളിനെ നേരിടും. ആദ്യ രണ്ടു […]
Read more

സ്വർണവില കുതിച്ചുയർന്നു; പവന് 60760 രൂപ

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 85 രൂപ കൂടി 7595 രൂപയും പവന് 680 രൂപ വർധിച്ച് 60760 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണ വിലയിലും വർധനവ് ഉണ്ടായി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6275 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 98 രൂപയിൽ തന്നെയാണ് നിരക്ക്. യുഎസ് പ്രസിഡന്റിന്റെ നയങ്ങളും ഡോളറിന്റെ കുതിപ്പും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ശനിയാഴ്ച നടക്കാൻ പോകുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന സൂചനകളുമുണ്ട്. […]
Read more

വാട്സ്ആപ്പ് വഴിയോ ഇലക്ട്രോണിക് മാധ്യമം വഴിയോ പൊലീസ് നോട്ടീസ് അയക്കരുത്: സുപ്രീം കോടതി

വാട്സ്ആപ്പ് അല്ലെങ്കിൽ മറ്റു ഇലക്ട്രോണിക് മീഡിയകളിലൂടെ പൊലീസിന് നോട്ടീസ് അയക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. ഭാരതീയ നാഗരിക്ക് സുരക്ഷാ സൻഹിത 2023 പ്രകാരം, നോട്ടീസ് അനുവദനീയമായ രീതികളിലൂടെ മാത്രമേ നൽകാവൂ എന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷും രാജേഷ് ബിന്ദലും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് പൊലീസിന് നിർദേശങ്ങൾ നൽകാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. നോയിഡയിൽ അസിസ്റ്റൻ്റ് പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ സതേന്ദർ കുമാറിന്റെ കേസിലാണ് സുപ്രീം കോടതി ഈ നിർദ്ദേശം […]
Read more

വന്യജീവി ആക്രമണം: വനം വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

വയനാട്ടിലെ കടുവാഭീതിയെ തുടര്‍ന്ന് വനം വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്. പഞ്ചാരക്കെല്ലിയിൽ നടത്തേണ്ട തുടർ നിരീക്ഷണങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടാകും. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ ആവിഷ്‌കരിക്കേണ്ട പൊതുപ്രവര്‍ത്തനങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗം വനംമന്ത്രിയുടെ ചേമ്പറില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പഞ്ചാരക്കുഴിയിലെ കടുവാക്രമണത്തെ തുടര്‍ന്നാണ് വനം വകുപ്പിന്റെ പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്. പഞ്ചരക്കൊല്ലിയിൽ നിരീക്ഷണം തുടരുമോ എന്നതിനെ കുറിച്ച് തീരുമാനമെടുക്കും. സംസ്ഥാനത്തെ […]
Read more

രാജ്യത്ത് ഏറ്റവും കൂടുതല്‍ സി.പി.എം. അംഗങ്ങൾ കണ്ണൂരിൽ

കണ്ണൂർ: രാജ്യത്ത് ഏറ്റവും കൂടുതല്‍ സി.പി.എം. അംഗങ്ങളും വര്‍ഗ ബഹുജന സംഘടനാംഗങ്ങളുമുള്ള ജില്ലയായി ഇത്തവണയും കണ്ണൂര്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ട്. ആറ് വര്‍ഷം മുന്‍പ് ബംഗാളിലെ നോര്‍ത്ത് പര്‍ഗാനാസ് ജില്ലയെ പിന്നിലാക്കിയാണ് കണ്ണൂര്‍ ഒന്നാമതായി എത്തിയത്. കണ്ണൂരിലെ ബ്രാഞ്ചുകളുടെയും ലോക്കല്‍ കമ്മിറ്റികളുടെയും എണ്ണം മൂന്ന് വര്‍ഷത്തിനിടെ 174 ബ്രാഞ്ചുകളും ആറ് ലോക്കല്‍ കമ്മിറ്റികളും കൂടിയതോടെ 3862 പേര്‍ കൂടി അംഗത്വം നേടി. 1,36,275 പേര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വര്‍ഗ ബഹുജന സംഘടനകളില്‍ ചേര്‍ന്നപ്പോള്‍ 29,51,370 പേര്‍ വിവിധ […]
Read more

ശ്രീഹരികോട്ടയിൽ നിന്നും നൂറാമത്തെ റോക്കറ്റ്: കുതിച്ചുയർന്ന് GSLV-F15

ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഐഎസ്ആർഒ നൂറാമത്തെ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ 6.23-ന് പറന്നുയർന്ന ജിഎസ്എൽവി-എഫ് 15 റോക്കറ്റ് ഗതിനിർണയ ഉപകരണം എൻവിഎസ്-02 സാറ്റലൈറ്റ് ഭ്രമണപഥത്തിൽ എത്തിക്കാൻ ഉദ്ദേശിച്ചാണ് വിക്ഷേപിച്ചത്. ഇന്ത്യയിൽ ഗതിനിർണയവും ദിശനിർണയവും (നാവിഗേഷൻ) ആവശ്യങ്ങൾക്കായി വികസിപ്പിച്ചുവരുന്ന നാവിക് സംവിധാനത്തിന്റെ ഭാഗമായാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻവിഎസ്-01 2023 മെയ് 29-നാണ് വിക്ഷേപിച്ചത്.
Read more

ഭാര്യയുടെ സ്ത്രീധന പീഡന പരാതിയിൽ വർക്കല എസ്ഐയ്ക്ക് സസ്പെൻഷൻ

കൊല്ലം: ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ വർക്കല പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ. കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിൽ വർക്കല എസ്.ഐ എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റേതാണ് നടപടി. ഭർത്താവും വനിത എസ്ഐയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്‍റെ പേരിൽ മർദ്ദനമേറ്റെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആയിരുന്ന ആശ തന്നെ വീട്ടിൽ കയറി മർദ്ദിച്ചെന്നായിരുന്നു എസ്ഐയുടെ ഭാര്യയുടെ പരാതി. കേസിൽ […]
Read more

ഇന്ത്യയിലെ സമ്പന്നമായ പാർട്ടി ബി.ജെ.പി; കൈവശമുള്ളത് 7113.80 കോടി

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണവും ബാങ്ക് ബാലൻസുമുള്ള രാഷ്ട്രീയപാർട്ടി ബി.ജെ.പി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പ്രകാരം 7113.80 കോടി രൂപയാണ് ബി.ജെ.പിയുടെ കൈവശമുള്ള പണം. രണ്ടാം സ്ഥാനത്ത് കോൺഗ്രസ്, 857.15 കോടി രൂപയാണ് ഇവരുടെ കൈവശമുള്ളത്. 2023-2024 കാലഘട്ടങ്ങളിൽ സംഭാവനയായി ബിജെപി കൈപ്പറ്റിയത് 2042.75 കോടി രൂപയാണ്. കോൺഗ്രസ് 396.75 കോടിയും. ഒന്നാം ഭാരത് ജോഡോ യാത്രയ്ക്കായി കോൺഗ്രസിന് ചെലവായത് 71.84 കോടിയാണ്. രണ്ടാമത്തെ ഭാരത് ജോഡോ യാത്രയ്ക്ക് 49.63 കോടിയുമാണ് ചെലവ്. ഇലക്ടറൽ […]
Read more

ചെന്താമര ഭാര്യയെ കൊല്ലാനും പദ്ധതിയിട്ടു; ചോദ്യംചെയ്യലില്‍ കൂസലില്ലാതെ പ്രതി

നെന്മാറ: നെന്‍മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമര ഇയാളുടെ ഭാര്യയെയും വകവരുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി വിവരം. ജാമ്യത്തിലിറങ്ങി ഭാര്യ ഉള്‍പ്പെടെ നാലുപേരെ കൊല്ലുകയെന്നതായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് ഇയാൾ പോലീസിനോട് പറഞ്ഞതായി സൂചന. മാട്ടായയില്‍നിന്നിറങ്ങി രാത്രി തിരികെവന്നത് രണ്ടു പേരെക്കൂടി കൊല്ലുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി. ഭക്ഷണം കഴിക്കാത്തതിന്റെ അവശതകൾ ഉണ്ടായിരുന്നുവെങ്കിലും ചെന്താമരയുടെ മറുപടികൾ ഒട്ടും കൂസലില്ലാതെയായിരുന്നു. സ്റ്റേഷനിൽ എത്തിയ ഉടൻ ചെന്താമര തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഭക്ഷണം എത്തിച്ചു […]
Read more

മൂന്നാറിൽ പുലിയിറങ്ങി; തിരച്ചിലുമായി വനംവകുപ്പ്

ഇടുക്കി: മൂന്നാറിൽ വീണ്ടും പുലിയുടെ സാന്നിധ്യം. തോട്ടം തൊഴിലാളിയാണ് പുലിയെ നേരിൽ കണ്ടത്. മൂന്നാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് സമീപമാണ് പുലിയെ കണ്ടത്. പ്രദേശത്ത് വനംവകുപ്പ് വിശദമായ പരിശോധന നടത്തുകയാണ്. 20 പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് പരിശോധനയ്ക്കുള്ളത്. ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തും. പുലിയെ കണ്ട ഭാഗം ജനവാസമില്ലാത്ത പ്രദേശമാണ്. കൊളുന്ത് നുള്ളാൻ മാത്രമായി തൊഴിലാളികൾ എത്തുന്ന ഇടമാണിവിടം. വരുന്ന ദിവസങ്ങളിലും പരിശോധന തുടരും.
Read more
Advertisement
WhiteswanTV Footer