Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

നെന്മാറയിൽ ഇരട്ടക്കൊലപാതകം: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടെ തന്നെയുള്ള താമസക്കാരായ സുധാകരനെയും അമ്മയെയുമാണ് സമീപവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ ചെന്താമര ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയും ഭാര്യയും അകന്നു കഴിയുകയാണ്. ഇവരുടെ കുടുംബ പ്രശ്നത്തിന് കാരണം സജിത ആണെന്ന സംശയത്തിൻ്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. […]
Read more

സന്ദീപ് വാര്യരെ പാർട്ടിയുടെ വക്താവായി പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. നിലവിലെ കോൺഗ്രസ് പാർട്ടി വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. ഇനി കോൺഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യർ ചാനൽ ചർച്ചകളിൽ പങ്കെടുക്കും. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്.
Read more

നേരിയ ഇടിവ്; സ്വർണം പവന് 120 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 7,555 രൂപയും പവന് 60,320 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 60,440 രൂപയിലായിരുന്നു സ്വർണവില. 18 കാരറ്റ് സ്വർണ്ണവിലയിലും കുറവുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6220 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ 98 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി […]
Read more

കൊളംബിയയ്‌ക്കതിരെ കടുത്ത നടപടിയുമായി ട്രംപ്

വാഷിങ്ടൻ: കൊളംബിയയ്‌ക്കതിരെ കടുത്ത നടപടികളുമായി ട്രംപ്. കൊളംബിയൻ ഇറക്കുമതിക്കു 65 ശതമാനം അധിക നികുതി ചുമത്തി. യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ വിസമ്മതിച്ചതിനു പിന്നാലെയാണ് നടപടി. തൊട്ടുപിന്നാലെ മറുപടിയുമായി അമരിക്കൻ ഇറക്കുമതിക്ക് കൊളംബിയൻ പ്രസിഡന്റ് 25 ശതമാനം നികുതി ചുമത്തി. കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനങ്ങൾ തിരിച്ചയച്ചത് അംഗീകരിക്കാനൻ കഴിയില്ലെന്നാണ് യു എസിന്റെ നിലപാട്. ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കൊളമ്പിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നികുതി 50 ശതമാനമാക്കാന്‍ മടിക്കില്ലെന്നും പറഞ്ഞു. കുടിയേറ്റക്കാരെ സൈനിക […]
Read more

ഇന്ന് മുതൽ മദ്യവില കൂടും; ജവാന് പത്തു രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിലവർധന നിലവിൽ വന്നു. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിച്ചത്. പത്തു രൂപ മുതൽ 50 രൂപ വരെയാണ് കൂടിയത്. ജനപ്രിയ ബ്രാൻഡായ ജവാന് പത്തു രൂപ വർധിച്ചു. മദ്യ വിതരണക്കാർ മദ്യവിതരണ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ബിവറേജസ് കോർപ്പറേഷൻ ഈ മാറ്റം വരുത്തിയത്. സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണ് മദ്യ കമ്പനികളുടെ ആവശ്യപ്രകാരം വില വർധിപ്പിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതിനാൽ മദ്യത്തിൻറെ വില കൂട്ടണമെന്ന് കമ്പനികൾ […]
Read more

റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ. സമരത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ഭക്ഷ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാരിന്‍റെ ഭീഷണി മറികടന്നാണ് ഇന്ന് വ്യാപാരികൾ സമരവുമായി മുന്നോട്ട് പോകുന്നത്. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ സമരം. സർക്കാർ രണ്ട് തവണ വ്യാപാരികളുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടു. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ ശമ്പളം വർധിപ്പിക്കാനാവില്ലെന്നാണ് […]
Read more

ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും. പാലക്കാട് മാത്രമല്ല, മറ്റ് വിവിധ സ്ഥലങ്ങളിലും പ്രശ്‌നങ്ങൾ ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിപക്ഷം മുരളീധര വിഭാഗക്കാരാണ്. സംസ്ഥാന അധ്യക്ഷനുമായി ബന്ധപ്പെട്ട വിഷയം ഉടനടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ബി.ജെ.പി. ദേശീയ നേതൃത്വം ജില്ലാ അധ്യക്ഷന്മാരെ തിരഞ്ഞെടുത്തത്. കൂടുതലുള്ള വോട്ടുകൾ നേടുന്ന പലർക്കും സ്ഥാനം ലഭിക്കാത്തതിന്റെ വിശദീകരണം ഇതാണെന്ന് പറയുന്നു. ‘മിഷൻ കേരള’ എന്ന പരിപാടിയുടെ ഭാഗമായാണ് കരമന ജയൻ, പ്രകാശ് ബാബു, […]
Read more

സെയ്ഫ് അലി ഖാന് അതിവേഗം 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; ആശങ്കയറിയിച്ച് ഡോക്ടർമാരുടെ സംഘടന

മുബൈ: മോഷണശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വേഗത്തിൽ ഇൻഷുറൻസ് തുക അനുവദിച്ചതിൽ ആശങ്ക അറിയിച്ച് ​ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ് (എഎംസി). എങ്ങനെയാണ് ഇത്ര വേഗം സെയ്‌ഫിനു 25 ലക്ഷം രൂപ അനുവദിച്ചതെന്നാണ് സംഘടനയുടെ ചോദ്യം. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സ തേടിയ സെയ്‌ഫിനു ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കാഷ് ലെസ്സായി 25 ലക്ഷം രൂപ അനുവദിച്ചു. സെലിബ്രിറ്റികൾക്ക് സാധാരണ ആളുകളേക്കാൾ മുൻഗണനയുണ്ടെന്ന് തെളിയിക്കുന്നതാണ് […]
Read more

കാത്തിരിപ്പിന് വിരാമം; എമ്പുരാന്റെ ടീസര്‍ പുറത്ത്

കാത്തിരിപ്പിന് വിരാമമിട്ട് എമ്പുരാന്റെ ടീസര്‍ പുറത്ത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത് മമ്മൂട്ടിയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഇറങ്ങുന്ന ഈ ചിത്രം മാർച്ച് 27 ന് ആണ് തീയറ്ററുകളിൽ എത്തുന്നത്. മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം ,തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ടീസർ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീര്‍വാദ് സിനിമാസും , ലെയ്ക്ക പ്രൊഡക്ഷൻസും അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലുകളിലുടെയും മോഹന്‍ലാലും , പ്രിത്വിരാജും ഉൾപ്പടെയുള്ളവർ അവരവരുടെ […]
Read more

മാരാരിക്കുളത്ത് ബാർ ജീവനക്കാരന് കുത്തേറ്റു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: മാരാരിക്കുളത്ത് ബാർ ജീവനക്കാരന് കുത്തേറ്റു. കഞ്ഞിക്കുഴി എസ്എസ് ബാറിലെ ജീവനക്കാരൻ സന്തോഷിനാണ് കുത്തേറ്റത്. വടക്ക് പഞ്ചായത്ത് പുതുവൽച്ചിറ വീട്ടിൽ അരുൺ മുരളി എന്ന പ്രമോദ് (27) ആണ് സന്തോഷിനെ കുത്തിയത്. മദ്യപിച്ച് ബാറിൽ ബഹളമുണ്ടാക്കിയതിനാണ് പ്രമോദ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ സന്തോഷിനെ വിദ​ഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റി. സംഭവത്തിൽ പ്രോമോദിനെ പോലീസ് പിടികൂടി.
Read more
Advertisement
WhiteswanTV Footer