Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

നരഭോജി കടുവയുടെ സാന്നിധ്യം; വയനാട്ടിൽ നാലിടങ്ങളിൽ കർഫ്യൂ

വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെയ്ക്കാനുള്ള ദൗത്യം മുന്നോട്ടുപോകുന്നതോടെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, മേലേ ചിറക്കര, മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കർഫ്യൂ. നാളെ രാവിലെ ആറ് മുതൽ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കർഫ്യൂ. ഈ സ്ഥലങ്ങളിൽ സഞ്ചാരത്തിന് വിലക്കുണ്ട്. ആളുകൾ പുറത്തിറങ്ങരുതെന്നും കടകൾ തുടക്കരുതെന്നും നിർദേശമുണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. കൂടാതെ പഞ്ചാരക്കൊല്ലിയിൽ വിവിധയിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി.
Read more

തിക്കോടി ബീച്ചിൽ അപകടം; കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 24 അം​ഗ സംഘത്തിൽപ്പെട്ട അഞ്ചുപേർ തിരയിൽപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. അഞ്ചാമത്തെ ആൾ ചികത്സയിലാണ്.രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും കഴിഞ്ഞില്ല. നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Read more

പാലക്കാട് നഗരസഭ കോൺഗ്രസ് ഭരിക്കും…?

കേരളത്തിൽ ബിജെപി അധികാരത്തിലുള്ള നഗരസഭകളിൽ പ്രധാനപ്പെട്ടതാണ് പാലക്കാട്. കോൺഗ്രസ് ദീർഘകാലം ഭരണത്തിലിരുന്ന നഗരസഭ അട്ടിമറി വിജയത്തിലൂടെ ആയിരുന്നു ബിജെപി നേടിയെടുക്കുന്നത്. പിന്നീട് ബിജെപി തുടർച്ചയായി ഭരണം നിലനിർത്തുകയായിരുന്നു. ഇപ്പോഴിതാ ബിജെപിയുടെ ആഭ്യന്തര കലഹം നഗരസഭാ ഭരണം കോൺഗ്രസിന്റെ കൈകളിലേക്ക് നൽകുന്ന സ്ഥിതിയാണ്. പുതിയ ജില്ലാ പ്രസിഡന്റിനെ ചൊല്ലിയാണ് ഇപ്പോൾ ബിജെപിയില്‍ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബി ജെ പി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെയാണ് മുതിർന്ന നേതാക്കള്‍ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. […]
Read more

കഞ്ചാവ് കൃഷിയെ സംബന്ധിച്ചുള്ള പഠനത്തിന് അംഗീകാരം നൽകി ഹിമാചൽ പ്രദേശ് മന്ത്രിസഭ

ഷിംല: കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട പഠനത്തിന് ഹിമാചൽ പ്രദേശ് ക്യാബിനറ്റിന്റെ അംഗീകാരം. വ്യവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങൾക്കായി നിയന്ത്രിതമായി കഞ്ചാവ് കൃഷി അനുവദനീയമാകുന്ന കമ്മിറ്റിയുടെ റിപ്പോർട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. കൃഷിക്ക് അനുയോജ്യമായ കഞ്ചാവ് ഇനങ്ങൾ കണ്ടെത്താൻ നേരത്തെ തന്നെ സർവ്വകലാശാലകളെ നിയോഗിച്ചിരുന്നു. എക്‌സൈസ് ആന്റ് ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും നിയമ നിര്‍വഹണ ഏജന്‍സികളുടെയും നിരീക്ഷണത്തില്‍ ലഹരി ഗുണങ്ങള്‍ കുറഞ്ഞ വിത്തുകള്‍ മാത്രമേ കൃഷി ചെയ്യുന്നുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം 1985ലെ എന്‍.ഡി.പി.എസ് നിയമത്തിലെ […]
Read more

യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക വാഴിക്കല്‍ ചടങ്ങ് മാര്‍ച്ച് 25ന് ബെയ്‌റൂട്ടിൽ

കൊച്ചി: യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ സ്ഥാനാരോഹിതനാക്കുന്ന ചടങ്ങ് മാർച്ച് 25-ന് ലെബനനിലെ ബെയ്‌റൂട്ടിൽ പാത്രിയര്‍ക്കാ അരമനയില്‍ നടക്കും. 1960 നവംബർ 10ന് മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയമകനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് ജനിച്ചു. 1984 മാർച്ച് 25-ന് വൈദികനായി അഭിഷിക്തനായി. 1994 ജനുവരി 16-ന് മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. ദൈവശാസ്ത്രത്തിൽ ഗവേഷണ ബിരുദം ഡബ്ലിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നേടിയിട്ടുണ്ട്. സഭയുടെ സുന്നഹദോസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 2019ൽ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായി ചുമതലയേറ്റു. […]
Read more

ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഏക സിവില്‍ കോഡ്

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നാളെ പ്രാബല്യത്തിൽ വരും. ഏക സിവിൽ കോഡ് സമൂഹത്തിൽ തുല്യത നിലനിറുത്തുമെന്നും എല്ലാ പൗരന്മാർക്കും സമാന അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തവകാശം എന്നിവയിൽ മതമോ ലിംഗഭേദമോ പരിഗണിക്കാതെ പൗരന്മാർക്ക് തുല്യവകാശം നൽകുമെന്ന് സർക്കാർ അവകാശപ്പെടുന്നു. അതേസമയം, ആദിവാസി വിഭാഗത്തെ നിയമപരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നാല് ഭാഗങ്ങളിലായി ഏഴു അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ നിയമത്തിൽ 392 വകുപ്പുകളുണ്ട്. കൂടാതെ, വിവാഹിതരാകാതെ ഒരുമിച്ച് […]
Read more

ലൈംഗീക പീഡന പരാതി; ഡിവൈഎഫ്ഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

തൃക്കരിപ്പൂർ: ലൈംഗീക പീഡന പരാതിയെ തുടർന്ന് സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെയാണ് ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയത്. സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Read more

നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഭക്ഷ്യ വിഷബാധ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഭക്ഷ്യ വിഷബാധ. കുട്ടികളുടെ സ്പെഷ്യൽ വാർഡിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ചികിത്സയിലുള്ള 7 കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. സംഭവത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്.
Read more

പഴം പൊരി സൂപ്പറാണ്; പക്ഷെ ഇനിമുതൽ ജിഎസ്ടി 18 %

മലയാളികൾക്ക് ഏറ്റവും ഇഷ്‌ടമുള്ള, മധുരപലഹാരങ്ങളിൽ പ്രഥമ സ്ഥാനമായ പഴംപൊരിക്ക് ഇനി മുതല്‍ 18 ശതമാനം ജിഎസ്ടി. കൂടാതെ ഉണ്ണിയപ്പത്തിന് 5 ശതമാനവും ജിഎസ്ടി നല്‍കണം. മധുരപലഹാരങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും കുറഞ്ഞ നികുതി ഇനത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും അവയിലെ ചേരുവകളുടെ അടിസ്ഥാനത്തിലാണ് നികുതിയില്‍ വ്യത്യാസം വരുന്നത്. പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനയാണ് നൽകുന്നതെന്നാണ് കേരള ബേക്കേഴ്സ് അസോസിയേഷന്‍ പറയുന്നത്. ഹാര്‍മണൈസ്ഡ് സിസ്റ്റം ഒഫ് നോമന്‍ക്ലേച്ചര്‍ (HSN) എന്ന കോഡ് ഉപയോഗിച്ചാണ് നികുതി നിശ്ചയിക്കുന്നത്. ഓരോ ഇനത്തിനും […]
Read more

അനക്കമില്ല! സ്വർണവില പവന് 60,440 രൂപയിൽ തന്നെ

റെക്കോഡുകള്‍ക്കൊടുവില്‍ സ്വര്‍ണവിലയില്‍ അനക്കമില്ല. ഗ്രാമിന് 7,555 രൂപയും പവന് 60,440 രൂപയുമെന്ന നിലയിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,230 രൂപയില്‍ തന്നെയാണ്. വെള്ളിവില 99 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയും ചേര്‍ന്നാല്‍ ഏകദേശം 65,419 രൂപ വേണം. ഓരോ ജ്വല്ലറിയിലും നിരക്കില്‍ അല്‍പം വ്യത്യാസം വന്നേക്കാം. എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സ്വർണത്തിന് താരതമ്യേന […]
Read more
Advertisement
WhiteswanTV Footer