Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

നയൻ‌താരയ്ക്കും നെറ്റ്ഫ്ലിക്സിനും തിരിച്ചടി

ചെന്നൈ: നയൻതാരയുടെ വിവാഹഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്സിന്റെ ഹർജി തള്ളി. കേസ് നില നിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്ന് നടന്‍ ധനുഷിന്റെ നിര്‍മാണ സ്ഥാപനമായ വണ്ടര്‍ബാര്‍ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിലെ നായികയായിരുന്ന നയന്‍താര, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍ ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങള്‍ അനുമതി കൂടാതെ ഉപയോഗിച്ചുവെന്നും ഇത് പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നുമായിരുന്നു […]
Read more

സംസ്ഥാനത്ത് ചൂട് കൂടും; രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാൾ 2 ഡ‍ി​ഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില കണ്ണൂരിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂ‌രിൽ 37.2 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തി. തൊട്ടുപിന്നാലെ 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത് കോട്ടയമാണ്. ഉയർന്ന ചൂട് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം […]
Read more

വീണ്ടും ആശ്വാസം; സ്വർണം പവന് 240 രൂപ കുറഞ്ഞു

സ്വർണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7510 രൂപയും പവന് 60080 രൂപയുമായി.18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയില്‍ ഇന്ന് വ്യത്യാസമില്ല. ഗ്രാമിന് 98 രൂപതന്നെയാണ് വിപണിവില. മൂന്നാഴ്ച കൊണ്ട് 3200 രൂപ വര്‍ധിച്ചശേഷമാണ് സ്വര്‍ണവിലയില്‍ രണ്ടു ദിവസമായി നേരിയ കുറവ് അനുഭവപ്പെടുന്നത്. വരാനിരിക്കുന്ന ഫെഡ് റിസര്‍വ് യോഗവും കേന്ദ്ര […]
Read more

സൗന്ദര്യവർധക വസ്തുക്കളിൽ അളവിൽ കവിഞ്ഞ് മെർക്കുറി; 33 സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു

തിരുവനന്തപുരം: വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വ്യാപനം തടയാനായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ ‘ഓപ്പറേഷന്‍ സൗന്ദര്യ’ പരിശോധനയില്‍ 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. കൂടാതെ ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പരിശോധനയുടെ മൂന്നാം ഘട്ടം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യം രണ്ടുഘട്ട പരിശോധനകളില്‍, സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ദുരുപയോഗം ചെയ്യപ്പെട്ട രാസവസ്തുക്കളുടെ അളവുകൂടുതലാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ലിപ്സ്റ്റിക്, ഫേസ് ക്രീം തുടങ്ങിയ സാമ്പിളുകളില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ മെര്‍ക്കുറി കണ്ടെത്തിയിട്ടുണ്ട്. […]
Read more

തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി; റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി പോസ്റ്റർ

തൃശൂർ: ജില്ലയിലെ ഡിസിസി പരിസരത്തും നഗരത്തിന്റെ വിവിധ ഇടങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പരാമർശിച്ച് വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ പരാജയം വിശകലനം ചെയ്ത കെപിസിസി അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം പോസ്റ്ററുകളിലൂടെ ഉയർന്നു. തോൽവിക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ‘കോൺഗ്രസ് കൂട്ടായ്മ’ എന്ന പേരിൽ പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നു. തൃശൂരിൽ കെ. മുരളീധരൻ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഡിസിസി ഓഫിസിനു മുന്നിൽ സമാനമായ പോസ്റ്ററുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന്, കെ. മുരളീധരന്‌ […]
Read more

ഡൽഹിയിൽ നാലുനിലക്കെട്ടിടം തകർന്നുവീണു

ന്യൂഡൽഹി: ഡൽഹിയിലെ ബുരാരിയിൽ നാലുനില കെട്ടിടം തകർന്നുവീണു. നിരവധിപ്പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ബുരാരിയിലെ ഓസ്‌കാർ പബ്ലിക്ക് സ്കൂളിനുസമീപം തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ഫ്ലാറ്റാണ് തകർന്നതെന്നും താമസക്കാർ അകപ്പെട്ടെന്നുമാണ് വിവരം.
Read more

നെന്മാറ ഇരട്ടക്കൊല: ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്; 4 സംഘങ്ങളായി പരിശോധന

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ കണ്ടെത്താനായില്ല. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുന്നത്. കൂടാതെ നാട്ടുകാരുടെ സഹായവും തേടും. കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചിൽ വ്യാപിപ്പിക്കും. വിശന്നാൽ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പൊലിസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ചെന്താമരയുടെ […]
Read more

കെഎസ് യു – എസ്എഫ്ഐ സംഘർഷം; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവെച്ചു

തൃശ്ശൂർ: മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ് യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇതേ തുർന്ന് കലോത്സവം തടസ്സപ്പെട്ടു. കെഎസ് യു ആണ് അതിക്രമമുണ്ടാക്കിയെന്നാണ് എസ് എഫ് ഐ ആരോപണം എന്നാൽ എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ് യുവും ആരോപിച്ചു. സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പിന്നീട് പോലീസ് എത്തി ലാത്തിവീശിയതോടെയാണ് സംഘർഷം ശാന്തമായത്. ഇതേ തുടർന്ന് കലോത്സവം നിർത്തിവച്ചു.
Read more

ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി കൊളംബിയ; അഭയാർഥികളെ തിരിച്ചെടുക്കും

വാഷിങ്ടൺ: യു എസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന നിലപാട് കൊളംബിയ പിൻവലിച്ചു. കൊളംബിയക്കെതിരേ ഉപരോധവും അവിടുത്തെ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധികനികുതിയും ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെത്തുടർന്നാണ് കൊളംബിയ അഭയാർഥികളെ തിരിച്ചെടുക്കുമെന്ന തീരുമാനത്തിൽ എത്തിയത്. ഒരാഴ്ചയ്ക്കുശേഷം നികുതി 50 ശതമാനമാക്കുമെന്ന മുന്നറിയിപ്പും നൽകി. പിന്നാലെ, അതേ താരിഫ് യു.എസ്. ഉത്പന്നങ്ങൾക്ക് ചുമത്തുമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. എന്നാൽ, പിന്നീട് നിലപാടിൽനിന്ന് പിന്മാറി ട്രംപിന്റെ എല്ലാനിർദേശങ്ങളും അനുസരിക്കാമെന്ന് അറിയിക്കുകയായിരുന്നു.
Read more

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുൻകൂർ ജാമ്യ അപേക്ഷയിൽ ഉത്തരവുണ്ടാകും വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്ന കോടതിയുടെ നിർദേശം നടൻ അംഗീകരിച്ചു. മുൻകൂർ ജാമ്യ അപേക്ഷ അടുത്ത മാസം 28നാണ് പരിഗണിക്കുന്നത്. നാല് വയസുകാരിയെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് […]
Read more
Advertisement
WhiteswanTV Footer