മാനന്തവാടി നഗരസഭയിൽ ഹർത്താൽ തുടങ്ങി; പഞ്ചാരകൊല്ലിയിൽ നിരോധനാജ്ഞ തുടരുന്നു
വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധമുയർത്തി ഇന്ന് ഹര്‍ത്താല്‍. യുഡിഎഫും എസ്ഡിപിഐയുമാണ് പ്രദേശത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകൾ ഹർത്താലിൽ നിന്ന് ഒഴിവാക്കും. അതേസമയം മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാരകൊല്ലിയിൽ കടുവയെ പിടിക്കൂടുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുന്നു.അടുത്ത തിങ്കളാഴ്ച വരെയാണ് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ […]
Read more

