കൊട്ടും കുരവയും താലിമാലയുമില്ല; ഭരണഘടന കൈമാറി പ്രതിജ്ഞ ചെയ്ത് വിവാഹിതരായി ശീതളും ജിതിനും
പാലക്കാട്: നെന്മാറവളരെ വ്യത്യസ്തമായ വിവാഹത്തിനാണ് നെന്മാറ സബ് രജിസ്ട്രാര്‍ ഓഫിസ് കഴിഞ്ഞ ദിവസം സാക്ഷിയായത്. കൊട്ടും കുരവയും ആള്‍ക്കൂട്ടത്തിന്റെ ബഹളവുമില്ലാതെ ലാളിത്യം നിറഞ്ഞ ഒരു വിവാഹം. ചെറുക്കന്‍ പെണ്ണിന് താലമാല അണിയിച്ചില്ല. വിവാഹ പുടവയോ മോതിരമോ കൈമാറിയില്ല. ഭരണഘടനയെ സാക്ഷി നിര്‍ത്തി പ്രതിജ്ഞ ചെയ്ത് ശീതളും ജിതിനും ഒരുമിച്ച് ജീവിത യാത്ര തുടങ്ങി. ഇരുവരും ഒരേസ്വരത്തില്‍ ചൊല്ലി, ‘നമ്മള്‍ ഇന്ത്യയിലെ രണ്ടു പൗരര്‍ എന്ന നിലയില്‍, വ്യക്തിപരമായ പരമാധികാരബോധ്യത്തോടെയും പരസ്പര സമ്മതത്തോടെയും ദാമ്പത്യബന്ധം തുടങ്ങുന്നു. ജനുവരി ഒന്നിന് […]
Read more

