ഗവര്‍ണറുടെ നയപ്രഖ്യാപനം: വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ, പാടിയത് തമിഴ് തായ് വാഴ്ത്ത്
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചു. വന്ദേമാതരം ഒഴിവാക്കി പകരം സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് സഭ തുടങ്ങിയത്. ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യവും, സഭാനടപടികൾക്ക് ഒടുവിൽ ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് പതിവ് കീഴ്‌വഴക്കം ഇത്തവണയും തുടർന്നത്. കഴിഞ്ഞ മെയ് 10ന് മുഖ്യമന്ത്രിയായുള്ള വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗാനങ്ങളുടെ ക്രമം മാറ്റിയതിനെച്ചൊല്ലി തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. കാലങ്ങളായുള്ള കീഴ്‌വഴക്കമനുസരിച്ച് ഔദ്യോഗിക സർക്കാർ ചടങ്ങുകൾ ആരംഭിക്കുന്നത് തമിഴ് […]
Read more

