സൗദിയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം; നേപ്പാൾ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജിസാൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം. വ്യാഴാഴ്ച നടന്ന ആക്രമണത്തെ തുടർന്ന് ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടായി. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആക്രമണത്തിൽ നേപ്പാൾ സ്വദേശിയായ ഒരു തൊഴിലാളി മരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും വൈദ്യസഹായവും നൽകിവരികയാണ്. ആക്രമണത്തെ തുടർന്ന് ശുദ്ധീകരണശാലയിലെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകരും സാങ്കേതിക വിദഗ്ധരും ഉടൻ സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. റിഫൈനറിയിലുണ്ടായ നാശനഷ്ടങ്ങൾ […]
Read more