Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ott

കാത്തിരിപ്പിന് വിരാമം ‘ലോക’ ഒടിടിയിലേക്ക്

മലയാളത്തിലെ ആദ്യ 300 കോടി ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ ഒടിടിയില്‍ കാണാനുള്ള കാത്തിരിപ്പിന് വിരാമം. ചിത്രം ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ നിര്‍മാതാക്കളായ വേഫെറര്‍ ഫിലിംസ് ചിത്രത്തിന്റെ ഒടിടി പാര്‍ട്ണറായി ഔദ്യോഗികമായി ജിയോ ഹോട്സ്റ്റാറിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഏഴ് ഭാഷകളിലാകും ചിത്രം സ്ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും […]
Read more

പ്രഭാസിനും ചിരഞ്ജീവിക്കും മുന്‍പേ ഒടിടിയില്‍ വന്‍ ഡീല്‍ സ്വന്തമാക്കി ബാലയ്യയുടെ ‘അഖണ്ഡ 2’

മെച്ചപ്പെട്ട ഒടിടി ഡീലുകള്‍ കരസ്ഥമാക്കാന്‍ തെലുങ്ക് സിനിമാ നിര്‍മ്മാതാക്കള്‍ ബുദ്ധിമുട്ടുന്നതായി ഏതാനും വാരങ്ങളായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്‍റെ 40- 50 ശതമാനം കുറഞ്ഞ തുകയാണ് തെലുങ്കിലെ ശ്രദ്ധേയ പ്രോജക്റ്റുകള്‍ക്ക് പോലും സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമുകള്‍ വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രഭാസ്, ചിരഞ്ജീവി, ബാലയ്യ ചിത്രങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ചത് പ്രകാരമുള്ള ഒടിടി ഡീലുകള്‍ നേടാന്‍ സാധിക്കുന്നില്ലെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ ഒരു ചിത്രം ഒടിടിയില്‍ അടക്കം മികച്ച റൈറ്റ്സ് തുക സ്വന്തമാക്കിയിരിക്കുകയാണ്. ബോയപതി […]
Read more

തേജ സജ്ജയുടെ മിറൈ 10ന് സ്‍ട്രീമിംഗ് ഒടിടിയില്‍

തേജ സജ്ജ നായകനായി വന്ന ചിത്രമാണ് മിറൈ. മിറൈ റിലീസിന് മാത്രം 12 കോടിയുടെ കളക്ഷനാണ് ഇന്ത്യയില്‍ നെറ്റായി നേടിയത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിന് എത്തിച്ച ചിത്രം ആഗോളതലത്തില്‍ 142 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത് എന്നും സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴിതാ ജിയോഹോട്‍സ്റ്റാറിലൂടെ മിറൈ ഒടിടിയില്‍ ഒക്ടോബര്‍ 10ന് സ്‍ട്രീമിംഗ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ […]
Read more

ഏത് മൂഡ്, ഒടിടി മൂഡ്, സാഹസം ഒക്ടോബർ 1 മുതൽ സണ്‍ നെക്സ്റ്റിൽ

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്‍ത ചിത്രമാണ് സാഹസം. ബിബിൻ അശോക് ഈണം നൽകിയ ” ഓണം മൂഡ്’ എന്ന ഗാനം സാഹസത്തിലേതായി വൻ ഹിറ്റായി മാറിയിരുന്നു. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്‍ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നരേൻ, ബാബു […]
Read more

‘കാളരാത്രി’ സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്ത കാളരാത്രി എന്ന ചിത്രം ഒടിടിയിലേക്ക്. മനോരമ മാക്‌സിലൂടെ സെപ്റ്റംബര്‍ 28 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാളരാത്രി.ഗ്രേമോങ്ക് പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ചിത്രം ആര്‍ജെ മഡോണക്ക്് ശേഷം ആനന്ദ് കൃഷ്ണരാജാണ് സംവിധാനം ചെയ്തത്. തമിഴ് ബ്ലോക്ക്ബസ്റ്റര്‍ ‘കൈതി’യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിര്‍മ്മാണ സംരംഭമാണിത്. കഴിവുള്ള അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു പുതുമുഖ […]
Read more

ഫാസിൽ റസാഖിന്റെ ‘തടവ്’ ഒടിടിയിൽ; ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്

കേരള രാജ്യാന്തര ചലച്ചിത്രമേള, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവയിൽ മികച്ച നടിക്കും മികച്ച സംവിധായകനുമുള്ള പുരസ്കാരം സ്വന്തമാക്കിയ ഫാസിൽ റസാഖിന്റെ ആദ്യ ചിത്രം ‘തടവ്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ബീന ചന്ദ്രൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു എല്ലായിടത്ത് നിന്നും ലഭിച്ചിരുന്നത്. 2023 ൽ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം മുംബൈയിലെ ജിയോ മാമി […]
Read more

ഇളയരാജയുടെ പരാതി, ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്തു

അജിത് കുമാര്‍ നായകനായി വന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ഇപ്പോൾ ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്‍തു, ഇളയരാജയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചുവെന്ന ഇളയരാജയുടെ പരാതിയില്‍ സിനിമയുടെ പ്രദര്‍ശനം മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു. ഇളയരാജയുടെ സംഗീതത്തിലുള്ള മൂന്ന് ഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഉപയോഗിച്ചിരുന്നത്. ഒത്ത രൂപായ് താരേൻ, എൻ ജോഡി മഞ്ഞക്കുരുവി, ഇളമൈ ഇതോ ഇതോ എന്നീ ഗാനങ്ങളായിരുന്നു ഗുഡ് ബാഡ് അഗ്ലിയില്‍ ഉപയോഗിച്ചിരുന്നത്. ഇതിനെതിരെയായിരുന്നു ഇളയരാജ പരാതിയുമായി രംഗത്ത് […]
Read more

ഒ.ടി.ടി അടക്കി ഭരിച്ച് വിചിത്രമായ ഗ്യാങ്

യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി കൃഷാന്ത് സംവിധാനം ചെയ്ത ഒരുക്കിയ ഡാർക്ക് കോമഡിയാണ് 4.5 ഗ്യാങ് എന്ന വെബ് സീരിസ്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച മലയാളം ഒറിജിനൽ സീരിസ് എല്ലാത്തരം പ്രേക്ഷകരെയും ഒരേപോലെ. തിരുവനന്തപുരത്തിന്റെ ചാഞ്ചാട്ടം നിറയുന്ന ലോകത്തു നിന്നാണ് കഥ തുടങ്ങുന്നത്. ഒരു ചേരിയിൽ ജീവിക്കുന്ന നാല് യുവാക്കളും ഒരു കുള്ളനും . ജീവിതത്തിൽ ഒന്നുമല്ലാത്തവർ എന്ന തിരിച്ചറിയലിൽ മാത്രം ഒതുങ്ങിക്കൂടി ജീവിച്ചു മടുത്തവർ, മറ്റുള്ളവരിൽ നിന്നുള്ള ബഹുമാനം ലഭിക്കാൻ അവർ ഒരുക്കിയ പദ്ധതിയായിരുന്നു നാട്ടിലെ […]
Read more

രവീന്ദ്ര നീ എവിടെ ഒടിടി യിലേക്ക്

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. അനൂപ് മേനോന്‍, ഷീലു എബ്രഹാം, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്ത രവീന്ദ്രാ നീ എവിടെ എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. ജൂലൈ 18 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒന്നര മാസത്തിന് ഇപ്പുറമാണ് ഒടിടി റിലീസ്. സൈന പ്ലേയിലൂടെയാണ് എത്തിയിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായി എത്തിയ ചിത്രമാണ് രവീന്ദ്രാ നീ എവിടെ?. അനൂപ് […]
Read more

അൻസൺ പോൾ നായകനായ ക്യാംപസ് ത്രില്ലർ “താൾ” ഒടിടി യിൽ

നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത ചിത്രം താൾ ഓ റ്റി റ്റി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ലോകവ്യാപകമായി സ്ട്രീമിങ് ആരംഭിച്ചു. താളിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ. ജി കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഒരു കോളേജിൽ രണ്ട് കാലഘട്ടങ്ങളിൽ പഠിച്ച വിശ്വാ, മിത്രൻ എന്നിവരുടെ കഥ പറയുന്ന ചിത്രം താളിൽ ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി […]
Read more

Recent News

Advertisement
WhiteswanTV Footer