Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: P K Kunjalikkutty

യുഡിഎഫ് നൂറിലേറെ സീറ്റുകൾ നേടും ഭരണവിരുദ്ധ വികാരം ശക്തം; വി.ഡി. സതീശനും കുഞ്ഞാലിക്കുട്ടിയും

തിരുവനന്തപുരം: കേരളത്തിൽ എല്ലായിടത്തും അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലേറെ സീറ്റുകൾ നേടി അധികാരം പിടിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനെതിരായ ജനവികാരം ശക്തമായതിനാൽ നിലവിലെ മന്ത്രിസഭയിലെ ഒരു ഡസൻ മന്ത്രിമാരെങ്കിലും പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എട്ട് സീറ്റുവരെയും കൊല്ലത്ത് ഏഴോ എട്ടോ സീറ്റുകളും യുഡിഎഫ് വിജയിക്കും. കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള മണ്ഡലങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ തന്നെ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കുമെന്നും, ആലപ്പുഴയിലെ കണക്കുകൾ ഇപ്പോൾ കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും […]
Read more

ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ല : 27 സീറ്റുകളിൽ മത്സരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമെന്ന തരത്തിൽ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന പ്രചാരണങ്ങൾക്കിടെയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും 27 സീറ്റുകളിലായിരിക്കും ലീഗ് മത്സരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ​തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ആവേശം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്താൻ കഴിയുമെന്ന് കുഞ്ഞാലിക്കുട്ടി […]
Read more

വെളിയംകോട് പഞ്ചായത്തിൽ സ്ഥാനാർഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വെളിയംകോട് പഞ്ചായത്തിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലികുട്ടി എത്തി. പത്ത് വർഷത്തെ എൽഡിഎഫിന്റെ ദുർഭരണം ജനങ്ങൾ മടുത്തു തുടങ്ങി എന്ന് അദ്ദേഹം ആരോപിച്ചു. ജനപ്രിയതയായിരുന്നു 2010 ലെ ഉമ്മൻ‌ചാണ്ടിയുടെ സർക്കാരിന്റെ മുഖമുദ്രയെന്നും, അത്തരം ഒന്ന് ഈ ഗവൺമെന്റിൽ കാണാൻ കഴിയുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. വെളിയംകോട് പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ ഇന്ന് ചെന്നൈയിൽ നടക്കും

ചെന്നൈ: മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ നടക്കും. ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം ചേരുക. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500ലധികം പ്രതിനിധികൾ ദേശിയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും. അഖിലേന്ത്യാ ഭാരവാഹികളായി പ്രസിഡന്റ് കെ എം ഖാദർ മൊയ്തീൻ, ട്രഷറർ പി വി അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എന്നിവർ തുടരാനാണു സാധ്യത. കൗൺസിൽ യോഗത്തിൽ കേരളത്തിനു […]
Read more

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി?

ഈ വര്‍ഷം രണ്ടാം പകുതിയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പും സംസ്ഥാനത്ത് നടക്കും. എന്നാല്‍ ആര് ഭരണം പിടിക്കും എന്നതിന് അപ്പുറം, മുഖ്യമന്ത്രി ആരാകും എന്ന ചര്‍ച്ചകളാണ് അന്തരീക്ഷത്തില്‍. മുൻപേ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരാളെ ഉയർത്തിക്കാട്ടി മുന്നണികൾ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന രീതി കേരളത്തിൽ പതിവില്ലാത്തതാണ്. എന്നാൽ ഇന്നിപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒട്ടേറെ പേരുകളാണ് ഉയർന്നുവരുന്നത്. പൊതുവെ ഇടതിന് ഭരണം ലഭിച്ചാൽ സിപിഎമ്മിനും യുഡിഎഫിന് ഭരണം ലഭിച്ചാൽ കോൺഗ്രസിനും […]
Read more

മന്ത്രിയുടെ മണ്ഡലങ്ങളില്‍ പോലും എല്‍ഡിഎഫ് ബിജെപിക്കും പിന്നില്‍: പി കെ കുഞ്ഞാലികുട്ടി

മുസ്ലിം ലീഗിനെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി. വോട്ടുചോര്‍ച്ച ഉണ്ടാകുന്നത് എല്‍ഡിഎഫിന് ആണെന്നും എസ്ഡിപിഐ ജമാത്തെ ഇസ്ലാമി ബന്ധത്തെക്കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ ഇടതുപക്ഷം അവരുടെ അവസ്ഥ കൂടി ആലോചിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട്ടിലും പാലക്കാടും യുഡിഫിന് വന്‍ ഭൂരിപക്ഷമാണ് ഉള്ളത്. ഈ വിജയത്തില്‍ ലീഗിനും പാണക്കാട് തങ്ങള്‍ക്കും ഉള്ള പങ്ക് വലുതാണ്. എല്‍ഡി എഫ് പലയിടത്തും മൂന്നാമതാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. മന്ത്രിയുടെ മണ്ഡലങ്ങളില്‍ പോലും എല്‍ഡിഎഫ് ബിജെപിക്കും പിന്നിലാണ്. കാര്‍ഡ് മാറ്റി […]
Read more

Recent News

Advertisement
WhiteswanTV Footer