മലപ്പുറം: വെളിയംകോട് പഞ്ചായത്തിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലികുട്ടി എത്തി. പത്ത് വർഷത്തെ എൽഡിഎഫിന്റെ ദുർഭരണം ജനങ്ങൾ മടുത്തു തുടങ്ങി എന്ന് അദ്ദേഹം ആരോപിച്ചു.
ജനപ്രിയതയായിരുന്നു 2010 ലെ ഉമ്മൻചാണ്ടിയുടെ സർക്കാരിന്റെ മുഖമുദ്രയെന്നും, അത്തരം ഒന്ന് ഈ ഗവൺമെന്റിൽ കാണാൻ കഴിയുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. വെളിയംകോട് പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




