ജോലി നാല് ദിവസം മാത്രം, കടകൾ നേരത്തേ അടയ്ക്കും; പാകിസ്ഥാനിൽ സ്മാർട്ട് ലോക്ക്ഡൗൺ
ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില ഉയർന്നതു മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ സ്മാർട് ലോക്‌ഡൗൺ നടപ്പാക്കാനൊരുങ്ങി പാക്കിസ്ഥാൻ. ഇതുസംബന്ധിച്ച വിലയിരുത്തലിനായി പ്രധാന മന്ത്രി ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർക്ക് ഫ്രം ഹോം അടക്കമുള്ള മാർഗങ്ങളെപ്പറ്റി ചർച്ച നടന്നതായാണ് വിവരം. പെട്രോളിയം ക്ഷാമത്തെത്തുടർന്ന് ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള മാർഗങ്ങളാണ് സർക്കാർ ആലോചിക്കുന്നത്. ആഴ്ചയിൽ നാലു ദിവസം മാത്രം പ്രവൃത്തിദിനം, ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലിക്കെത്തുക, കമ്പോളങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മാളുകളുടെയും പ്രവർത്തന സമയം കുറയ്ക്കുക […]
Read more







