Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: palakkad

ബ്രൂവറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മാർതോമാ സഭ

പാലക്കാട്: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍. ബ്രൂവറി വിഷയത്തിലാണ് സർക്കാരിനെതിരെ ഡോ. തിയോഡോസിസ് മാര്‍ത്തോമ മെത്രാപോലിത്തന്റെ വിമർശനം. മദ്യത്തില്‍ മുങ്ങി നില്‍ക്കുന്ന നാടിനെ സര്‍വനാശത്തിലേക്ക് നയിക്കുമോ എന്ന് ഉത്കണ്ഠയുണ്ടെന്ന് അദ്ധേഹം പറഞ്ഞു.കേരളം കഴിഞ്ഞ പുതുവത്സരത്തില്‍ കുടിച്ച് തീര്‍ത്തത് അനേക കോടികളുടെ മദ്യമാണ്. സര്‍ക്കാരിന്റെ പ്രധാന വരുമാനം മദ്യവില്‍പനയിലൂടെയായതിനാൽ മദ്യ ഉപഭോഗത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലേ?’മലയാളികളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതില്‍ മദ്യവും മയക്കുമരുന്നുകളും വഹിക്കുന്ന പങ്ക് ചെറുതല്ല. പാലക്കാട് ബ്രൂവറി ആരംഭിക്കാനായി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍, ഇപ്പോള്‍ തന്നെ […]
Read more

പാലക്കാട് തൂതയില്‍ സ്‌ക്രാപ്പ് കളക്ഷന്‍ സെൻ്ററിൽ വന്‍ തീപിടുത്തം

പാലക്കാട്: പാലക്കാട് തൂതയില്‍ വന്‍ തീപിടുത്തം. തൂതയിലെ സ്‌ക്രാപ്പ് കളക്ഷന്‍ സെന്ററിലാണ് വന്‍ തീപിടുത്തമുണ്ടായത്. അപകട കാരണം എന്താണെന്ന് നിലവില്‍ വ്യക്തമല്ല. പെരിന്തല്‍മണ്ണയില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Read more

മോട്ടോർ വാഹന വകുപ്പ് പോസ്റ്റുകളിൽ വീണ്ടും മിന്നൽ പരിശോധന: കൈക്കൂലിപ്പണം പിടികൂടി

പാലക്കാട് മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിൽ നിന്ന് വീണ്ടും കൈക്കൂലിപ്പണം പിടികൂടി. വിജിലൻസിന്റെ മിന്നൽ പരിശോധനയ്ക്കിടെയായിരുന്നു വാളയാർ, വേലന്താവളം ചെക്പോസ്റ്റുകളിൽ നിന്ന് കൈക്കൂലി പണം പിടികൂടിയത്. 1,61,060 രൂപയാണ് 3 ചെക്ക്പോസ്റ്റുകളിൽ നിന്നായി വിജിലൻസ് കണ്ടെത്തിയത്. വാളയാർ ഇൻ- 71,560, വാളയാർ ഔട്ട് – 80700, വേലന്താവളം – 8800 രൂപ എന്നിങ്ങനെയാണ് കൈക്കൂലിപ്പണം പിടികൂടിയത്. ഇന്നലെ രാത്രിയിൽ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നുവരെ നീണ്ടുനിന്നു. ഈ മാസം 11 നും 13നും നടന്ന പരിശോധനയിൽ ജില്ലയിലെ […]
Read more

സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി: സ്മാർട്ട് ബ്രിഗേഡ് കരിയർ കോൺക്ലേവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ സ്മാർട്ട് ബ്രിഗേഡ് സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായുള്ള ഇൻഫിനിറ്റി കരിയർ കോൺക്ലേവ് നാളെ രാവിലെ 9 മണി മുതൽ ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. ഈ പരിപാടി ഹയർ സെക്കൻഡറി സയൻസ് വിദ്യാർത്ഥികൾക്ക് ശാസ്ത്രലോകത്തിലെ പുതിയ കണ്ടെത്തലുകളും അവസരങ്ങളും പരിചയപ്പെടുത്തുകയും, അവരിൽ ദിശാബോധം സൃഷ്ടിക്കുകയാണ് ഉദ്ദേശിക്കുന്നത്. കൂടാതെ, കോമേഴ്‌സ് വിദ്യാർത്ഥികൾക്ക് വാണിജ്യലോകത്തിലെ വിവിധ സാധ്യതകൾ സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി, മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നടത്തിയ […]
Read more

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമര റിമാൻഡിൽ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ചെന്താമാര റിമാന്‍ഡില്‍ കഴിയുക. ഫെബ്രുവരി 12വരെയാണ് റിമാന്‍ഡ് കാലാവധി. ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയില്‍ നിന്നത്. തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നായിരുന്നു കോടതിയില്‍ ചെന്താമരയുടെ ആവശ്യം. മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാന്‍ പറ്റില്ലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പരിക്കുകള്‍ ഒന്നുമില്ലെന്നും പരാതി ഇല്ലെന്നും ചെന്താമര വ്യക്തമാക്കി.
Read more

മൂന്ന് പേരെയും കൂടി കൊല്ലാനുണ്ടായിരുന്നു: നെന്മാറ ഇരട്ട കൊലപാതക കേസ് പ്രതി ചെന്താമരയുടെ വെളിപ്പെടുത്തൽ

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമര തുടർന്നും കൊലപാതകങ്ങൾ നടത്താൻ പദ്ധതിയിട്ടതായി സൂചനകൾ നൽകി. സുധാകരനെയും ലക്ഷ്മിയെയും കൂടാതെ മൂന്ന് പേരെ കൂടി താൻ കൊല്ലാൻ ലക്ഷ്യമിട്ടതായി ചെന്താമര പൊലീസിനോട് പറഞ്ഞതായാണ് വിവരം. തന്നെ പിരിഞ്ഞുപോയ ഭാര്യ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു അയൽവാസി എന്നിവരെ കൊലപ്പെടുത്താനാണ് ചെന്താമര തീരുമാനിച്ചിരുന്നത് . അന്ധവിശ്വാസിയായ ചെന്താമര തൃശ്ശൂരുള്ള ഒരു മന്ത്രവാദി പറഞ്ഞത് കേട്ടാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ വെട്ടി കൊലപ്പെടുത്തിയത്. ചെന്താമരയുടെ കുടുംബം […]
Read more

പ്ര​തി ചെ​ന്താ​മ​ര​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

പാലക്കാട് നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ചെ​ന്താ​മ​ര​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ്രതിയെ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലാ​യി​രി​ക്കും വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ. ഇന്നലെ ജ​ന​രോ​ഷം ശ​ക്ത​മാ​യ​തോ​ടെ പ്ര​തി​യെ നെ​ന്മാ​റ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​ല​ർ​ച്ചെ ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി. ര​ണ്ട് പ​ക​ലും ര​ണ്ട് രാ​ത്രി​യും നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. നെ​ൻ​മാ​റ സ്റ്റേ​ഷ​ന് മു​ൻ​പി​ൽ അ​ർ​ധ​രാ​ത്രി വ​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം നീ​ണ്ടു. ലാ​ത്തി​വീ​ശി​യും,പേപ്പർ സ്പ്രൈ അടിച്ചും , ഗേ​യ്റ്റ് അ​ട​ച്ചു​മാ​ണ് നാ​ട്ടു​കാ​രെ പോ​ലീ​സ് പി​ന്തി​രി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​റെ വൈ​കി​യാ​ണ് […]
Read more

നെന്മാറ ഇരട്ടക്കൊലപാതകം : സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു

പാലക്കാട് നെന്മാറയിൽ അയൽവാസി അതിക്രൂരമായി കൊലപ്പെടുത്തിയ സുധക്കാരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം സംസ്‌ക്കരിച്ചു .പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സങ്കടം സഹിക്കാനാകാതെ മക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. സുധാകരന്റെ പെണ്‍മക്കള്‍ അഖിലയെയും അതുല്യയെയും എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയത്തെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി. നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീട്ടിലെത്തിയത്. ഇവരുടെ വേർപാട് പോലെ തന്നെ കൊലപാതകം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ എല്ലാവർക്കും ദുഃഖം ഉണ്ട് . ഇപ്പോഴും പ്രതിക്കായി തിരച്ചിൽ […]
Read more

നെന്മാറ ഇരട്ടക്കൊല: ചെന്താമരയെ പിടികൂടാൻ ആൻ്റി നക്സൽ ഫോഴ്സും

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടകൊലപാതകത്തില്‍ പ്രതിയായ ചെന്താമരയെ പിടികൂടാന്‍ ആന്റി നക്‌സല്‍ ഫോഴ്‌സും രംഗത്ത്. ഒളിവിലായ പ്രതിക്കായി വനത്തിന് പുറമെ പാലക്കാട് നഗരത്തിലും വ്യാപക പരിശോധന നടത്തിവരികയാണ്. പാലക്കാട് എസ്പിയുടെ പ്രത്യേക സ്‌ക്വാഡും തിരച്ചിലിനായി രംഗത്തുണ്ട്. അതേസമയം ജാമ്യ വ്യവസ്ഥ ലംഘിച്ചതില്‍ നടപടി എടുക്കാത്തതില്‍ പൊലീസിനുണ്ടായ വീഴ്ചയില്‍ എഡിജിപി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസിന്റെ വീഴ്ച എടുത്തുകാണിച്ച് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും രംഗത്തുവന്നിരുന്നു.
Read more

കുടുംബ പ്രശ്നങ്ങൾക്ക് കാരണം നീണ്ട മുടിയുള്ള സ്ത്രീ: ചെന്താമര സജിതയെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തിന്റെ പേരിൽ

നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 2019 ൽ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തുവെന്ന സംശയത്തെ തുടർന്നെന്ന് നിഗമനം.പ്രതിയായ ചെന്താമരയുടെ ഭാര്യയും മകളും പിണങ്ങി പോയത്നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യൻ പ്രവചിച്ചതാണ് കൊലപാതത്തിലേക്ക് നയിച്ചത്. സാജിതയെ കൂടാതെ അയല്പനക്കങ്ങളിൽ താമസിക്കുന്ന മറ്റ് സ്ത്രീകളെയും ഇയാൾക്ക് സംശയമുണ്ടായിരുന്നു . പ്രീതിയെ പേടിച്ച് പുറത്തുള്ള ശുചിമുറിയിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് സമീപവാസിയായ ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു . സുധാകരൻറെ […]
Read more

Recent News

Advertisement
WhiteswanTV Footer