Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: palakkad

സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി: കെ സുരേന്ദ്രന്‍

പാലക്കാട്: ബ്രൂവറി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട് കഞ്ചിക്കോട് മദ്യനിർമാണശാലക്കെതിരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ നയിക്കുന്ന സമര പ്രചരണയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രൂവറി വിഷയത്തില്‍ സമരം നടത്തുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. വിഡി സതീശനും യുഡിഎഫ് നേതാക്കളും പത്രസമ്മേളനങ്ങള്‍ മാത്രം നടത്തുന്നവരാണ്. പാലക്കാടിന്റെ പരിസ്ഥിതിയെ തകർക്കുന്ന ഒരു പദ്ധതിയും ബിജെപി അനുവദിക്കില്ല എന്നും സുരേന്ദ്രൻ […]
Read more

സജിത വധക്കേസ്; ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി

പാലക്കാട്: പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി. ചെന്താമര ജാമ്യ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലക്കാട് സെഷന്‍സ് കോടതിയുടെ നടപടി. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്. 2019ലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. വീട്ടില്‍ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ […]
Read more

പാതി വില തട്ടിപ്പ്: കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്

പാലക്കാട്:പാതി വില തട്ടിപ്പിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പങ്ക് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തു വിട്ട് കോൺ​ഗ്രസ്. മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി പ്രേംകുമാറിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത രേഖകളാണ് കോൺഗ്രസ് പുറത്തു വിട്ടത്. പാലക്കാട് ചിറ്റൂരിൽ സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് മന്ത്രിയുടെ സ്റ്റാഫിൻ്റെ പേരിലാണ്. പ്രേംകുമാർ മന്ത്രിയുടെ സന്തത സഹചാരിയാണെന്നും കോൺ​ഗ്രസ് പറയുന്നു. മന്ത്രിയുടെ ഓഫീസിനുള്ള പങ്ക് തെളിയിക്കുന്ന രേഖകളാണ് കോൺഗ്രസ് പുറത്തുവിട്ടത്. ചിറ്റോറിലെ സോഷ്യഇക്ണോമിക് എൻവിറോൺമെൻ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് സ്റ്റാഫിൻ്റെ […]
Read more

കഴിഞ്ഞ 10 വർഷത്തിനിടെ വാളയാറിൽ ജീവനൊടുക്കിയത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികൾ

മലയാള മനസ്സിൽ എന്നും ഒരു തീരാനോവായി അവശേഷിക്കുന്ന ഒരു കേസ് ആണ് വാളയാറിൽ സഹോദരിമാരുടെ മരണം. എന്നാൽ ഇതിലും ഞെട്ടിക്കുന്ന വാർത്തയാണ് വാളയാറിൽ നിന്ന് ഇപ്പോൾ വന്നിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ അവിടെ ജീവനൊടുക്കിയത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികളെന്ന് സിബിഐ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഞെട്ടിക്കുന്ന കണക്കുകള്‍ പറയുന്നത്. ഇക്കാലയളവില്‍ 305 പോക്‌സോ കേസുകള്‍ വാളയാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സിബിഐ പറയുന്നു. […]
Read more

പാലക്കാട് അഹല്യ ക്യാമ്പസിലെ മഴവെള്ള സംഭരണികൾ സന്ദർശിച്ച് മന്ത്രി എംബി രാജേഷ്

പാലക്കാട്: അഹല്യ ക്യാമ്പസിലെ മഴവെള്ള സംഭരണികൾ മന്ത്രി എംബി രാജേഷ് സന്ദർശിച്ചു. എലപ്പുള്ളിയിൽ മദ്യ നിർമാണ കമ്പനി മഴവെള്ള സംഭരണി നിർമ്മിക്കുമെന്ന് പറഞ്ഞതിനെ പരിഹസിച്ചവർ അഹല്യയിൽ വന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. അഹല്യ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവിനെയും, മുൻ പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചെങ്കിലും അവർ വരാത്തതിൽ നിരാശയുണ്ടെന്നും മന്ത്രി പറഞ്ഞു. മദ്യ കമ്പനി ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. താൻ ഒയാസിസ് കമ്പനിയുടെ വക്താവല്ലെന്നും സർക്കാരിനെതിരെ ആരോപണം വന്നത് കൊണ്ടാണ് മറുപടി പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read more

പാലക്കാട് കാഞ്ഞിരപ്പുഴ- ചിറക്കൽപടി റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പെ ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമം തടഞ്ഞ് എൽഡിഎഫ്

പാലക്കാട്: കാഞ്ഞിരപ്പുഴ- ചിറക്കൽപടി റോഡ് ജനകീയ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിനിടെ സംഘർഷം. നവീകരിച്ച റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പെ ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമം എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു. വിളംബര ജാഥയുമായെത്തിയ എൽഡിഎഫ് പ്രവർത്തകർ ജനകീയ വേദിപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ തുടങ്ങിയതോടെയാണ് സംഘർഷാവസ്ഥയായത്. പിന്നീട് പൊലീസ് നിർദേശത്തെത്തുടർന്ന് ഉദ്ഘാടനം നടത്താതെ ജനകീയ വേദി പിരിഞ്ഞുപോവുകയായിരുന്നു. എട്ട് കിലോമീറ്റർ എട്ടു വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. ജനകീയ വേദി നടത്തിയ സമരങ്ങളുടെ […]
Read more

സംസ്ഥാനത്ത് ഫെബ്രുവരി പകുതിയിൽ തന്നെ അസഹനീയ ചൂട് : അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറത്ത്

പാലക്കാട്: സംസ്ഥാനത്ത് താപനില ഉയരുന്നു. ഫ്രെബുവരി പകുതി ആകുമ്പോള്‍ തന്നെ ചൂട് ഉയരുന്നതോടെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്തെ ഉയര്‍ന്ന ചൂട്, 38 ഡിഗ്രി സെല്‍ഷ്യസ്, പാലക്കാട് ജില്ലയില്‍ രേഖപെടുത്തി. സൂര്യതാപം മൂലമുള്ള പൊള്ളലുകള്‍ വരാനുള്ള സാധ്യതയുണ്ടെന്നും, താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. *കാലത്ത് 11 മണി മുതല്‍ 3 മണി വരെ […]
Read more

ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ കത്തിക്കുത്ത്

പാലക്കാട്: സംസ്ഥാത്തെ ഞെട്ടിച്ച് മറ്റൊരു സംഘർഷം കൂടി. പാലക്കാട് ഒറ്റപ്പാലത്ത് പ്ലസ് ടു വിദ്യാർഥിക്കൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ വിദ്യാർഥിയെ സഹപാഠി കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്‌സറിനാണ് കുത്തേറ്റത്. കൂടാതെ വാരിയെല്ലിന് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം എന്ന പോലീസ് പറഞ്ഞു. ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
Read more

നെന്മാറ ഇരട്ടക്കൊല; ചെന്താമാരയെ പേടിച്ച് മൊഴി മാറ്റി നാല് നിര്‍ണായക സാക്ഷികള്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്കെതിരായ മൊഴി മാറ്റി നിര്‍ണായക സാക്ഷികള്‍. കേസിലെ നിര്‍ണ്ണായക സാക്ഷികളായ നാല് പേരാണ് മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ചെന്താമര സുധാകരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരന്‍ മൊഴിയില്‍ നിന്നും പിന്‍വാങ്ങി. ചെന്താമര കൊടുവാളുമായി നില്‍ക്കുന്നത് കണ്ടെന്ന് പറഞ്ഞ വീട്ടമ്മ താന്‍ ഒന്നും കണ്ടില്ലെന്ന് മൊഴിമാറ്റി. കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി. അതേസമയം അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. സുധാകരനെയും […]
Read more

സംശയത്തിൻ്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത യുവാവ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

പാലക്കാട്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് നെന്മാറയിലാണ് സംഭവം. വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസിൽ സംശയത്തിൻ്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അയിലൂർ സ്വദേശിയാണ് സ്റ്റേഷനിൽ വെച്ച് കൈഞരമ്പ് മുറിച്ചത്. ചായ നൽകിയ ഗ്ലാസ് ഇയാൾ പൊട്ടിച്ച് ചില്ലുകഷണം കൊണ്ട് കൈ മുറിക്കുകയായിരുന്നു. യുവാവ് തന്റെ ഇടത് കൈയിലാണ് സ്വയം മുറിവേൽപ്പിച്ചത്. പരുക്കേറ്റ ഇയാളെ പൊലീസുകാർ ഉടൻ തന്നെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇന്നലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read more

Recent News

Advertisement
WhiteswanTV Footer