Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: palakkad

വീട്ടിലെ ഗ്രൈന്ററില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മങ്കര മഞ്ഞക്കരയില്‍ വീട്ടിലെ ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലിങ്കല്‍ കെ.ജി.കൃഷ്ണദാസിന്റെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.15നാണ് സംഭവം. ഷോക്കേറ്റ് നിലത്ത് വീണ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ശുഭാ ഭായി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.സംഭവത്തെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ചു. വയറിങിലെ അപാകതയാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് പ്രഥമിക പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
Read more

ഹെഡ്​ഗെവാർ വിവാദത്തിൽ പാലക്കാട് ബിജെപിയിൽ ഭിന്നത

പാലക്കാട്: പാലക്കാട് ഹെഡ്ഗെവാര്‍ പേരിടല്‍ വിവാദത്തിൽ ബിജെപിയിൽ ഭിന്നത. ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗെവാറിന്റെ പേരിടാൻ ആർഎസ്എസിൽ നിന്ന് അനുമതി വാങ്ങിയില്ലെന്നതുമായി ബന്ധപ്പെട്ടാണ് ആക്ഷേപമുയരുന്നത്. കെട്ടിടം നിര്മിച്ചതിനു ശേഷം പേര് നൽകിയാൽ മതിയായിരുന്നുവെന്നും പാർട്ടിയിൽ അഭിപ്രായമുയർന്നു. ഹെഡ്ഗേവാറിൻ്റെ പേര് നൽകണമെന്നുണ്ടായിരുന്നെങ്കിൽ മുൻകൂട്ടി പാർട്ടി നേതൃത്വത്തിൻ്റെ അനുമതി വാങ്ങണമായിരുന്നുവെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷനും അടങ്ങുന്ന ഒരു വിഭാഗം ബിജെപി കൗൺസിലർമാർ മാത്രം അറിഞ്ഞെടുത്ത തീരുമാനമാണിതെന്നും മറ്റ് ബിജെപി കൗൺസിലർമാരെ ഇക്കാര്യം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. […]
Read more

പാലക്കാട് സംഘർഷം: ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർഎസ്എസ് നേതാവിന്‍റെ പേര്

പാലക്കാട്: പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്‍റെ പേര് ഇട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്ത്. ഇരു വിഭാഗവും സ്ഥലത്തെത്തി തറക്കലിടൽ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തറക്കല്ലിടുന്നതിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും തൊട്ടുപിന്നാലെ സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് […]
Read more

പാലക്കാട് യുവതിയെയും രണ്ട് കുട്ടികളെയും കാണാനില്ലെന്ന് പരാതി

പാലക്കാട്: ഒറ്റപ്പാലത്ത് അമ്മയെയും മക്കളെയും കാണാനില്ലെന്ന് പരാതി. തോട്ടക്കര സ്വദേശി ഷഫീറിൻ്റെ ഭാര്യ ബാസില, ദമ്പതികളുടെ ഏഴും രണ്ടും വയസുള്ള മക്കളായ ഗാസി, ഗാനി എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 14 മണിക്കൂറായി അന്വേഷിക്കുന്നുണ്ടെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. ഇന്നലെ വൈകിട്ട് നാലരയോടെ വീട്ടിൽ നിന്ന് മക്കളെയും കൂട്ടിയിറങ്ങിയ ബാസില പട്ടാമ്പിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. രാത്രി വൈകിയും കാണാതായതോടെയാണ് ഷഫീർ പരാതി നൽകിയത്. ഷഫീറിൻ്റെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read more

കാട്ടാനയാക്രമണം: അലന്റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട അലൻ്റെ റിപ്പോർട്ട് പുറത്ത്. അലന്റെ നെഞ്ചിന് ​ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന കൊമ്പ് നെഞ്ചിനകത്ത് കുത്തി കയറി ആന്തരിക രക്തസ്രാവം സംഭവിച്ചു. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് മുണ്ടൂർ സ്വദേശി അലൻ കൊല്ലപ്പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം […]
Read more

നെന്മാറ-വല്ലങ്ങി വേല ഇന്ന്

പാലക്കാട്: പാലക്കാട് നെന്മാറ വല്ലങ്ങി വേല ഇന്ന്. നെല്ലിക്കുളങ്ങര ഭഗവതിയുടെ വേല ആഘോഷമാക്കാന്‍ നെന്മാറ-വല്ലങ്ങി ദേശങ്ങളില്‍ ഒരുക്കങ്ങൾ പൂർത്തിയായി. പുലര്‍ച്ചെമുതല്‍ ഇരുദേശങ്ങളിലും ചടങ്ങുകള്‍ ആരംഭിച്ച് വാദ്യമേളത്തിന്റെ അകമ്പടിയില്‍ എഴുന്നള്ളത്തുകളായി ക്ഷേത്രത്തിലേക്കെത്തി. വേലയുടെ ഭാഗമായി വല്ലങ്ങി ദേശത്ത് ദീപാലംകൃതമായ ആനപ്പന്തല്‍ ഒരുങ്ങി. ബുധനാഴ്ച നടന്ന ആനച്ചമയപ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടും കാണാന്‍ നിരവധി ആളുകളാണ് എത്തിയത്.
Read more

പാലക്കാട് ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

പാലക്കാട്: ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു. തേനാരി തോട്ടക്കര സ്വദേശി സതീഷിനാണ് ഇന്നലെ സൂര്യാഘാതമേറ്റത്. തോട്ടക്കര ഭാഗത്ത് കൊയ്ത്ത് കഴിഞ്ഞ നെല്ല് കയറ്റുന്നതിനിടെയാണ് സംഭവം. കൈയ്യിലും മുതുകിലും സാരമായി പൊള്ളലേറ്റു. സതീഷ് നിലവിൽ എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

തുണി അലക്കാൻ കുളത്തിൽ പോയ അമ്മയും മകനും മുങ്ങിമരിച്ചു

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് നെന്മേനിയിൽ അമ്മയെയും മകനെയും കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നെന്മേനി സ്വദേശി ബിന്ദു (46), മകൻ സനോജ് (11) എന്നിവരാണ് മരിച്ചത്. തുണി അലക്കാനും കുളിക്കാനുമായി പോയപ്പോൾ ഒരാൾ കാലിടറി വെള്ളത്തിൽ വീഴുകയും രണ്ടാമത്തെയാൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയുമായിരുന്നുവെന്നുമാണ് അഗ്നിരക്ഷാസേനയും പൊലീസും പറയുന്നത്. കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേർന്ന് ബിന്ദുവിന്റെ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇരുവരും കുളത്തിൽ കുളിക്കാൻ പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി […]
Read more

ചിറ്റൂരില്‍ ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

പാലക്കാട്: ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ അയോധ്യ നഗറില്‍ വടിവേലു- രതിക ദമ്പതികളുടെ ഇളയ മകള്‍ അനാമിക(11)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അനാമികയെ കണ്ടെത്തിയത്. ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അനാമിക. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍.
Read more

മണ്ണാർക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും അറുത്തുമാറ്റി, ഇറച്ചിയാക്കി കടത്തി

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് മിണ്ടാപ്രാണിയോട് ക്രൂരത. മണ്ണാർക്കാട് 2 വയസ്സ് പ്രായമുളള പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത് ഇറച്ചിയാക്കി കടത്തി. തെങ്കര മെഴുകുംപാറ താണിപ്പറമ്പില്‍ പരുത്തിപ്പുള്ളി ജയപ്രകാശന്റെ പശുവിനെയാണ് മോഷ്ടാക്കള്‍ കൊന്ന് ഇറച്ചിയാക്കിയത്. പശുവിൻ്റെ തലയും ഉടലുമുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള അരുവിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുന്തംപോലെയുള്ള ആയുധംകൊണ്ട് കുത്തികൊന്നശേഷമാണ് കൈകാലുകള്‍ മുറിച്ചെടുത്തിരിക്കുന്നതെന്ന് വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.
Read more

Recent News

Advertisement
WhiteswanTV Footer