Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: palakkad

70 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി പാലക്കാട് സ്വദേശി ബംഗളൂരുവില്‍ പിടിയില്‍

ബംഗളൂരു: 70 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി പാലക്കാട് സ്വദേശിയെ ബംഗളൂരു പൊലീസ് പിടികൂടി. പാലക്കാടി സ്വദേശി സച്ചിന്‍ തോമസിനെ(25) ആനേക്കലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവര്‍ കടന്നുകളഞ്ഞു. 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകള്‍ എന്നിവയും പൊലീസ് ഇയാളില്‍നിന്നു പിടികൂടിയിട്ടുണ്ട്. ഇവര്‍ വാടകയ്ക്കു താമസിക്കുന്ന കുര്‍പൂരിലെ പണിതീരാത്ത അപ്പാര്‍ട്ട്‌മെന്റ് പരിശോധിക്കാനെത്തിയ സിവില്‍ എന്‍ജിനീയര്‍മാരെ കണ്ട് പൊലീസ് എന്നു തെറ്റിദ്ധരിച്ച് കടന്നുകളയാന്‍ ശ്രമിച്ചപ്പോഴാണ് […]
Read more

വാളയാറിൽ വൻ ലഹരിവേട്ട; 900 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിൽ

പാലക്കാട്: വാളയാറിൽ വൻ ലഹരിവേട്ട. 900 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടികൂടിയത്. തൃശ്ശൂർ നന്ദിക്കര സ്വദേശി ദീക്ഷിത്ത് പിടിയിലായാത്. ദീക്ഷിത്ത് കെഎസ്ആ‍ർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് ലഹരി കടത്താനായിരുന്നു ശ്രമം. തൃശ്ശൂർ പൂരത്തിനിടെ വിൽപ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് പറയുന്നു.
Read more

പാലക്കാട് 600 ഗ്രാം എംഡിഎംഎ വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

പാലക്കാട്: പാലക്കാട് നഗരത്തിൽ 600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പട്ടാമ്പി സ്വദേശികളായ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ പാലക്കാട്ടേക്ക് എത്തിയ യുവാക്കളാണ് പിടിയിലായത്. ലഹരി കടത്തുമായി ബന്ധപ്പെട്ട് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. ടൗൺ സൗത്ത് പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
Read more

മലമ്പുഴയിൽ ട്രെയിൻ തട്ടി ഒൻപത് പശുക്കൾ ചത്തു

പാലക്കാട്: മലമ്പുഴയിൽ ട്രെയിൻ തട്ടി ഒൻപത് പശുക്കൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം. മലമ്പുഴ കാഞ്ഞിരക്കടവിലാണ് സംഭവമുണ്ടായത്. ഹിംസാഗർ എക്സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പൂർ എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ തുടങ്ങി വിവിധ ട്രെയിനുകളിടിച്ചാണ് പശുക്കൾ ചത്തത്.
Read more

ഷൊർണുരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പാലക്കാട്: ഷൊർണുരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിദ്യാർത്ഥിനികളെ കണ്ടെത്തിയത്. മൂന്നുപേരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ മുതലാണ് വിദ്യാ‍ർത്ഥികളെ കാണാതായത്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ 16 വയസ് പ്രായമുള്ള പെൺകുട്ടികൾ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പെൺകുട്ടികളെ കാണാതായതായ വിവരം അറിയുന്നത്. തുടർന്ന് ബന്ധുക്കൾ ഷോർണൂർ പൊലീസ് സ്റ്റേഷനിലും ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.
Read more

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ വൃദ്ധ സഹോദരിമാരെ കാണാനില്ല

പാലക്കാട്: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ ശാന്ത (68), അമ്മിണി (76) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ചയാണ് ഇവര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയതെന്നാണ് വിവരം. രണ്ട് പേരുടെയും മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചാണ് ക്ഷേത്ര ദര്‍ശനത്തിനായി പോയത്. ഇരുവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വൈകിട്ടായിട്ടും തിരിച്ച് എത്താതെ വന്നതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇരുവരും ഞായറാഴ്ച വൈകീട്ട് പാലക്കാട് കെഎസ്ആര്‍ടിസി […]
Read more

ആളാവാൻ നോക്കി, അവഗണന മാത്രം നേരിടുന്നൊരു ബിജെപി ജില്ലാ പ്രസിഡന്റ്‌

ബിജെപിയുടെ പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ ബിജെപിക്കുള്ളിൽ പടനീക്കമെന്ന് സൂചന. ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ അന്ന് പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർന്നിരുന്നു. ഒട്ടും രാഷ്ട്രീയ പക്വത ഉള്ള ആളല്ല പ്രശാന്തെന്നും അത് ബിജെപിക്ക് തിരിച്ചടികൾ സൃഷ്ടിക്കുമെന്നും മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ആ മുന്നറിയിപ്പുകളെ അവഗണിച്ചായിരുന്നു സി കൃഷ്ണകുമാർ ഇടപെട്ട് പ്രശാന്തിനെ ബിജെപിയുടെ ജില്ലാ പ്രസിഡണ്ടായി അവരോധിക്കുന്നത്. പതിറ്റാണ്ടുകളായി പാർട്ടിക്കുവേണ്ടി അഘോരാത്രം കഷ്ടപ്പെടുന്നവരെ മാറ്റിനിർത്തിയായിരുന്നു പ്രശാന്തിന്റെ നിയമനം. പ്രശാന്ത് ഈ നിലയിൽ മുന്നോട്ടു […]
Read more

സംഘപരിവാറുമായി നേർക്കുനേർപാലക്കാട്ടെയൂത്ത് കോൺഗ്രസ്സ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലക്കാട്ടെ സംഭവവികാസങ്ങൾ കേരളമാകെ വീക്ഷിക്കുകയാണ്. ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതുമായി ബന്ധപ്പെട്ടാണ് സംഘർഷങ്ങൾ ആരംഭിക്കുന്നത്. ആരെയും അറിയിക്കാതെ രഹസ്യമായി പേരിട്ട് തറക്കല്ല് ഇടീലിലേക്ക് വന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി വരികയായിരുന്നു. ചടങ്ങ് നടക്കുന്ന ഇടത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി എത്തുകയും തറക്കല്ല് ഇട്ട ഇടത്ത് വാഴ വെക്കുകയുമായിരുന്നു. ഇതിന് തൊട്ടുപിന്നാലെ നഗരസഭയിലേക്കും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിന്റെ നേതൃത്വത്തിൽ കടുത്ത […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളിയുമായി ബിജെപി

പാലക്കാട് : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. രാഹുലിനെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടന്റെ ഭീഷണി. ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ എംഎൽഎയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലായിരുന്നു ബിജെപി നേതാവിന്റെ ഈ ഭീഷണി. രാഹുലിന്റെ കാൽ തറയിലുണ്ടാവില്ലെന്നും രാഹുലിന്റെ തല ആകാശത്ത് കാണേണ്ടിവരുമെന്നുമാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ ഭീഷണി മുഴക്കിയത്. കൂടാതെ […]
Read more

ആർഎസ്എസിനെ വിറപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിൽ നിയമസഭാ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ശ്രദ്ധ ലഭിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ബിജെപി അവരുടെ എ ക്ലാസ് മണ്ഡലമായി പാലക്കാടിനെ കാണുന്നു എന്നതാണ്. സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങൾ ഉണ്ടെങ്കിലും കൃത്യമായ സംഘടനാ സംവിധാനം ചലിക്കുന്ന മണ്ഡലം പാലക്കാട് മാത്രമാണ്. മറ്റു ജില്ലകളിൽ നഗരപ്രദേശങ്ങൾ സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ കൈകളിലാണെങ്കിൽ പാലക്കാട്ടേക്ക് വരുമ്പോൾ നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. തുടർച്ചയായി രണ്ട് തവണകളായി കോൺഗ്രസിനെ പരാജയപ്പെടുത്തുകയാണ് ബിജെപി നഗരസഭയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer