Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pathanamthitta

13കാരിയുടെ വ്യാജ പരാതി; ‘കുട്ടികളെ മാനസികമായി പീഡിപ്പിച്ചു’; നീതി വേണമെന്ന് രക്ഷിതാക്കൾ

പത്തനംതിട്ട: 13 വയസുകാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ രക്ഷിതാക്കൾ രംഗത്ത്. കുറ്റം ചെയ്യാത്ത കുട്ടികൾക്കെതിരെ കേസ് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചെന്നും ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെയാണ് കുട്ടികളെ ചോദ്യം ചെയ്തതെന്നും, കുറ്റം സമ്മതിച്ചാൽ വിട്ടയക്കാമെന്ന് പൊലീസ് സമ്മർദം ചെലുത്തിയതായും അവർ ആരോപിച്ചു. ചോദ്യം ചെയ്യലിനിടെ അപമാനകരമായ ഭാഷ ഉപയോഗിച്ചെന്നും, കുട്ടികൾക്ക് ഭക്ഷണം നൽകാൻ പോലും അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ഒരു വിദ്യാർത്ഥിയെ കോളറിൽ പിടിച്ച് ഉയർത്തിയെന്ന […]
Read more

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട: പത്തനംതിട്ടയിൽ 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. സ്കൂളിന് സമീപത്തും മറ്റൊരു പെൺകുട്ടിയുടെ വീട്ടിലും വെച്ച് പീഡനം നടന്നുവെന്നാണ് വിദ്യാർഥിനിയുടെ മൊഴി. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരിൽ ഒരാൾ പെൺകുട്ടിയാണ്. അഞ്ചുപേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആറാമത്തെ പ്രതിയുടെ വീട്ടിൽ വെച്ചും പീഡനത്തിനിരയായെന്നും വിദ്യാർഥിനി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കൗൺസിലിംഗിന് പിന്നാലെ സ്കൂൾ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിച്ചു. തുടർന്ന് […]
Read more

ആഭിചാരക്രിയയുടെ മറവില്‍ പീഡന ശ്രമം; മുന്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുൻ അംഗമായ ടി രഞ്ജുവാണ് അറസ്റ്റിലായത്. പത്തനംതിട്ട അടൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ ആഭിചാരക്രിയ നടത്തുന്നതിനിടെ പീഡനശ്രമം നടത്തിയതായാണ് പരാതി. സംഭവം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടിയത്. […]
Read more

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ കേസിലെ മുഖ്യകണ്ണിയെ ദില്ലിയിലെത്തി പൊക്കി കേരള പൊലീസ്

പത്തനംതിട്ട: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ലഹരി കടത്തിലെ മുഖ്യകണ്ണിയായ നൈജീരിയൻ പൗരനെ പൊലീസ് പിടികൂടി. സാമുവേൽ ക്ലിഫ്സൺ എന്നയാളാണ് പിടിയിലായത്. പന്തളത്ത് ദമ്പതികൾ ഉൾപ്പെടെ അറസ്റ്റിലായ എംഡിഎംഎ കേസിലെ മുഖ്യകണ്ണിയാണ്. ദില്ലിയിൽ എത്തി സാഹസികമായി കേരള പൊലീസ് ഇയാളെ പിടികൂടിയത്. പത്തനംതിട്ട എസ്.പി. രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഡൽഹിയിൽ എത്തി പ്രതിയെ സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ആഴ്ച പന്തളത്ത് 300 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് പ്രധാന ശൃംഖലയെ കുറിച്ചുള്ള നിർണായക […]
Read more

‘വേറെ ബസിൽ കയറി പൊയ്‍ക്കോ’, ജീവനക്കാരന്‍റെ മറുപടിക്ക് കെഎസ്ആർടിസി നൽകേണ്ടത് 35,146 രൂപ നഷ്ടപരിഹാരം

പത്തനംതിട്ട: മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്ത് കാത്തിരുന്ന യാത്രക്കാരെ വഴിയിലുപേക്ഷിച്ച സംഭവത്തിൽ കെഎസ്ആർടിസിക്ക് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തി. പരാതിക്കാരി തിരുവല്ല സ്വദേശിനി ശ്രുതി സൂസൻ ഫിലിപ്പിന് 35,146 രൂപ നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. ടിക്കറ്റ് തുകയായ 146 രൂപ, നഷ്ടപരിഹാരമായി 25,000 രൂപ, കോടതി ചെലവായി 10,000 രൂപ എന്നിവ ചേർന്നാണ് ആകെ തുക നിശ്ചയിച്ചിരിക്കുന്നത്. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ തുക നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. സംഭവം 2024 ഓഗസ്റ്റ് […]
Read more

പോക്സോ കേസ് പ്രതിയുടെ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി; രണ്ട് പേർ അറസ്റ്റിൽ

പത്തനംതിട്ട: പോക്സോ കേസിലെ പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഗ്നി (33), അനീഷ് (35) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ വിസ്മയ ന്യൂസ് യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്നവരാണ്. ശ്രീ വ്ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും, വിസ്മയ ചാനലിലെ മറ്റു പ്രതികളായ റഹീം, മറ്റൊരു കണ്ടാലറിയാവുന്ന വ്യക്തി എന്നിവർക്കെതിരെ കൂടി കേസ് രജിസ്റ്റർ ചെയ്തു. പോക്സോ കേസിൽ അറസ്റ്റിലായ മകന്റെ […]
Read more

പുലിയുണ്ട്, ജാഗ്രതൈ! പത്തനംതിട്ട കാരയ്ക്കാക്കുഴിയിൽ ഭീതി

പത്തനംതിട്ട: കൂടൽ കാരയ്ക്കാക്കുഴി മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് ഡ്രോൺ പരിശോധന ആരംഭിച്ചു. പുലിയെ പിടികൂടുന്നതിനായി ഉടൻ തന്നെ കൂട് സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പുലിയിറങ്ങി വളർത്തുനായയെ ആക്രമിച്ചതോടെയാണ് ഭീതി ശക്തമായത്. തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് സ്ഥിരീകരണം ലഭിച്ചത്. പുലിയെ കണ്ടെത്തുന്നതിനായി ഡ്രോൺ ഉപയോഗിച്ചുള്ള വ്യാപക പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് പിന്നാലെ പിടികൂടാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് […]
Read more

പത്തനംതിട്ടയിൽ യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

പത്തനംതിട്ട: കുന്നന്താനത്ത് കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. 33-കാരനായ സാൻബി ജേക്കബ് ആണ് മരിച്ചത്. വാട്ടർ ടാങ്ക് വൃത്തിയാക്കാനായി കയറിയപ്പോഴാണ് സാൻബിയെ കടന്നൽ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സാൻബിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ പതിനൊന്നാം തീയതിയായിരുന്നു സാൻബിയുടെ വിവാഹം നടന്നത്. മറ്റന്നാൾ ഗൾഫിലേക്ക് ജോലിക്കായി പോകാനിരിക്കെയായിരുന്നു ദാരുണ സംഭവം.
Read more

കോഴഞ്ചേരി ജില്ലാ ആശുപത്രി ചികിത്സാ പിഴവ് ആരോപണം: തെളിവില്ലെന്ന് റിപ്പോർട്ട്

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ തെളിവില്ലെന്ന് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. കുത്തിവെപ്പിനിടെ സൂചി ശരീരത്തിൽ കുടുങ്ങിയത് ആശുപത്രിയിൽ വെച്ചാണെന്ന ആരോപണത്തിന് തെളിവുകളില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ബന്ധപ്പെട്ട ചികിത്സാ രേഖകൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗിക്ക് ആ ദിവസങ്ങളിൽ പേശിയിലേക്ക് കുത്തിവെപ്പ് നൽകിയിട്ടില്ലെന്നും, ഞരമ്പിലേക്ക് മാത്രമാണ് കുത്തിവെപ്പ് നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചികിത്സ കൈകാര്യം ചെയ്തതിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സൂചി കുടുങ്ങിയ നിലയിൽ രോഗിയെ വീട്ടിലേക്ക് […]
Read more

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ്; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി. ആറന്മുള സ്വദേശിനി, അറുപതുകാരിയായ വത്സലയാണ് ഒരു വർഷം മുമ്പ് ആശുപത്രിയിൽ കുത്തിവെയ്പ്പിനിടെ സംഭവിച്ച പ്രശ്‌നത്തെ കുറിച്ച് പരാതി നൽകിയത്. ഇടക്കിടെ വേദന അനുഭവപ്പെടുകയും, ശരീരം അനങ്ങുകയും ചെയ്തിരുന്നു. ആറു ദിവസം മുൻപ് വേദന തീവ്രമായപ്പോള്‍ വീണ്ടും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എക്‌സ്-റേ പരിശോധനയിൽ സൂചി […]
Read more
Advertisement
WhiteswanTV Footer