പത്തനംതിട്ട: കൃഷിയാവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി മുതുപാലക്കൽ വീട്ടിൽ ശ്രീജിത്ത് ശിവരാജൻ (30) ആണ് പിടിയിലായത്.
മുണ്ടുകോട്ടക്കൽ സ്വദേശി രാജന്റെ കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറാണ് ഇയാൾ മോഷ്ടിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു മോഷണം. മോഷ്ടിച്ച മോട്ടോർ പത്തനംതിട്ടയിലെ ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
പത്തനംതിട്ട സർക്കിൾ ഇൻസ്‌പെക്ടർ അരുൺ ജി, എസ്എച്ച്ഒ അനീഷ് എബ്രഹാം, എസ്ഐ അൻസുദീൻ ജെ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












