ആഭിചാരക്രിയയുടെ മറവില്‍ പീഡന ശ്രമം; മുന്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുൻ അംഗമായ ടി രഞ്ജുവാണ് അറസ്റ്റിലായത്. പത്തനംതിട്ട അടൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ ആഭിചാരക്രിയ നടത്തുന്നതിനിടെ പീഡനശ്രമം നടത്തിയതായാണ് പരാതി. സംഭവം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടിയത്. […]
Read more