Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പത്തനംതിട്ടയിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി; വെളളം കയറിയ വീടുകള്‍ക്ക് ധനസഹായം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്ത് സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്നും അതിന്റെ ആദ്യ പദ്ധതി പത്തനംതിട്ടയിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ ഭരണകൂടത്തിന് പൂർണ അധികാരം നൽകിയിട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വെള്ളം ഇറങ്ങി ആളുകൾ വീടുകളിലേക്ക് മടങ്ങുമ്പോൾ വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തിലധികം ആളുകളാണ് കഴിയുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. തിരുവല്ല മേഖലയിലാണ് കൂടുതൽ ക്യാമ്പുകളുള്ളതെന്നും അവിടെയാണ് വെള്ളം ഇറങ്ങാത്തതിന്റെ പ്രധാന പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പുകളിൽ ശുചിത്വവും നല്ല ഭക്ഷണവും ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ടോയ്‌ലറ്റ് സൗകര്യം കുറവുള്ള ഇടങ്ങളിൽ ബയോ ടോയ്‌ലറ്റുകൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകളുടെ സുരക്ഷയ്ക്കായി പൊലീസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

പത്തനംതിട്ടയിലെ വനമേഖലകളിൽ നിരവധി ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ടെന്നും വലിയ ദുരന്തങ്ങൾ ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ഫലപ്രദമായ ദുരന്തനിവാരണ സംവിധാനം ഒരുക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്ത സാഹചര്യം നിരീക്ഷിച്ച് ആവശ്യമായ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും രണ്ട് ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും എൻഡിആർഎഫ് സംഘങ്ങളെയും പൊലീസിനെയും ഫയർഫോഴ്‌സിനെയും ആർടിഎഫിനെയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മണ്ണൊലിപ്പും ഉരുൾപൊട്ടലുമാണ് നിലവിലെ പ്രധാന ആശങ്കയെന്നും, 150ൽ അധികം ആളുകൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ രണ്ടായി വിഭജിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ വിവിധ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer